Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ജനനം ഈ നാളുകളിലെങ്കില് ആത്മസുഹൃത്തുക്കള്‍ ഉണ്ടാകില്ല, കാരണമിതാണ്
ദാമ്പത്യം പോലെ തന്നെ ജീവിതത്തില്‍ പ്രധാനമാണ് സൗഹൃദങ്ങള്‍. പങ്കാളിയോട് പോലും പറയാനാകാത്ത കാര്യങ്ങള്‍ പറയാനും നമ്മുടെ സങ്കടങ്ങളും ദുരിതങ്ങളും ഇറക്കിവെക്കാനും വേണ്ട ഉപദേശങ്ങളും പിന്തുണയും നല്കി ഏത് പ്രതികൂല സാഹചര്യത്തിലും ഒപ്പം നില്‍ക്കാനും ഒരു ആത്മസുഹൃത്ത് ഉണ്ടായിരിക്കുന്നത് ഭാഗ്യമാണ്. എന്നാല്‍ ചിലയാളുകള്‍ക്ക് ആത്മസുഹൃത്തുക്കള്‍ ഉണ്ടാകില്ല. എത്ര ശ്രമിച്ചാലും അവര്‍ക്ക് നല്ലൊരു സുഹൃത്തിനെ കിട്ടില്ല. അതിന് ചില കാരണങ്ങള്‍ ഉണ്ട്.

സുഹൃത്തുക്കളില്ലാത്തവര്‍
സൗഹൃദം ജീവിതത്തില്‍ അവിഭാജ്യമാണെങ്കിലും സൗഹൃദം സ്ഥാപിക്കലും ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകലും എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ച് ചില രാശികളില് ജനിച്ചവര്‍ക്ക്. അത് അവരുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും ജീവിതത്തോടുള്ള സമീപനങ്ങളിലും ഉള്ള പ്രത്യേകതയാണ്. അവര്‍ സൗഹൃദങ്ങള്‍ക്ക് വില നല്കാത്തതോ സുഹൃത്തുക്കളെ ആഗ്രഹിക്കാത്തതോ കൊണ്ടല്ല അവര്‍ക്ക് ആത്മസുഹൃത്തുക്കള്‍ ഇല്ലാത്തത്. അവരുടെ ചില പ്രത്യേക കഴിവുകളാണ് സൗഹൃദത്തിന് വിനയാകുന്നത്. ആ രാശികള്‍ ഏതെല്ലമാണെന്ന് നോക്കാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധ നല്കുന്ന, എല്ലാ കാര്യങ്ങളിലും വലിയ പ്രതീക്ഷ പുലര്‍ത്തുകയും ഉന്നത നിലവാരം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് കന്നി രാശിയില്‍ ജനിച്ചവര്‍. അവരുടെ ഈ സ്വഭാവം അവര്‍ എല്ലാ കാര്യങ്ങളിലും പിന്തുടരും. മറ്റുള്ളവരുടെ സ്വഭാവവും പെരുമാറ്റവും ഉദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കന്നി രാശിക്കാരുടെ സമീപനം സൗഹൃദങ്ങള്‍ക്ക് വിലങ്ങുതടിയാകും. കന്നി രാശിക്കാരുടെ ഈ സ്വഭാവം കാരണം തങ്ങളെ മുന്‍വിധിയോടെ കാണുമെന്ന് അവരുടെ സുഹൃത്തുക്കള്‍ ചിന്തിക്കും. അത് ആഴത്തിലുള്ള ബന്ധങ്ങള്‍ക്ക് തടസ്സമാകും. എണ്ണത്തേക്കാള്‍ ഗുണമേന്മയ്ക്കാണ് കന്നി രാശിക്കാര്‍ പ്രാധാന്യം നല്‍കുന്നത്. മാത്രമല്ല സുഹൃത്തുക്കളെ പോലും ശ്രദ്ധിച്ച് തിരഞ്ഞെടുക്കുന്ന അവരുടെ സ്വഭാവം കാരണം അവര്‍ക്ക് അധികം സുഹൃത്തുക്കളുണ്ടാകില്ല.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
തീവ്ര സ്വഭാവമാണ് വൃശ്ചികം രാശിക്കാരുടെ പ്രത്യേകത. നിഗൂഢമാണ് ഇവരുടെ സ്വഭാവം. അതുകൊണ്ട് അധികമാരെയും ഇവര്‍ തങ്ങളുടെ ലോകത്തേക്ക് ക്ഷണിക്കില്ല. ബന്ധങ്ങളില്‍ അവര്‍ ചതി ഭയക്കുന്നു. അതുകൊണ്ട് എത്ര ആത്മസുഹൃത്ത് ആണെങ്കിലും അവര്‍ അകലമിട്ടേ പെരുമാറുകയുള്ളു. വിശ്വാസക്കുറവും അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്വഭാവവുമാണ് വൃശ്ചികം രാശിക്കാര്‍ക്ക് വിനയാകുന്നത്. അതുകൊണ്ട് ഇവര്‍ക്ക് വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേ ഉണ്ടാകുകയുള്ളു.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു. എപ്പോഴും കരിയറിനും ഉത്തരവാദിത്തത്തിനുമാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഈ സ്വഭാവം കാരണം സൗഹൃദങ്ങള്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം ചങ്ങാത്തം കൂടാനും വൈകാരിബന്ധം ഉണ്ടാക്കാനും മകരം രാശിക്കാര്‍ക്ക് സമയം കിട്ടില്ല. ജീവിതത്തെ വളരെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കാണുന്ന മകരം രാശിക്കാരുടെ സ്വഭാവം കാരണം ആളുകള്‍ അവരോട് ഇടപെടാന്‍ മടിക്കും. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന മകരം രാശിക്കാര്‍ക്ക് ആരെയും ആശ്രയിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ സൗഹൃദങ്ങള്‍ കുറയും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ വളരെ ബുദ്ധിശാലികളും പുരോഗമനപരമായി ചിന്തിക്കുന്നവരും ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണ്. അവര്‍ മിതഭാഷികളും വളരെ ഔപചാരികമായി ഇടപെടുന്നവരും ആയിരിക്കും. വൈകാരികമായ ബന്ധങ്ങള്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. സാമൂഹിക ഇടപെടലുകള്‍ ഇവര്‍ക്ക് ഇഷ്ടമാണെങ്കിലും നീണ്ടുനില്‍ക്കുന്ന സൗഹൃദങ്ങള്‍ ഇവര്‍ സ്ഥാപിക്കാറില്ല. വളരെ പെട്ടെന്ന് ഒരാളെ പിരിയാന്‍ കുംഭം രാശിക്കാര്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ ആത്മസുഹൃത്തുക്കള്‍ കുംഭം രാശിക്കാര്‍ക്ക് തീരെ കുറവായിരിക്കും.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ വളരെ ഊര്‍ജസ്വലരും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നവരും ആണ്. ഇവരുടെ ആത്മവിശ്വാസവും ചുറുചുറുക്കും പ്രശംസനീയമാണെങ്കിലും അവരുടെ മത്സരബുദ്ധിയും എടുത്തുചാട്ടവും കാരണം അവര്‍ സൗഹൃദങ്ങളില്‍ ഒറ്റപ്പെട്ടുപോകും. എവിടെയും ആധിപത്യം സ്ഥാപിക്കാനുള്ള ഇവരുടെ ശ്രമവും എല്ലാം തന്നെ ചെയ്യണമെന്ന ആഗ്രഹവും സൗഹൃദഹങ്ങള്ക്ക് വിഘാതമാകും.



Click it and Unblock the Notifications
