Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പ്രണയമോ ദാമ്പത്യമോ ഏതായാലും ഈ രാശിക്കാര്‍ 'പെര്‍ഫക്റ്റ്' , നിങ്ങളുടെ രാശി ഇതിലുണ്ടോ?
ദാമ്പത്യ ജീവിതത്തില്‍ പ്രണയത്തിനുള്ള സ്ഥാനത്തെക്കുറിച്ച് പലരും പലവട്ടം ചിന്തിക്കുന്നു. എന്നാല്‍ പ്രണയിക്കുന്നവര്‍ക്കിടയില്‍ അതിന് പ്രത്യേക നിര്‍വ്വചനത്തിന്റെ ആവശ്യമില്ല എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. എന്നാല്‍ ദാമ്പത്യവും പ്രണയവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് ചില രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. ഇവര്‍ ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തേയും അഭിമുഖീകരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏത് ഉയര്‍ച്ച താഴ്ചകളിലും ഇവര്‍ പങ്കാളിക്കൊപ്പം നില്ക്കും.
ജീവിത പങ്കാളികള്‍ക്കിടയില്‍ വൈകാരികത, ആത്മാര്‍ത്ഥത, സ്നേഹം, പ്രണയം എന്നീ വികാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. അതുപോലെ തന്നെയാണ് ഇവരുടെ പ്രണയവും ദാമ്പത്യവും. ഇവയെല്ലാം തന്നെ ഒരുമിച്ച് ചേര്‍ന്ന് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഏറ്റവും കൂടുതല്‍ പ്രണയവും സ്നേഹവും ആത്മാര്‍ത്ഥതയും മനസ്സില്‍ കൊണ്ട നടക്കുന്ന വ്യക്തികളായിരിക്കും. ഇവര്‍ പങ്കാളിയെ വിലമതിക്കുകയും അവരുടെ സ്നേഹത്തില്‍ ആത്മാര്‍ത്ഥത കണ്ടെത്തുകയും ചെയ്യുന്നു. എപ്പോഴും പ്രണയത്തിലായി കഴിഞ്ഞാല്‍ ഇവര്‍ പൂര്‍ണമായും ആ വ്യക്തിയോട് ചേര്‍ന്ന് നില്ക്കുന്നു. ഒരു ദീര്‍ഘകാല ബന്ധം തന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നതും. സഹാനുഭൂതി, അത്മധൈര്യം എന്നിവ ഇവര്‍ക്കുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും ഫലങ്ങളും ഇവര്‍ക്കുണ്ടാവുന്നു. വൈകാരികതയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അതിശക്തമായി പങ്കാളിയോടൊപ്പം ഏത് ഉയര്‍ച്ച താഴ്ചയിലും ഇവര്‍ നില്ക്കുന്നു. വാത്സല്യത്തോടെയും സ്നേഹത്തോടേയും പങ്കാളിയെ ഏത് ഘട്ടത്തിലും ഇവര്‍ ചേര്‍ത്ത് പിടിക്കുന്നു. അഭിപ്രായങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പ്രവൃത്തിയിലൂടെ പലപ്പോഴും കൂടുതല്‍ കരുതല്‍ പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഇവര്‍ ഉണ്ടാക്കിയെടുക്കുന്നു. എന്നാല്‍ ഇതിനെ പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ പിന്നോക്കമായിരിക്കും. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. മികച്ച ശ്രോതാക്കളായിരിക്കും ഇവര്‍ അത് മാത്രമല്ല നിരീക്ഷണ പാടവത്തിന് മുന്നില്‍ ഇവര്‍ പങ്കാളിക്ക് മുന്നില്‍ മികച്ച് നില്ക്കുന്നു. ദാമ്പത്യത്തോടുള്ള ഇവരുടെ കരുതല്‍ വളരെ മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ സ്വപ്നതുല്യമായ ജീവിതമാണ് എപ്പോഴും ജീവിക്കുന്നത്. മാത്രമല്ല ഇവര്‍ ആത്മീയമായി മുന്നോട്ട് പോവുന്നവരായിരിക്കും. ആഴത്തിലുള്ള വൈകാരികമായ പല കാര്യങ്ങളും ഇവര്‍ക്കിടയില്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം വളരെയധികം ശക്തമായിരിക്കും. നാള്‍ക്കുനാള്‍ കഴിയുന്നതോടെ നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും സ്നേഹവും ഉണ്ടാവുന്നു. ആത്മീയ ബന്ധത്തിലും ഇവര്‍ പങ്കാൡയോട് ചേര്‍ന്ന് നില്ക്കുന്നു.
തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതത്തിലെ ഏത് മേഖലയിലും പങ്കാളിയുടെ സാന്നിധ്യം കൂടെയുണ്ടാവും. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും പങ്കാളി നിങ്ങള്‍ക്കായി സൃഷ്ടിച്ചെടുക്കുന്നു. ആകര്‍ഷിക്കപ്പെടുന്നവരായിരിക്കും എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും വൈകാരിക അടുപ്പം സൃഷ്ടിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ ദാമ്പത്യ ജീവിതത്തില്‍ കടന്ന് പോവുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
