Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്നേഹത്തേക്കാള്‍ വലുത് പണം, പങ്കാളിയുടെ നക്ഷത്രം ഇതിലൊന്നാണോ?
ചിലയാളുകള്‍ ജീവിതത്തില്‍ എപ്പോഴും പണമുണ്ടാക്കാനുള്ള ഓട്ടത്തിലായിരിക്കാം. എത്ര സമ്പാദിച്ചാലും അവര്‍ക്ക് മതിയാകില്ല. ആ ഓട്ടത്തിനിടയില്‍ അവര്‍ ബന്ധങ്ങള്‍ മറക്കും, സ്നേഹം കണ്ടില്ലെന്ന് നടിക്കും. സ്നേഹത്തിന് മുമ്പില്‍ എപ്പോഴും പണത്തിന് മുന്‍തൂക്കം നല്കുന്ന ചില രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
കഠിനാധ്വാനികളാണ് മകരം രാശിക്കാര്‍. ഇവര്‍ക്കെപ്പോഴും തിരക്കായിരിക്കും. അവരെപ്പോഴും ജോലിക്കാര്യങ്ങളില്‍ വ്യാപൃതരും ജോലിയെ കുറിച്ചോ പണമുണ്ടാക്കുന്നതിനെ കുറിച്ചോ ആശങ്കപ്പെടുന്നവരും ആയിരിക്കും. ഈ വര്‍ഷം പ്രത്യേകിച്ച് മകരം രാശിക്കാര്‍ക്ക് പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ കൈവരും. അവര്‍ക്ക് പുതിയ ജോലി ലഭിക്കുകയോ ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുകയോ ചെയ്യും. അതോടെ അവരുടെ ജീവിതം കൂടുതല്‍ തിരക്കേറിയതാകും. ധനകാര്യങ്ങള്‍ക്ക് ശ്രദ്ധ നല്കി ഭാവി സുരക്ഷിതമാക്കുന്നതിന് ഇവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. പ്രണയവും ദാമ്പത്യവുമെല്ലാം ഇവര്‍ക്ക് പ്രധാനം തന്നെയാണെങ്കിലും ഭാവി സുരക്ഷിതമാക്കുന്നതിന് കൂടുതല്‍ പണമുണ്ടാക്കുന്നതിനായിരിക്കും മകരം രാശിക്കാര്‍ മുന്‍തൂക്കം നല്‍കുക.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
വിലയേറിയ വസ്തുക്കളും സുഖസൗകര്യങ്ങളും ഇഷ്ടപ്പെടുന്ന ആളുകളാണ് ഇടവം രാശിക്കാര്‍. എപ്പോഴും ആഡംബരവും സുഖലോലുപവുമായ ജീവിതം ഇവരെ ആകര്‍ഷിക്കും. നല്ല ഭക്ഷണവും സൗകര്യങ്ങളും അടിച്ചുപൊളിച്ചുള്ള ജീവിതവും ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് അവര്‍ എപ്പോഴും സുഖജീവിതം നയിക്കുന്നതിന് പണം ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കും ചിന്തിക്കും. ഇവര്‍ക്ക് പണമുണ്ടാക്കാനും സമ്പാദിക്കാനും ഈ വര്‍ഷം നിരവധി അവസരങ്ങള്‍ വന്നുചേരും. പണം കൂടുതലായി സമ്പാദിക്കുന്നതിലൂടെ ഈ രാശിക്കാര്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിയും ആസ്വദിച്ചും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. പ്രണയം മധുരതരമാണെങ്കിലും സുഖജീവിതം നയിക്കാന്‍ ആവശ്യമുള്ളത്ര പണം ഉണ്ടായിരിക്കുക എന്നതാണ് ഇടവം രാശിക്കാര്‍ക്ക് മുന്‍ഗണന.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘാടനത്തിലും കന്നി രാശിക്കാര്‍ വളരെ മികവ് പുലര്‍ത്തുന്നവരാണ്. എല്ലാം വളരെ കൃത്യവും തൃപ്തവുമായിരിക്കണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. 2025-ല്‍ കന്നി രാശിക്കാര്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതിന് ഊന്നല്‍ നല്‍കും. കാരണം തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ പണമുണ്ടാക്കണമെന്ന് അവര്‍ കരുതുന്നു. കൂടുതല്‍ പണം സമ്പാദിച്ചും ഭാവിയിലേക്കായി കരുതിവെച്ചും നിക്ഷേപങ്ങള്‍ നടത്തിയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കന്നി രാശിക്കാര്‍ ശ്രമിക്കുന്നത്. സന്തോഷകരമായ ഒരു ഭാവിയും ആഗ്രഹിച്ച രീതിയിലുള്ള ജീവിതവുമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പ്രണയം സുന്ദരമാണെങ്കിലും ധനകാര്യങ്ങളില്‍ കൃത്യമായ പദ്ധതിയും അതിനനുസരിച്ചുള്ള പ്രയത്നവും ഉണ്ടെങ്കിലേ ജീവിതം സുരക്ഷിതവും സന്തോഷകരവുമാകുകയുള്ളുവെന്ന് ഇവര്‍ കരുതുന്നു.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് നിഗൂഢ സ്വഭാവമാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവാണ്. ധനകാര്യങ്ങളിലും ഇവര്‍ വളരെ മിടുക്കരാണ്. 2025-ല്‍ വൃശ്ചികം രാശിക്കാര്‍ പണമുണ്ടാക്കുന്നതിന് പുതിയ ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. പണം സമ്പാദിക്കുകയും ഭാവിയിലേക്കായി കരുതിവെക്കുകയും ചെയ്ത് വൃശ്ചികം രാശിക്കാര്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കും. വളരെ സുഖകരമായ ജീവിതം ആസ്വദിക്കാനും ഭാവി സുരക്ഷിതമാക്കാനും അവര്‍ക്ക് കഴിയും. പ്രണയത്തിന് അവര്‍ വില നല്‍കുന്നുണ്ടെങ്കിലും കയ്യില്‍ പണമുണ്ടെങ്കിലേ വൃശ്ചികം രാശിക്കാര്‍ക്ക് കൂടുതല്‍ ശക്തിയും സന്തോഷവും തോന്നുകയുള്ളു.



Click it and Unblock the Notifications
