Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഭര്‍ത്താവിന്റെ നാളുകള്‍ ഇവയാണെങ്കില്‍ പേടിക്കേണ്ടതുണ്ടോ, ജ്യോതിഷം പറയുന്നതെന്ത്, അനുഭവം
നവഗ്രഹങ്ങളുടെ സ്ഥാനവും നക്ഷത്രവും ജനനസമയവും ജാതകവുമെല്ലാം അടിസ്ഥാനമാക്കി ഒരു വ്യക്തിയെ കുറിച്ച് നിരവധി കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്ന ഒരു പൗരാണികശാസ്ത്രശാഖയാണ് ജ്യോതിഷം. ദാമ്പത്യത്തിലെ പൊരുത്തം അടക്കം ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളിലും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് ജ്യോതിഷത്തിന് സാധിക്കും. എന്നാല്‍ ചിലപ്പോഴെങ്കിലും ജ്യോതിഷത്തില്‍ ചില തെറ്റായ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണരകളും ഉണ്ടാകാറുണ്ട്. അതിലൊന്നാണ് സാമാന്യവല്ക്കരിച്ചുകൊണ്ടുള്ള ചില ഫലങ്ങള്‍.

ചില നാളുകാര്‍ക്ക് മാത്രം അവിഹിത ബന്ധ സാധ്യത
ടെലിവിഷനിലും ഓണ്‍ലൈനിലും അല്ലാതെയും ജ്യോതിഷപണ്ഡിതന്മാരുമായി സംവദിക്കാനുള്ള അവസരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ വീട്ടമ്മമാരില്‍ നിന്നും മിക്കപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുള്ള ഒരു ചോദ്യമാണ് ഭര്‍ത്താവിന്റെ നാളിന് അവിഹിത ബന്ധ സാധ്യതയുണ്ടോ എന്നുള്ളത്. മിക്കപ്പോഴും ചില പൊതുവായ ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരത്തിലുള്ള സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത്.
എന്നാല്‍ പൊതുവായ ഫലങ്ങള്‍ എല്ലാവരുടെ കാര്യത്തിലും സത്യമായിക്കൊള്ളണമെന്നില്ല എന്നുള്ളത് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. ചില നാളുകള്‍ക്കും രാശികള്‍ക്കും ഗ്രഹങ്ങളുടെയോ നക്ഷത്രഘങ്ങളുടെയോ സ്വാധീനഫലമായി ഒന്നിലധികം ബന്ധങ്ങള്‍ക്കുള്ള സാധ്യത ഉണ്ടായിരിക്കാം. എന്നാലത് സംഭവിച്ച് കൊള്ളണമെന്നില്ല. വ്യക്തിപരമായി ജാതകം വിശദമായി പരിശോധിച്ചാലേ അക്കാര്യം മനസ്സിലാകുകയുള്ളു. ഭര്‍ത്താവിന്റെ നക്ഷത്രത്തിന് പൊതുവായി അങ്ങനെയൊരു സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് മാത്രം അനാവശ്യമായി സംശയിക്കേണ്ടതില്ല.
അനുഭവകഥ
അറിയപ്പെടുന്ന ഒരു ജ്യോതിഷപണ്ഡിതന് കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട തന്റെ ഒരു അനുഭവം കുറച്ചുനാളുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ പങ്കുവെക്കുകയുണ്ടായി. ഒരു ചാനലില്‍ സ്ഥിരമായി ജ്യോതിഷപരിപാടി ചെയ്യുന്ന അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍ ഒരു പെണ്‍കുട്ടിയും അമ്മയും വന്നെത്തി. വരുമ്പോള്‍ ഈ പെണ്‍കുട്ടി വിവാഹിതയായിരുന്നു. ഭര്‍ത്താവ് വിദേശത്തായിരുന്നു. പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ അടുക്കലേക്ക് പോകാന്‍ എല്ലാം തയ്യാറായിരിക്കുന്ന ഘട്ടത്തിലാണ് അവളെ ആശങ്കപ്പെടുത്തിക്കൊണ്ട് ഒരു കത്ത് വരുന്നത്. ഈ പെണ്‍കുട്ടിയുടെ വിവാഹം വളരെ വൈകിയാണ് നടന്നത്. വര്‍ഷങ്ങളോളം വിവാഹം നടക്കാതിരുന്നപ്പോള്‍ മറ്റൊരു ചാനലിലെ ജ്യോതിഷ പരിപാടിയിലേക്ക് വിവാഹം നടക്കാത്തതിന്റെ കാരണം ചോദിച്ച് പെണ്‍കുട്ടി കത്തെഴുയിരുന്നു. എന്നാല്‍ അതിന് മറുപടി വന്നില്ല. ഇതിനിടയില്‍ നല്ലൊരു വിവാഹാലോചന വരികയും വിവാഹം നടക്കുകയും ചെയ്തു. വിദേശത്ത് ജോലിയിലുള്ള ആ യുവാവ് വിവാഹശേഷം സന്തോഷത്തോടെ മടങ്ങിപ്പോകുകയും ചെയ്തു. ഭര്ത്താവിനടുക്കലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആ പഴയ കത്തിന് പെണ്‍കുട്ടിക്ക് മറുപടി ലഭിച്ചു. ആ കത്തില്‍ പറഞ്ഞത്, നല്ലൊരു ആലോചന വന്ന് അവരുടെ വിവാഹം ഉടന്‍ നടക്കുമെന്നും എന്നാല്‍ ആ യുവാവിന് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നുമാണ്. ഇതോടെ ആകെ ആശങ്കയിലായ പെണ്‍കുട്ടി എന്തുചെയ്യണമെന്നറിയാതെയാണ് ജ്യോതിഷ പണ്ഡിതനെ കാണാനെത്തിയത്.
പെണ്‍കുട്ടിയുടെ മാത്രം ഗ്രഹനിലയും ജാതകവും പരിശോധിച്ചുള്ള മറുപടിയാണ് കത്തിലുള്ളതെന്നും അതില്‍ പറയുന്നത് ശരിയാണെങ്കില്‍ അത് പെണ്‍കുട്ടിയുടെ ജാതകത്തിലെ പ്രശ്നമാണെന്നും അതില്‍ ആ ഭര്‍ത്താവിനെ കുറ്റം പറയാനൊന്നും ഇല്ലെന്നുമാണ് ജ്യോതിഷപണ്ഡിതന് പറഞ്ഞത്. ജാതകത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരം ചെയ്യുകയോ, അനുഭവിക്കുകയോ മാത്രമാണ് പോംവഴി.
ഒരിക്കലും സാമാന്യവല്‍ക്കരിച്ച് ചില നാളുകള്‍ക്ക് അവിഹിത ബന്ധ സാധ്യതയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും അത്തരത്തില്‍ പറയുന്ന ഫലങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ആ ജ്യോതിഷപണ്ഡിതന് പറയുന്നുണ്ട്. ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടാകാം എന്ന സംശയം മനസ്സില്‍ വെച്ചാല്‍ സംശയത്തെ സാധൂകരിക്കുന്ന പലതും സ്വയം മെനയാനും ആ സംശയം ബന്ധത്തിന്റെ ദൃഢതയെ ബാധിക്കാനും സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
