Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ജീവിതപങ്കാളിയുമായുള്ള ബന്ധം മുജ്ജന്മത്തില് തുടങ്ങിയതോ? അറിയാനുള്ള ജ്യോതിഷോപായങ്ങള് ഇതാ
Past Life Relationships: ദാമ്പത്യത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നിരവധി സൂചനകളും പ്രവചനങ്ങളും ജ്യോതിഷം നടത്തുന്നുണ്ട്. പൊരുത്തം കണ്ടെത്തുന്നത് മുതല്‍ ജന്മാന്തര ബന്ധം വരെ ജ്യോതിഷത്തിലൂടെ അറിയാനാകും. സ്ത്രീജാതകവും പുരുഷജാതകവും നോക്കിയാല്‍ ജ്യോതിഷ പണ്ഡിതന്മാര്ക്ക് അവരെ കുറിച്ചും അവര്‍ക്കിടയിലെ പൊരുത്തത്തെ കുറിച്ചും കര്‍മ്മബന്ധത്തെ കുറിച്ചുമെല്ലാം പ്രവചിക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതപങ്കാളിയുമായോ അല്ലെങ്കില്‍ പ്രണയിക്കുന്നവരുമായോ മുജ്ജന്മത്തില് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുടര്‍ന്നുവായിക്കുക.

നാല് പൊരുത്തങ്ങളിലൂടെ പങ്കാളിയുമായുള്ള മുജ്ജന്മ ബന്ധമോ കര്മ്മബന്ധമോ ആത്മബന്ധമോ അറിയാനാകുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ആ നാലുതരം പൊരുത്തങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
നാലാം ഭാവത്തിലെ പൊരുത്തം
പങ്കാളിയുടെയും നിങ്ങളുടെയും നാലാം ഭാവത്തില്‍ അന്യോന്യം പൊരുത്തം ഉണ്ടെങ്കില്‍ ഈ ജന്മത്തിലേത് നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച അല്ലെന്നാണ് സൂചന. ഭവനം, പാരമ്പര്യം, ആഴത്തിലുള്ള മാനസികബന്ധം എന്നിവയെയാണ് നാലാം ഭാവം സൂചിപ്പിക്കുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഇവരുമായി മുന്‍പരിചയമുള്ളതായി നിങ്ങള്‍ക്ക് പരസ്പരം തോന്നാം. നിങ്ങളുടെ ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുന്നതാണത്.
എട്ടാം ഭാവത്തില്‍ പൊരുത്തം
പങ്കാളിയുടെ എട്ടാം ഭാവവുമായി പൊരുത്തമുണ്ടാക്കുകയും തിരിച്ചവര്‍ക്കും അതേ രീതിയില്‍ വരികയും ചെയ്താലും മുജ്ജന്മങ്ങളില് നിങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നതിന്റെ സൂചനയാണ്. പരസ്പരം ആശ്രിതത്വം, ഒന്നിക്കല്, പരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് എട്ട്. ഈ ബന്ധം വളരെ ആഴത്തിലുള്ള, അര്‍ത്ഥവത്തായ, പരസ്പരം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തക്കതായ ബന്ധമായിരിക്കും. മുജ്ജന്മത്തിലെ മുറിവുകള്‍ ഉണക്കുന്നതിനായി നിങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇത് നല്കുന്ന സൂചന.
12-ാം ഭാവത്തില്‍ പൊരുത്തം
പന്ത്രണ്ടാം ഭാവത്തില്‍ പങ്കാളിയുമായി പൊരുത്തം ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രണയം ജന്മാന്തരങ്ങളായി തുടര്‍ന്നുവന്നതാണ്. ഭൗതികമായ ഒരു ബന്ധത്തിലുപരിയായി, ആത്മീയമായ ആഴത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കിടയിലുള്ളത്. ഈ പ്രണയം വരും ജന്മങ്ങളിലും ആവര്‍ത്തിക്കും. ചിലപ്പോള്‍ പഴയ ജന്മത്തിലെ ഓര്‍മ്മകള്‍ പോലും നിങ്ങള്‍ക്ക് ഉണ്ടായെന്ന് വരാം. ഇത് നിങ്ങളെ കൂടുതലായി തമ്മിലടുപ്പിക്കും.
കേതു
ജ്യോതിഷത്തില്‍ കേതു മുജ്ജന്മത്തില് നിന്നും ഒരു വ്യക്തി വഹിക്കുന്ന അറിവുകളെയും പുനര്‍ജന്മത്തെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ജാതകത്തിലെ കേതും ഏതെങ്കിലും ഘട്ടത്തില്‍ പങ്കാളിയുടെ ഗ്രഹസ്ഥാനങ്ങളുമായി സന്ധിക്കുന്നുണ്ടെങ്കില് നിങ്ങള്‍ക്കിടയിലെ ആത്മീയ ബന്ധത്തിന്റെ വ്യക്തമായ സൂചനയാണത്. വിധിയാണ് ഈ ജന്മത്തിലും നിങ്ങളെ പരസ്പരം ഒന്നിപ്പിച്ചത്.



Click it and Unblock the Notifications
