Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വേര്‍പിരിയല്‍ വേണ്ടിവരും, ചില അധ്യായങ്ങള്‍ അടയും; ഈ നാളുകാരുടെ ജീവിതം നിര്‍ണായക വഴിത്തിരിവില്‍
February brings crucial changes: മുന്നില്‍ പ്രത്യക്ഷമാകാത്ത ചില വളവുകളും തിരിവുകളും നിറഞ്ഞതാണ് ജീവിതം. അപ്രതീക്ഷിത വഴിത്തിരിവുകള്‍ക്ക് മുമ്പില്‍ പകച്ചുനില്ക്കുന്നവര് ഉണ്ട്. പക്ഷേ വിധിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവിചാരിത സംഭവങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നുപോകാതെ ധൈര്യപൂര്‍വ്വം മുന്നോട്ട് ചുവടുവെപ്പുകള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയമുണ്ടാകുക.

വേദ ജ്യോതിഷം അനുസരിച്ച് ഓരോ മാസവും ഗ്രഹനക്ഷത്രങ്ങളുടെ സ്ഥാനത്തിലും ചലനത്തിലുമുള്ള വ്യത്യാസം കൊണ്ട് 12 രാശികള്‍ക്കും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ഫെബ്രുവരിയിലും ഓരോ രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും ജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടാകും. പക്ഷേ മൂന്ന് രാശികളില് ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ ചില വേണ്ടപ്പെട്ട ബന്ധങ്ങള്‍ ഈ മാസം അവസാനിപ്പിക്കേണ്ടതായി വരും. ചില വാതിലുകള്‍ അടയ്ക്കുമ്പോള്‍ മറ്റുചിലത് തുറക്കുമെന്ന പ്രതീക്ഷയില്‍ ധൈര്യപൂര്‍വ്വം വേണം അവര്‍ ഈ മാറ്റത്തെ സ്വീകരിക്കാന്‍.
ഫെബ്രുവരിയില്‍ ചില ബന്ധങ്ങളോട് യാത്ര പറയുന്ന രാശികള്‍ ഏതെല്ലാമാണ് എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഫെബ്രുവരി 18 മുതല്‍ മേടം രാശിക്കാലം ആരംഭിക്കുകയാണ്. ഈ സമയത്ത് മേടം രാശിക്കാര്‍ അവരുടെ സമാധാനത്തിനും താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കാന് ആരംഭിക്കും. അവരുടെ ഉപബോധതലം കൂടുതല്‍ സജീവമാകുകയും അടിച്ചമര്‍ത്തിയ വികാരങ്ങളെയും വിഷമങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറാകുകയും ചെയ്യും. അവരുടെ നിയന്ത്രണത്തില്‍ അല്ലാത്ത ചില മാറ്റങ്ങളും പരിവര്‍ത്തനങ്ങളും ജീവിതത്തില്‍ നടക്കും. കയ്പ്പും മധുരവും കൂടിക്കലര്‍ന്ന വികാരങ്ങളും ഗൃഹാതുരതയും മനസ്സിലുണ്ടാകും.
മാറ്റത്തിന്റെ വിളനിലമാകാനാണ് പ്രപഞ്ചം ഈ സമയത്ത് മേടം രാശിക്കാരോട് ആവശ്യപ്പെടുന്നത്. ചില വാതിലുകള്‍ കൊട്ടിയടക്കേണ്ടി വരുന്നത് വേദനാജനകവും ഭൂതകാലവുമായി ബന്ധപ്പെട്ട ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും നല്‍കുന്നതും ആയിരിക്കുമെങ്കിലും വര്‍ത്തമാന കാലത്തിന് ഊന്നല്‍ നല്‍കുക. ഈ സമയത്തെ മാറ്റത്തിലൂടെ സ്വന്തം ആത്മാവിനോടും മനസ്സിനോടും കൂടുതല്‍ അടുക്കാന്‍ കഴിയും. ഓരോ ദിവസം കഴിയുന്തോറും മനസ്സുമായുള്ള അടുപ്പം കൂടിവരുന്നത് അവര്‍ക്ക് അനുഭവവേദ്യമായി തുടങ്ങും. നഷ്ടങ്ങളെ തുടര്‍ന്നുള്ള മുറിവുകള്‍ ഉണക്കാനും കൂടുതല്‍ വളര്‍ച്ച നേടാനും തങ്ങളുടെ തന്നെ ഏറ്റവും മികച്ച പതിപ്പായി മാറാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച ജീവിതത്തിലെ ചില അധ്യായങ്ങള്‍ അടക്കേണ്ട സമയമായെന്നും ഇവര്‍ തിരിച്ചറിയും.
ഫെബ്രുവരി മധ്യത്തോടെ തന്നോട് തന്നെ കരുണയോടും സ്നേഹത്തോടും പെരുമാറാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. സ്വന്തം മനസ്സ് പറയുന്നത് കേള്‍ക്കാനും താല്‍പ്പര്യങ്ങളെ പിന്തുടരാനും ഇവര്‍ ശ്രമിക്കും. അതേസമയം മന്ദഗതിയില്‍ ആത്മപരിശോധന നടത്താനും ഈ സമയം വിനിയോഗിക്കണം. വികാരങ്ങള്‍ അടിച്ചമര്‍ത്തേണ്ട കാര്യമില്ല.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഫെബ്രുവരി 24-ന് ചൊവ്വയുടെ വക്രഗതി അവസാനിക്കാന്‍ പോകുകയാണ്. അതോടെ തീവ്രമായ പരിവര്‍ത്തന കാലത്തില്‍ നിന്നും കര്‍ക്കിടകം രാശിക്കാര്‍ മോചിതരാകും. ഈ മാസം മുഴുവന്‍ ഈ രാശിയില്‍ ജനിച്ചവര്‍ സ്വയം കരുതലും സ്നേഹവും നല്‍കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാകണം. ചില ബന്ധങ്ങള്‍ക്ക് മുമ്പില്‍ അംഗീകരിക്കപ്പെടുക എന്ന അടിസ്ഥാനപരമായ വൈകാരിക ആവശ്യം അവര്‍ മറന്നുകളഞ്ഞിട്ടുണ്ടാകും. ഈ കാലയളവ് അത് വീണ്ടെടുക്കാനും സ്വന്തം സമാധാനത്തിലേക്ക് തിരിച്ചെത്താനുമുള്ള സമയമാണ്. സ്വന്തം അധികാരത്തെയും കഴിവുകളെയും മൂല്യത്തെയും തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുക.
സ്വന്തം തോന്നലുകളെയും ഉള്‍വിളികളെയും പിന്തുടരാനാണ് പ്രപഞ്ചം കര്‍ക്കിടകം രാശിക്കാരോട് ആവശ്യപ്പെടുന്നത്. ബന്ധങ്ങള്‍ അറുത്തുമാറ്റാനും ചില അതിരുകള്‍ വെക്കാനും അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ടെന്‍ഷനുകള്‍ പരിഹരിക്കാനുമുള്ള സമയമായെന്ന് കര്‍ക്കിടകം രാശിക്കാര്‍ തിരിച്ചറിയും. പങ്കാളിയോ പ്രണയിക്കുന്നയാളോ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ജീവിതം സുരക്ഷിതമാക്കാനും ശ്രമിക്കുന്നത് തിരിച്ചറിയണം. അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ആഗ്രഹങ്ങള്ക്കുമായിരിക്കും അവര്‍ മുന്‍ഗണന നല്‍കുക.
മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. സ്നേഹമെന്നാല് ത്യാഗമല്ലെന്ന തിരിച്ചറിവ് അവര്‍ക്ക് നല്കുന്ന മാസമാണ് ഫെബ്രുവരി. പ്രണയനഷ്ടത്തില്‍ നിന്നുമുള്ള തിരിച്ചുവരവിന് വിശ്രമത്തിന് മുന്‍ഗണന നല്‍കുക. പറ്റില്ലെന്ന് പറയേണ്ട ഇടങ്ങളില്‍ മടിക്കാതെ പറയുക. തങ്ങള്‍ക്ക് വില കല്‍പ്പിക്കപ്പെടുന്ന ബന്ധങ്ങള്‍ തിരിച്ചറിയുക.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഫെബ്രുവരി 18 വരെ കുംഭം രാശിക്കാലമാണ്. മീനം രാശിയുടെ ഉപബോധതലത്തിലേക്ക് സൂര്യന് സംക്രമിക്കുന്നതോടെ ഈ രാശിയില്‍ ജനിച്ചവര്‍ അടിച്ചമര്‍ത്തിയ വികാരങ്ങള്‍ പുറത്തുകൊണ്ടുവരും. ഭൂതകാലത്തിലെ പൂര്‍ത്തിയാക്കാതെ പോയ ചില ദൗത്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായി വരും. ആത്മീയമായ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കും. ഉള്‍വിളികള്‍ കൂടുതല്‍ വളര്‍ച്ച നല്‍കുകയും മനസ്സിനേറ്റ മുറിവുകള്‍ ഉണക്കുകയും ചെയ്യും.
ഉള്‍വിളികള്‍ മീനം രാശിക്കാരെ മാറ്റത്തിലേക്കും പരിവര്‍ത്തനങ്ങളിലേക്കും നയിക്കുന്ന കാലമാണിത്. ഫെബ്രുവരിയില്‍ ഈ ഉള്‍വിളികളെ അവഗണിക്കാന്‍ മീനം രാശിക്കാര്‍ക്ക് കഴിയില്ല. കാരണം ഈ മാറ്റം അനിവാര്യമാണെന്നും അതിനുള്ള സമയമായെന്നും മീനം രാശിക്കാര്‍ക്ക് തിരിച്ചറിവ് വന്നിരിക്കുകയാണ്. ചില ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതും ചില അധ്യായങ്ങള്‍ അടയ്ക്കുന്നതും അവിചാരിതമായിരിക്കില്ല. ഇതിന്റെ കയ്പ്പും മധുരം നിറഞ്ഞതുമായ അനുഭവങ്ങള്‍ ഇവരുടെ ഉള്ളില്‍ നിലനില്ക്കും.
ചില വാതിലുകള്‍ കൊട്ടിയടയ്ക്കുന്നതിലൂടെ നല്ലൊരു ഭാവി ഇവര്‍ക്ക് മുമ്പില്‍ തെളിയും. അതില്‍ പ്രതീക്ഷകളും വെല്ലുവിളികളും ഉണ്ടായിരിക്കും. അസ്തമയത്തിന് ശേഷം അതിമനോഹരമായ ഉദയങ്ങള്‍ സംഭവിക്കും. വേര്‍പാടിന്റെയും ഹൃദയവേദനയുടെയും സങ്കടങ്ങളുടെയും ഇരുട്ടില്‍ കഴിയേണ്ടി വരുമെങ്കിലും അവിചാരിതമായ ഉദയങ്ങള്‍ പ്രതീക്ഷയും പ്രത്യശയും സന്തോഷവും ജീവിതത്തില്‍ നിറയ്ക്കും.



Click it and Unblock the Notifications
