Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
എപ്പോഴും അടി, പക്ഷേ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ, ഈ രാശിക്കാര്ക്കിടയിലെ ബന്ധം വിചിത്രമാണ്
ദാമ്പത്യത്തില്‍ വഴക്കും പിണക്കവും ഒറ്റപ്പെട്ട കാര്യമല്ല. എല്ലാ ദാമ്പത്യത്തിലും അതുണ്ടാകും. ചട്ടിയും കലവുമാണെങ്കില് തട്ടിയും മുട്ടിയും ഇരിക്കുമെന്ന് പറയുന്നത്പോലെ. പക്ഷേ ചിലയാളുകള്‍ തമ്മില്‍ ഒട്ടും ചേരില്ല. നേരെ കണ്ടാല്‍ വഴക്കാണ്. അത് അവര്‍ ജനിച്ച രാശിയുടെ പ്രത്യേകതയാണെന്നാണ് ജ്യോതിഷം വിശദീകരിക്കുന്നത്. സ്നേഹമുണ്ടാകില്ല എന്നല്ല, അഗാധമായ പ്രണയം തന്നെ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കും. പക്ഷേ രണ്ടുപേരുടെയും ശക്തമായ വ്യക്തിത്വവും വ്യത്യസ്ത കാഴ്ചപ്പാടുകളും കാരണം എപ്പോഴും അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടാകും.

ഏതുസമയവും വഴക്കും എന്നാല്‍ ഉള്ളില്‍ വിട്ടുപിരിയാന്‍ വയ്യാത്ത ഇഷ്ടവും ഉള്ള രണ്ട് രാശികള്‍ ഏതാണെന്ന് നോക്കാം.
മേടം - വൃശ്ചികം
മേടം രാശിയില്‍ ജനിച്ച ഒരാളും വൃശ്ചികം രാശിയില്‍ ജനിച്ച ഒരാളും തമ്മില്‍ ചേര്‍ന്നാല്‍ അവിടെ വഴക്ക് ഉറപ്പാണ്. കാരണം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന മേടം രാശിക്കാര്‍, വൃശ്ചികം രാശിയുടെ തീവ്രവും നിഗൂഢവുമായ സ്വഭാവവുമായി ഒത്തുപോകില്ല. കാരണം ഈ രണ്ട് രാശികളില് ജനിച്ചവരും പിടിവാശിയുള്ളവരാണ്. ആവശ്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തുകയില്ല. മറ്റൊരാളുടെ നിയന്ത്രണത്തിലാകാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇത് മേല്‍ക്കോയ്മ പ്രശ്നത്തിലേക്കും വഴക്കിലേക്കും നയിക്കും.
ഇനി ഈ രണ്ട് രാശികളില് ഓരോ രാശിയുടെയും പ്രത്യേകതകള്‍ മനസ്സിലാക്കാം.
മേടം
ചൊവ്വയ്ക്ക് ആധിപത്യമുള്ള രാശിയാണ് മേടം. യുദ്ധത്തിന്റെ ഗ്രഹമാണ് ചൊവ്വ. അതിനാല്‍ തന്നെ ഈ രാശിയില്‍ ജനിച്ചവര്‍ വഴക്കുണ്ടാക്കാന്‍ മുന്നിലാണ് എന്നതില്‍ അത്ഭുതമില്ല. പെട്ടെന്ന് അക്രമാസക്തരാകുക, മത്സരബുദ്ധി കാണിക്കുക, വെല്ലുവിളിക്കുക്ക, വെല്ലുവിളി ഏറ്റെടുക്കുക എന്നതിനെല്ലാം മുന്നിലാണ് ഇവര്‍. തുറന്നടിച്ചുള്ള സംസാരം, ചിന്തിക്കാതെയുള്ള വാക്കും പ്രവൃത്തിയുമെല്ലാം ഈ രാശിയില്‍ ജനിച്ചവരുടെ ബലഹീനതകളാണ്.
മേടം രാശിക്കാരുടെ ഈ സ്വഭാവങ്ങള്‍ പക്ഷേ വൃശ്ചികം രാശിക്കാര്‍ക്ക് ഒട്ടും സഹിക്കാന്‍ പറ്റില്ല. ഇവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികത്തിന്റെ അധിപനായ ഗ്രഹവും ചൊവ്വ ആണ്. പ്ലൂട്ടോയും ഈ രാശിയുടെ അധിപനാണ്. പക്ഷേ മേടം രാശിയില്‍ നിന്നും വിഭിന്നമായ സമീപനമാണ് വൃശ്ചികം രാശിക്കുള്ളത്. അവര്‍ കൃത്യമായ കണക്കുകൂട്ടലുകളോടെ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും ഫലം തീവ്രമായിരിക്കും. തീവ്ര വികാരങ്ങള്‍ ഉള്ളവരാണ് വൃശ്ചികം രാശിക്കാര്‍. വിശ്വസ്തതയ്ക്കും വിധേയത്വത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നവരാണ് ഇവര്‍.
വളരെ നിഗൂഢവും രഹസ്യാത്മകവുമാണ് ഇവരുടെ സ്വഭാവം. ബന്ധങ്ങളില്‍ ഇവര്‍ പൊസസ്സീവ് ആണ്. പക്ഷേ മേടം രാശിക്കാര്‍ക്ക് സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടങ്ങളുമാണ് വലുത്. വൃശ്ചികം രാശിക്കാര്‍ പക മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ്. പങ്കാളിയുമായുള്ള ചെറിയ അഭിപ്രായ വ്യത്യാസം പോലും ഏറെക്കാലം അവര്‍ വിടാതെ മനസ്സില്‍ കൊണ്ടുനടക്കും.
ഇവര്‍ക്കിടയിലെ ബന്ധം
ഈ രണ്ട് രാശികളില് ജനിച്ചവര്‍ ഒന്നായാല്‍, അവിടെ ഇടയ്ക്കിടയ്ക്ക് വഴക്ക് ഉണ്ടാകും എന്നതില്‍ സംശയമില്ല. കാരണം രണ്ടുപേരും വിട്ടുകൊടുക്കുന്ന സ്വഭാവക്കാരല്ല. മേടം രാശിക്കാര്‍ ദേഷ്യം കൊണ്ട് വായില്‍ വരുന്നതെല്ലാം വിളിച്ചുപറയും. അത് വൃശ്ചികം രാശിക്കാര്‍ക്ക് പൊറുക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ വളച്ചൊടിച്ചും അമിതമായി കുറ്റപ്പെടുത്തിയുമാണ് വൃശ്ചികം രാശിക്കാര്‍ പ്രതികരിക്കുക. ഇവര്‍ക്കിടയിലെ വഴക്ക് വളരെ പെട്ടെന്ന് പൊട്ടിത്തെറിയിലെത്തും.
എപ്പോഴും പരസ്പരം വഴക്കുണ്ടാക്കുമെങ്കിലും ഈ രണ്ട് രാശിക്കാര്‍ക്കിടയില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. വഴക്കിട്ടാലും അവര്‍ക്ക് പിരിഞ്ഞിരിക്കാന്‍ പറ്റില്ല. അടുത്ത വഴക്ക് ഉടന്‍ തന്നെയുണ്ടാകുമെന്ന് അറിഞ്ഞാലും അവര്‍ അഗാധമായി അന്യോന്യം പ്രണയിക്കും. തങ്ങളുടെ ബന്ധം ഏറെ ആസ്വദിക്കുകയും അതിന്റെ കയറ്റിറക്കങ്ങളിലൂടെ ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്യുന്നവരാണ് ഇവര്‍. യുദ്ധവും പ്രണയവും ഒത്തുചേര്‍ന്നതാണ് ഇവരുടെ യാത്ര.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications