പങ്കാളി മറ്റാരെയും നോക്കുക പോലും ചെയ്യരുത്; പൊസ്സസ്സീവ് ആയ ആളുകള്‍ ഈ നാളുകാര്‍

Possessive Partners: സ്‌നേഹിക്കപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും ഉദാത്തമായ അവസ്ഥയാണ്. പലതരം സ്‌നേഹങ്ങളുണ്ട്. അതില്‍ ഏറ്റവും ശക്തമായ ബന്ധം തന്നെയാണ് ദാമ്പത്യം. ദാമ്പത്യത്തില്‍ പങ്കാളിയുടെ സ്‌നേഹം അതിരില്ലാതെ ലഭിക്കുക ഭാഗ്യം തന്നെയാണ്. എന്നാല്‍ ആ സ്‌നേഹം ചിലപ്പോള്‍ അതിരുകടക്കാറുണ്ട്. മറ്റാരെയും കാണിക്കാതെ പങ്കാളിയെ കൂട്ടിലടച്ചിട്ട പോലെയുള്ള സ്‌നേഹം ആരെയും ശ്വാസം മുട്ടിക്കും. പൊസസ്സീവ്‌നെസ്സ് എന്നാണ് ഇംഗ്ലീഷില്‍ ഇതിനെ വിളിക്കുന്നത്.

couple
Photo Credit: AI Generated

അസൂയ, അരക്ഷിതാവസ്ഥ, ടോക്‌സിക് സ്വഭാവം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ പങ്കാളിയുടെ കാര്യത്തില്‍ പൊസ്സസ്സീവ് ആകാം. ചിലപ്പോള്‍ സഹിക്കാനാകാത്ത രീതിയില്‍ ആളുകള്‍ പൊസ്സസ്സീവ് ആകാറുണ്ട്. വേറെയും നോക്കരുത്, ചിരിക്കരുത്, മിണ്ടരുത് തുടങ്ങിയ നിബന്ധനകള്‍ അവര്‍ മുന്നോട്ടുവെക്കും. വളരെ തീവ്രമായ ഈ സ്‌നേഹം അല്ലെങ്കില്‍ സ്‌നേഹം പിടിച്ചുവാങ്ങല്‍ ആ ബന്ധം നഷ്ടപ്പെടാതിരിക്കാനുള്ള അമിത കരുതലോ അല്ലെങ്കില്‍ എന്നെങ്കിലും വൈകാരികമായി ഒറ്റപ്പെട്ട് പോയതിന്റെ ബാക്കിപത്രമോ മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളില്‍ നിന്ന് പങ്കാളിയെ സംരക്ഷിക്കാനുള്ള ശ്രമമോ ഒക്കെയാകാം. സ്‌നേഹമാണെങ്കിലും അമിതമായ ഈ സ്‌നേഹം പലപ്പോഴും അപകടകരമാകാറുണ്ട്.

Take a Poll

പ്രിയപ്പെട്ടവരെ ഇത്തരത്തില്‍ അമിതമായി, മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത രീതിയില്‍ സ്‌നേഹിക്കുന്നവര്‍ ചില പ്രത്യേക രാശികളില്‍ ജനിച്ചവരാണെന്നാണ് വേദ ജ്യോതിഷത്തില്‍ പറയുന്നത്. ഏതെല്ലാമാണ് ഈ രാശികള്‍ എന്ന് നോക്കാം.

മേടം

അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിക്കാര്‍ ആരെയെങ്കിലും പ്രണയിച്ചാല്‍ അവരെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്ന ദൗത്യം സ്വയം ഏറ്റെടുക്കും. ഗ്രഹങ്ങളിയെ യോദ്ധാവ് എന്നറിയപ്പെടുന്ന ചൊവ്വയ്ക്ക് ആധിപത്യമുള്ള രാശി ആയതിനാല്‍ തന്നെ മേടം രാശിയില്‍ ജനിച്ചത് കൊണ്ട് തന്നെ പ്രണയത്തില്‍ തീവ്രസമീപനം സ്വീകരിക്കാന്‍ അവര്‍ മടിക്കാറില്ല. ഇവര്‍ ഒരിക്കലും ഒന്നും നിസ്സാരമായി കാണില്ല. പ്രിയപ്പെട്ടവരെ അങ്ങേയറ്റം കരുതലോടെയും അതേസമയം പൊസ്സസ്സീവ് ആയും സ്‌നേഹിക്കുന്നവരാണ് ഇവര്‍.

പ്രിയപ്പെട്ടവരെ മറ്റാരെങ്കിലും നോട്ടമിടുകയോ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ മേടം രാശിക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ഏത് വഴിയും സ്വീകരിക്കും. ചിന്തിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലല്ല മേടം രാശിക്കാര്‍ എന്നതുകൊണ്ട് ഇവരെന്താണ് ചെയ്യുക എന്ന് പോലും പറയാന്‍ കഴിയില്ല. ഒരു ബോഡിഗാര്‍ഡിനെ പോലെ പ്രണയിക്കുന്നവരെ സംരക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുക.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ആകര്‍ഷണത്തിന്റെ ഗ്രഹമായ ശുക്രന് ആധിപത്യമുള്ള രാശിയാണ് ഇടവം. ഇടവം രാശിക്കാരെ ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടും. വളരെ സൗമ്യമായ ആര്‍ക്കും പ്രണയം തോന്നുന്ന ആകര്‍ഷമായ പെരുമാറ്റവും വ്യക്തിത്വവുമാണ് ഇവരുടേത്. പക്ഷേ ഇവരുടെ പൊസസ്സീവ് സ്വഭാവം പലരും തിരിച്ചറിയുന്നത് പ്രണയത്തില്‍ പെട്ടതിന് ശേഷമായിരിക്കും. പ്രണയിക്കുന്നവരുമായി മറ്റാരെങ്കിലും അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ഇവര്‍ സ്ഥിരമായി വീക്ഷിക്കും. തങ്ങളുടെ ബന്ധത്തിന് വിലങ്ങുതടിയായി ആരെങ്കിലും വന്നാല്‍ ഇടവം രാശിക്കാരുടെ പിടിവാശിയും പരുഷസ്വഭാവവും പുറത്തുചാടും. പ്രിയപ്പെട്ടവരുടെ തങ്ങളുടെ വരുതിയിലേക്ക് തിരിച്ചുകൊണ്ടുവരാനും അവരുടെ പ്രണയവും കരുതലും ശ്രദ്ധയും തനികക് മാത്രം ലഭിക്കാനും അവര്‍ ശ്രമങ്ങള്‍ നടത്തും.

താന്‍ ആഗ്രഹിച്ച വസ്തുക്കളോ ആളുകളോ മറ്റാര്‍ക്കും ലഭിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രണയത്തില്‍ മറ്റാരെയും ഇടയ്ക്ക് കയറാനോ സ്വാധീനമുണ്ടാക്കാനോ ഇടവം രാശിക്കാര്‍ അനുവദിക്കില്ല.

കര്‍ക്കിടകം

അത്ര പെട്ടെന്ന് ആളുകളുമായി കൂട്ടാകുകയോ അങ്ങോട്ടുകയറി പരിചയപ്പെടുകയോ ചെയ്യുന്നവരല്ല കര്‍ക്കിടകം രാശിക്കാര്‍. ആദ്യനോട്ടത്തില്‍ അവര്‍ നാണക്കാരായാണ് വിലയിരുത്തപ്പെടാറ്. പക്ഷേ വൈകാരികമായി സചേതനമായ, തൊട്ടാവാടികള്‍ എന്ന് വിളിക്കാവുന്നവരാണ് ഇവര്‍. ചന്ദ്രന് ആധിപത്യമുള്ള കര്‍ക്കിടകം രാശി ഒരു ജലതത്വരാശിയാണ്. മാതൃപരമായ ശേഷികളും ഗുണങ്ങളും ഉള്ളവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. അമ്മയ്ക്ക് കുഞ്ഞിനോടുള്ള കരുതലും സ്‌നേഹവും പോലെ പ്രണയിക്കുന്നവരോടും അധികകരുതലും സ്‌നേഹവും ഉള്ളവരായികരിക്കും അവര്‍.

പ്രണയത്തിന് വേണ്ടി വഴക്കിടാനും അവര്‍ തയ്യാറാകും. ഉള്ളിലുള്ള പകയും അമര്‍ഷവും പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുമെങ്കിലും ചിലപ്പോഴെല്ലാം അവരുടെ കോപം പുറത്തുവരും. ഒരാളെ ഇഷ്ടപ്പെട്ടാല്‍ കുടുംബത്തിലെ ഒരാളെ പോലെയാണ് കര്‍ക്കിടകം രാശിക്കാര്‍ അവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. അതുകൊണ്ട് സ്വാഭാവികമായി തന്നെ അവര്‍ പൊസസ്സീവ് ആകും. അവര്‍ക്ക് പ്രിയപ്പെട്ടവരെ വേദനിപ്പിക്കാനോ ശല്യപ്പെടുത്താനോ ആശങ്കപ്പെടുത്താനോ കര്‍ക്കിടകം രാശിക്കാര്‍ സമ്മതിക്കില്ല.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

വളരെ നിഗൂഢമായ സ്വഭാവവും കാന്തം പോലെ ഒരു ആകര്‍ഷണശക്തിയും ഉള്ളവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍. വൈകാരികമായി ഒരാളോട് അടുക്കാനുള്ള അവരുടെ താല്‍പ്പര്യം ചിലപ്പോള്‍ അസാധാരണമായ തീവ്ര ബന്ധത്തിലേക്ക് നയിക്കാറുണ്ട്. പുറത്തുനിന്നുള്ളവര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോട് സംസാരിക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്യുന്നത് കണ്ടാല്‍ ഇവര്‍ അനാവശ്യമായി ഇടയില്‍ കയറും. പങ്കാളി അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കുന്നത് ആരോടെല്ലാം സംസാരിക്കുന്നു എന്നതെല്ലാം ഇവര്‍ ശ്രദ്ധയോടെ നോക്കും.

പ്രണയത്തിലും ദാമ്പത്യത്തിലും വളരെ വിശ്വസ്തരായ ഇവര്‍ എന്നെന്നും നിലനില്‍ക്കുന്ന ബന്ധമാണ് ആഗ്രഹിക്കുന്നത്. സമാധാനകാംക്ഷികളായ പ്രണയികള്‍ ആണെങ്കിലും വേണ്ടിവന്നാല്‍ പ്രണയത്തിനായി യുദ്ധം ചെയ്യാന്‍ ഇവര്‍ മടിക്കാറില്ല.

Story first published: Thursday, March 13, 2025, 14:30 [IST]
X
Desktop Bottom Promotion