Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ ദിവസങ്ങളില്‍ ജനിച്ച പുരുഷന്മാര്‍ പെണ്‍മനസ്സ് കീഴടക്കും; ആരും കൊതിക്കുന്ന ഭര്‍ത്താവ്
Men Born on Specific Dates Attract Women With Unique Traits: ചില പുരുഷന്മാര്‍ സിനിമയിലെ നായകരെ പോലെ അനായാസം പെണ്‍മനസ്സുകള്‍ കീഴടക്കും. കാണാനുള്ള ഭംഗിയോ, ഹൃദ്യമായ പെരുമാറ്റമോ ഉറച്ച തീരുമാനങ്ങളോ ധൈര്യമോ ആയിരിക്കാം പെണ്‍മനസ്സുകളെ അവരിലേക്ക് അടുപ്പിക്കുന്നത്. ദാമ്പത്യത്തിലും ഇവര്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ ആയിരിക്കും. ചില തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മനസ്സ് കീഴടക്കാനും അവരുടെ ഇഷ്ടം നേടാനുമുള്ള പ്രത്യേക കഴിവുണ്ടെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഏതെല്ലാം ദിവസങ്ങളില്‍ ജനിച്ച പുരുഷന്മാര്‍ക്കാണ് ഈ ഭാഗ്യമുള്ളതെന്ന് നോക്കാം.

ജനുവരി മൂന്ന്
ജനുവരി മൂന്നിന് ജനിച്ച പുരുഷന്മാര്‍ ഉറച്ച മനസ്സും ധൈര്യവും ഉള്ളവരായിരിക്കും. എന്നാല്‍ ഉള്ളില്‍ ഇവര്‍ മനസ്സലിവുള്ളവരും സഹാനുഭൂതി ഉള്ളവരും ആയിരിക്കും. പ്രണയവും ഉത്തരവാദിത്തങ്ങളും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകണമെന്ന് ഇവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് ഇവര്‍ ദാമ്പത്യത്തില്‍ ഉത്തമ ഭര്‍ത്താക്കന്മാര്‍ ആയിരിക്കും. പങ്കാളിയുമായുള്ള ചെറിയ പിണക്കങ്ങള്‍ പോലും അര്‍ഹിക്കുന്ന പരിഗണനയോടെ പരിഹരിക്കുകയും വിശേഷ ദിവസങ്ങളെല്ലാം ഓര്‍ത്തുവെച്ച് പങ്കാളിയെ അതിശയപ്പെടുത്തുന്നവരും ആയിരിക്കും ഇവര്‍.
മാര്‍ച്ച് 21
കഠിന ഹൃദയരായി പുറമേ തോന്നിക്കുമെങ്കിലും ഈ ദിവസം ജനിച്ച പുരുഷന്മാര്‍ ദാമ്പത്യത്തില്‍ ഭാര്യയോട് അങ്ങേയറ്റം വിധേയത്വമുള്ള ഭര്‍ത്താക്കന്മാര്‍ ആയിരിക്കും. എല്ലാ കാര്യങ്ങളിലും ഭാര്യയുടെ താല്‍പ്പര്യം പരിഗണിക്കുകയും അവര്‍ ആഗ്രഹിക്കുന്നത് ആവശ്യപ്പെടാതെ തന്നെ സാധിച്ച് കൊടുക്കുകയും ചെയ്യുന്നവരാണ് ഇവര്‍. പങ്കാളിയുടെ വൈകാരികാവസ്ഥകളും അവര്‍ നേരിടുന്ന വെല്ലുവിളികളും സങ്കടങ്ങളും മനസ്സിലാക്കി, തന്നാലാകും വിധം അത് പരിഹരിക്കാന്‍ ഈ ദിവസത്തില്‍ ജനിച്ച പുരുഷന്മാര്‍ ശ്രമിക്കും.
ആഗസ്റ്റ് 17
വിശ്വസ്തതയുടെയും ആകര്‍ഷണത്തിന്റെയും രാജാക്കന്മാരാണ് ആഗസ്റ്റ് 17ന് ജനിച്ച പുരുഷന്മാര്‍. ഈ പുരുഷന്മാര്‍ ഭര്‍ത്താക്കന്മാരായാല്‍ ഹീറോയെ പോലെയും ഹാസ്യതാരത്തെ പോലെയും ആയിരിക്കും. ഇവരോടൊപ്പമുള്ള ജീവിതം ഉല്ലാസം നിറഞ്ഞതായിരിക്കും. ഭാര്യയോട് വളരെ കരുതലുള്ളവരും അവര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്നവരും ഒരു സിനിമയില്‍ കാണുന്നത് പോലെയുള്ള ഒരു ദാമ്പത്യം നയിക്കുന്നവരും ആയിരിക്കും ഇവര്‍. ഭാര്യയോട് കലര്‍പ്പില്ലാത്ത വിധേയത്വവും ദാമ്പത്യത്തില്‍ സദാ ക്ഷമയും പ്രകടിപ്പിക്കുന്ന ഇവര്‍ ഭാര്യയെ എപ്പോഴും സന്തോഷിപ്പിക്കാനും ശ്രമിക്കും.
മെയ് 10
വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരും ക്ഷിപ്രകോപികളും ആയിരിക്കും മെയ് 10ന് ജനിച്ച പുരുഷന്മാര്‍. ഏത് അവസരത്തിലും പ്രകോപിതരാകാന്‍ അധികസമയം വേണ്ടാത്ത ഇവര്‍ ആരോടും തട്ടിക്കയറാന്‍ മടിക്കില്ല. ഇവര്‍ ഒരു വഴക്കില്‍ നിന്ന് പിന്മാറാനും പാടാണ്. പക്ഷേ പറ്റിയ അബദ്ധം അംഗീകരിക്കാന്‍ ഇവര്‍ക്ക് മടിയില്ല. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് ഇവരോട് ദേഷ്യം തോന്നുകയോ തള്ളിക്കളയാന്‍ പറ്റുകയോ ഇല്ല.
ഒക്ടോബര്‍ 12
മറ്റുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ളവരാണ് ഈ ദിവസം ജനിച്ച പുരുഷന്മാര്‍. അതേസമയം മറ്റുള്ളവരെയും സാഹചര്യങ്ങളെയും നര്‍മ്മം കലര്‍ത്തി പരിഹസിക്കാനും ഇവര്‍ക്ക് കഴിവുണ്ടായിരിക്കും. തമാശക്കാരാണെങ്കിലും എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. ആരുടെ മുമ്പിലും പ്രണയം പ്രകടിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഇവര്‍ ഭാര്യയുടെ പ്രിയ ഭര്‍ത്താവ് ആയിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications