Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
നിങ്ങളുടെ നക്ഷത്രം ഇതിലൊന്നാണോ, ആഗ്രഹിച്ച പ്രണയം വാഴില്ല, ഒന്നിലധികം പ്രണയ പരാജയങ്ങള്‍ക്ക് സാധ്യത
സന്തോഷവും സങ്കടവും ഹൃദയം നുറുങ്ങുന്ന വേദനയും സന്തോഷക്കണ്ണീരും എല്ലാം നിറഞ്ഞ യാത്രയാണ് പ്രണയവും ദാമ്പത്യവും. പ്രണയം കൊണ്ട് മുറിവേല്‍ക്കുന്നവര്‍ നിരവധിയാണ്. മിക്കവരും ആ വേദനയിലൂടെ കടന്നുപോയിട്ടുണ്ടാകും. പക്ഷേ ചിലര്‍ക്ക് അത് തീരാവേദനയോ തുടര്‍ക്കഥയോ ആയിരിക്കും. ഒരു പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറി ജീവിതത്തില്‍ പ്രതീക്ഷയും പ്രത്യാശയും വന്നെത്തുമ്പോള്‍ വീണ്ടും ഹൃദയത്തെ തകര്‍ത്തുകൊണ്ട് മറ്റൊരു പ്രണയവും പരാജയപ്പെടാം.

ചില നാളുകാര്‍ക്ക്, അല്ലെങ്കില്‍ ചില രാശികളില്‍ ജനിച്ചവര്‍ക്ക് പ്രണയകാര്യത്തില്‍ അത്തരമൊരു ദുര്യോഗമുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. പ്രണയം വാഴാത്തവര്‍ എന്നെല്ലാം ഇവരെ വിളിക്കാറുണ്ട്. അങ്ങനെ ജീവിതത്തില്‍ നിരവധി തവണ പ്രണയ പരാജയം ഏറ്റുവാങ്ങുകയും ബ്രേക്കപ്പിലൂടെ കടന്നുപോകുകയും ചെയ്ത അഞ്ചുരാശികള്‍ ഏതെല്ലാമാണെന്നും പ്രണയത്തില്‍ ഇവരുടെ ചില സവിശേഷതകള്‍ എന്തെല്ലാമാണെന്നും നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
മറ്റുള്ളവര്‍ക്ക് വളരെ കരുതലും സ്‌നേഹവും നല്‍കുന്ന കര്‍ക്കിടകം രാശിക്കാര്‍ ലോലഹൃദയര്‍ കൂടിയാണ്. വളരെ പെട്ടെന്ന് സങ്കടക്കടലില്‍ മുങ്ങിപ്പോകുന്നവരാണിവര്‍. അതുകൊണ്ടുതന്നെ പ്രണയ പരാജയത്തിലും അതുകൊണ്ടുള്ള വേദനയിലും മുന്നില്‍ കര്‍ക്കിടകം രാശിയാണ്. ചന്ദ്രന് ആധിപത്യമുള്ള കര്‍ക്കിടകം രാശിയില്‍ പിറന്നവര്‍ വൈകാരികമായി വളരെ ദുര്‍ബലരാണ്. അവരുടെ വികാരങ്ങളും മറ്റുള്ളവരുടെ വികാരങ്ങളും ഇവരുടെ മാനസികനിലയെ ആഴത്തില്‍ സ്വാധീനിക്കും.
മറ്റുള്ളവരുടെ സന്തോഷത്തിനും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇവര്‍ ബന്ധങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയും, വൈകാരികമായി അതില്‍ ആശ്രിതരാകുകയും ചെയ്യും. ഇക്കാരണം കൊണ്ട് പ്രണയത്തകര്‍ച്ച ഉണ്ടായാലോ പങ്കാളിയുടെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന പ്രതികരണം ഉണ്ടായാലോ ഇവര്‍ തകര്‍ന്നുപോകും. പ്രണയിക്കുമ്പോള്‍ ഹൃദയം നല്‍കി പ്രണയിക്കുന്നവരാണ് ഇവര്‍. ആ പ്രണയം നഷ്ടപ്പെടുമ്പോള്‍ ഇവര്‍ വൈകാരികമായി തകര്‍ന്നുപോകുകയും അതില്‍ നിന്ന് മോചിതരാകാന്‍ വളരെ സമയമെടുക്കുകയും ചെയ്യുന്നു.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സ്വപ്‌നജീവികളെന്നാണ് മീനം രാശിക്കാരെ വിളിക്കുന്നത്. പ്രണയത്തിലും ഇവര്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ സ്വപ്‌നതുല്യമായ പ്രണയമാണ് പ്രതീക്ഷിക്കുന്നത്. വളരെ റൊമാന്റിക്കും പ്രണയിക്കുന്നവരുമായി ആഴത്തിലുള്ള വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്നവരും ആണ് ഇവര്‍. നെപ്റ്റിയൂണിന് ആധിപത്യമുള്ള മീനം രാശിക്കാര്‍ പ്രണയിക്കുമ്പോള്‍ മായികലോകത്താണ് ജീവിക്കുന്നത്. പലതരത്തിലുള്ള വികാരങ്ങളിലൂടെ ആ സമയത്ത് ഇവര്‍ കടന്നുപോകും.
പ്രണയത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്നവരും പ്രണയിക്കുന്നവര്‍ക്ക് ഹൃദയം കൈമാറുന്നവരുമാണ് ഇവര്‍. പ്രണയകാര്യത്തിലെ ഈയൊരു സമീപനം മീനം രാശിക്കാര്‍ക്ക് വിനയായി മാറാറുണ്ട്. യാഥാര്‍ത്ഥ്യം ഇവരുടെ സ്വപ്ങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അവസ്ഥകളില്‍ മീനം രാശിക്കാര്‍ വൈകാരികമായി തകര്‍ന്നുപോകാറുണ്ട്. പ്രണയത്തില്‍ വഞ്ചിക്കപ്പെടുന്നതും മീനം രാശിക്കാര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാര്യമാണ്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
തീവ്ര സ്വഭാവമുള്ളവരാണ് വൃശ്ചികം രാശിക്കാര്‍. മാത്രമല്ല, ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും മുറുകെപ്പിടിക്കുന്നവരും ആണിവര്‍. പ്രണയത്തിലും ഇവരുടെ തീവ്ര സ്വഭാവത്തിന് വിട്ടുവീഴ്ചയില്ല. വളരെ ശക്തവും തീവ്രവുമായ പ്രണയമാണ് ഇവരുടേത്. പ്രണയത്തിലൂടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങളെ ആശ്ലേഷിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. പ്ലൂട്ടോയാണ് വൃശ്ചികം രാശിയുടെ അധിപന്‍. ആഴത്തിലുള്ള വൈകാരിക ബന്ധമാണ് വൃശ്ചികം രാശിക്കാര്‍ പ്രണയത്തില്‍ കാഴ്ചവെക്കുന്നത്.
വളരെ ആഴത്തിലുള്ള പ്രണയം ആയതുകൊണ്ട് പലപ്പോഴും വേദകളും മോഹഭംഗങ്ങളും ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരും. തങ്ങളുടെ അതേ തീവ്രതയില്‍ പങ്കാളിയുടെ ഭാഗത്ത് നിന്ന് സ്‌നേഹവും ആത്മാര്‍ത്ഥതയും ഉണ്ടാകാതെ വരികയും അവരുടെ ഭാഗത്ത് നിന്നും വിശ്വാസവഞ്ചന ഉണ്ടാകുകയും ചെയ്താല്‍ വൃശ്ചികം രാശിക്കാരുടെ ഹൃദയം തകരും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്കുടെ പലമുഖങ്ങള്‍ പ്രണയത്തില്‍ തിരിച്ചടിയാകും. ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധനാണ് ഈ രാശിയുടെ അധിപന്‍. ഇവരുടെ പ്രണയബന്ധങ്ങള്‍ വളരെ സങ്കീര്‍ണ്ണമായിരിക്കും. ആശയവിനിമയത്തില്‍ മുമ്പിലാണ് മിഥുനം രാശിക്കാര്‍ എങ്കിലും വികാരങ്ങള്‍ പ്രണയിക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കുന്നതില്‍ ഇവര്‍ പിന്നിലാണ്. ആശയവിനിമയത്തിലെ ഈ വിടവ് ഇവരുടെ പ്രണയജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ക്കും പ്രതീക്ഷകളിലെ പൊരുത്തക്കേടുകള്‍ക്കും വഴിയൊരുക്കും. ഇത് പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ബ്രേക്ക്അപ്പ് ഉണ്ടാകുകയും ചെയ്യും. അതില്‍ നിന്നും കരകയറാന്‍ മിഥുനം രാശിക്കാര്‍ ബുദ്ധിമുട്ടും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ സമീപനമുള്ളവരും സ്വാതന്ത്രദാഹികളും ആയ കുംഭം രാശിക്കാര്‍ ആ സ്വഭാവം കാരണം പ്രണയത്തില്‍ പരാജയം അനുഭവിക്കേണ്ടിവരുന്നവര്‍ ആണ്. യുറാനസ് ആണ് ഈ രാശിയുടെ അധിപന്‍. വ്യക്തിത്വത്തിനും വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്നവരാണ് കുംഭം രാശിക്കാര്‍. ഒരു കാര്യത്തിനും പങ്കാളിയെ ആശ്രയിക്കുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പലപ്പോഴും പങ്കാളിയുമായി വൈകാരിക അകല്‍ച്ച കാത്തുസൂക്ഷിക്കുന്ന ഇവരുടെ സ്വഭാവം പ്രണയകാര്യത്തില്‍ തിരിച്ചടിയാകും. പങ്കാളി ആഴത്തിലുള്ള വൈകാരിക ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ കുംഭം രാശിക്കാരുടെ പ്രണയത്തിന് ആയുസ്സുണ്ടാകില്ല.



Click it and Unblock the Notifications











