Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഒരിക്കലും പരസ്പരം ചേരരുത് ഈ നാളുകാര് : ദാമ്പത്യം അടിപിടിയില് തീരും
ദാമ്പത്യ ജീവിതം എന്നത് പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ ജീവിക്കുന്നതാണ്. എന്നാല് ചില അവസരങ്ങളില് എങ്കിലും ദാമ്പത്യ ജീവിതത്തില് പ്രതിസന്ധികള് അനുഭവിക്കുന്നവര് ധാരാളം ഉണ്ട്. അതിന് പലപ്പോഴും ജ്യോതിഷത്തെ ഒരു കാരണമായി പറയുന്നുമുണ്ട്. എന്നാല് ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര് പരസ്പരം ചേരുന്നത് തന്നെയാണ് ദാമ്പത്യത്തില് വെല്ലുവിളികള് ഉയര്ത്തുന്നത്.
ചേരുന്ന നക്ഷത്രക്കാര് ആരൊക്കെയെന്നും ചേരാത്ത നക്ഷത്രക്കാര് ആരൊക്കെയെന്നതും മനസ്സിലാക്കേണ്ടതാണ്. എന്നാല് ദാമ്പത്യത്തില് ഒരു കാരണവശാലും ചേരാത്ത ചില നക്ഷത്രക്കാരും ഉണ്ട്. അവര് ആരൊക്കെയെന്നും ഇത് ദാമ്പത്യത്തെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം

ആയില്യം - മകം
ആയില്യം മകം നക്ഷത്രക്കാര് പരസ്പരം വിവാഹത്തിന് തയ്യാറാവരുത്. കാരണം ഇവര് പലപ്പോഴും കൂടുതല് പ്രതിസന്ധികളാണ് ദാമ്പത്യത്തില് നേരിടേണ്ടി വരുന്നത്. അത് മാത്രമല്ല ജീവിതത്തില് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇവര് നേരിടുന്നു. അതിന്റെഫലമായി ദാമ്പത്യ ജീവിതം പ്രശ്നത്തിലേക്കാണ് എത്തുന്നത്. വൈകാരികമായ പല വിധത്തിലുള്ള പ്രശ്നങ്ങളും ഇവര്ക്കിടയിലുണ്ടാവുന്നു.
മൂലം -രേവതി
മൂലം -രേവതി നക്ഷത്രക്കാര്ക്ക് പലപ്പോഴും ജീവിതത്തില് വളരെയധികം പ്രതിസന്ധികളുണ്ടാവുന്നു. വൈകാരിക പ്രശ്നങ്ങള് നിങ്ങളുടെ ജീവിതത്തില് കൂടുതല് ബാധിക്കുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും സമാധാനപ്രിയരാണ് മൂലം നക്ഷത്രക്കാര്. എന്നാല് വൈകാരികമായി ഇവര് തമ്മില് യാതൊരു വിധത്തിലുള്ള അടുപ്പവും ഉണ്ടാവുകയില്ല എന്നതാണ് സത്യം.
ഭരണി- കാര്ത്തിക
ഭരണിയും കാര്ത്തികയും പരസ്പരം ചേരുമ്പോള് അത് കൂടുതല് വെല്ലുവിളികള് ജീവിതത്തില് ഉണ്ടാക്കുന്നു. സ്നേഹവും ഊഷ്മളതയും നിലനില്ക്കുന്നവരാണ് ഭരണി നക്ഷത്രക്കാര്. എന്നാല് കാര്ത്തിക നക്ഷത്രക്കാര് പക്ഷേ സ്നേഹമില്ലാത്തവര് ആണെന്ന് ദാമ്പത്യത്തില് അനുഭവപ്പെടുന്നു.
രോഹിണി- അശ്വതി
രോഹിണി അശ്വതി നക്ഷത്രക്കാരും ചേരുന്നത് വളരെയധികം മാറ്റങ്ങള് ആഗ്രഹിക്കുന്നവരാണ്. എന്നാല് ജീവിതത്തില് ഇവര് തമ്മില് ചേരുന്നത് അത്ര നല്ലതായിരിക്കുകയില്ല. കാരണം ഇവര് വേര്പിരിയലിനും ആശയവിനിമയ സംബന്ധമായ പ്രശ്നങ്ങള്ക്കും പാത്രമാവുന്നു. ദാമ്പത്യത്തില് അതുകൊണ്ട് തന്നെ യാതൊരു വിധത്തിലും ഇവര് ചേരുകയില്ല.

തൃക്കേട്ട- ചിത്തിര
തൃക്കേട്ടയും ചിത്തിര നക്ഷത്രക്കാരും ചേരുന്നത് ദാമ്പത്യത്തില് പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. ഇവര് വളരെയധികം വൈകാരികമായാണ് ബന്ധത്തില് ഇടപെടുന്നത്. അതുകൊണ്ട് തന്നെ അത് കൂടുതല് പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും അധികാരത്തിന് വേണ്ടിയുള്ള പിടിവലിയായതിനാല് അത് ദാമ്പത്യ ജീവിതത്തില് പ്രതിസന്ധികള് ഉണ്ടാക്കുന്നു.
പൂരുരുട്ടാതി- തിരുവാതിര
പൂരുരുട്ടാതി , തിരുവാതിര നക്ഷത്രക്കാര് ചേരുന്നത് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നു. എന്നാല് അത് പോസിറ്റീവ് മാറ്റങ്ങളേക്കകാള് നെഗറ്റീവ് മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അതുകൊണ്ട ്തന്നെ ദാമ്പത്യ ജീവിതത്തില് ഇവര് തമ്മില് ചേരരുത്. വൈകാരിക പക്വതയില്ലാത്തത് ജീവിതത്തില് കൂടുതല് വെല്ലുവിളികള് ജീവിതത്തില് ഉണ്ടാക്കുന്നു.



Click it and Unblock the Notifications
