Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിശുദ്ധപ്രണയം അതുതന്നെ; ഈ നാളുകാര്ക്കെന്നും പ്രിയം പഴയ പ്രണയത്തോട്
കാലം മാറുമ്പോള്‍ കോലവും മാറണമെന്നും നാടോടുമ്പോള്‍ നടുവെ ഓടണമെന്നുമൊക്കെ പറയാറുണ്ട്. പണ്ടത്തെ ശീലങ്ങളും കാഴ്ചപ്പാടുകളും മുറുകെപ്പിടിച്ച് ജീവിക്കുന്നവരെ പഴഞ്ചനെന്ന് മുദ്രകുത്തുന്നവരും ഉണ്ട്. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രണയത്തിന്റെ ന്യൂജെന്‍ രീതികള്‍ ഒരിക്കലും അംഗീകരിക്കാനാകാത്ത ചിലയാളുകള്‍ ഉണ്ട്. ഇന്നത്തെ കാലത്തെ പ്രണയമൊക്കെ എന്ത്, ഫോണോ വീഡിയോകോളോ ഡേറ്റിംഗോ ഇല്ലാത്ത പണ്ടത്തെ കാലത്തെ പ്രണയമാണ് വിശുദ്ധ പ്രണയമെന്ന് വാദിക്കുന്നവര്‍ എത്രയോ പേരുണ്ട്. അക്കൂട്ടത്തില്‍ പ്രായമായവര്‍ മാത്രമല്ല, യുവാക്കളും ഉണ്ട്. ചില നാളുകാര്‍ അങ്ങനെയാണ്. പ്രണയകാര്യങ്ങളില്‍ അവര്‍ക്ക് ആ പഴയ രീതികളോടാണ് താല്‍പ്പര്യം. അങ്ങനെ ചിന്താഗതിയുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ ബന്ധങ്ങളില്‍ സ്ഥിരതയും സുരക്ഷയും ഇന്ദിയാനുഭൂതിയും ആഗ്രഹിക്കുന്നവരാണ്. ഹൃദയം കൊണ്ട് പ്രണയിക്കുന്നവരാണ് ഇടവം രാശിക്കാരെന്ന് പറയാം. അവര്‍ക്ക് എപ്പോഴും പ്രിയം പഴയ പ്രണയബന്ധങ്ങളോടും മൂല്യങ്ങളോടും ആയിരിക്കും. പങ്കാളികള്‍ പരസ്പരം വില കല്‍പ്പിക്കുകയും ഒപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയും സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്നതാണ് അവരെ സംബന്ധിച്ചെടുത്തോളം യഥാര്‍ത്ഥ പ്രണയം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാര്‍ കുടുംബബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ആത്മാര്‍ത്ഥതയ്ക്കും വൈകാരിക അടുപ്പത്തിനും ആഴത്തിലുള്ള ബന്ധത്തിനും വില കല്പ്പിക്കുന്നു. ന്യൂജെന്‍ പ്രണയരീതികളേക്കാള് അവര്‍ക്കിഷ്ടം പഴയ പ്രണയരീതികളോടാണ്. ആത്മാര്‍ത്ഥതയും വിശ്വ്സ്തതയും പങ്കാളികള്‍ക്കിടയിലെ അടുപ്പവും പിന്തുണയും അത്തരം ബന്ധങ്ങളിലാണ് കൂടുതലെന്ന് അവര്‍ കരുതുന്നു.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
തീവ്രാഭിലാഷങ്ങളും തീക്ഷ്ണ സ്വഭാവമുള്ളവരും ആണ് വൃശ്ചികം രാശിക്കാര്‍. പുറംമോടിയേക്കാള്‍ അവര്‍ സത്യസന്ധമായ പ്രണയങ്ങളാണ് ആഗ്രഹിക്കുന്നത്. പണ്ടുകാലത്തെ പ്രണയങ്ങള്‍ ഇവരെ ആകര്‍ഷിക്കും. പരസ്പര ബഹുമാനത്തിലും വിശ്വസ്തതയിലും ഊന്നിയ അത്തരം സ്നേഹബന്ധങ്ങളാണ് അവര്‍ ഇക്കാലത്തും ആഗ്രഹിക്കുന്നത്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
പൊതുവെ പരമ്പരാഗത രീതികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന മകരം രാശിക്കാര്‍ പ്രണയകാര്യത്തിലും അങ്ങനെ തന്നെയാണ്. പ്രണയത്തിലെ ത്യാഗത്തിനും ആത്മാര്‍ത്ഥതയ്ക്കും വിശ്വസ്തതയ്ക്കുമാണ് ഇവര്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത്. പങ്കാളികള്‍ പരസ്പരം ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും പിന്തുണയ്ക്കകയും എല്ലാ കാര്യങ്ങളിലും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന അത്തരം ബന്ധങ്ങളെയാണ് ഇവര്‍ വിശുദ്ധപ്രണയമായി കരുതുന്നത്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ മനസ്സില്‍ എപ്പോഴും പ്രണയമുള്ളവരാണ്. പക്ഷേ ഇവരുടെ പ്രണയ സങ്കല്‍പ്പവും പഴയതാണ്. കാലമെത്ര കടന്നുപോയാലും പണ്ടുകാലത്തെ പ്രണയമാണ് യഥാര്‍ത്ഥപ്രണയമെന്ന് ഇവരും കരുതുന്നു. അടുപ്പം, ആത്മീയമായ ഉയര്‍ച്ച, ആഴത്തിലുള്ള വൈകാരിക ബന്ധം എന്നിവയെല്ലാമാണ് ഇവര്‍ പ്രണയത്തില്‍ തേടുന്നത്.



Click it and Unblock the Notifications
