Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
അനര്‍ത്ഥം ഉറപ്പ്; വിവാഹത്തിന് ഒരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ പാടില്ലാത്ത നക്ഷത്രങ്ങള്‍
Unmatched Stars:വിവാഹം കഴിക്കുന്നതിന് മുമ്പ് ജാതകപ്പൊരുത്തവും നക്ഷത്രപ്പൊരുത്തവും നോത്തുന്ന പതിവ് ഹൈന്ദവ വിഭാഗക്കാര്‍ക്കിടയില്‍ ഉണ്ട്. മറ്റ് മതസ്ഥരും ചിലപ്പോള്‍ ഇത് നോക്കാറുണ്ട്. ചിലയാളുകള്‍ ഇതില്‍ വിശ്വാസമില്ലാത്തവരായും ഉണ്ട്. പക്ഷേ വേദ ജ്യോതിഷം പറയുന്നത് ജാതകപ്പൊരുത്തത്തില്‍ സത്യമുണ്ടെന്നാണ്. വിവാഹശേഷം വളരെ സമാധാനപൂര്‍ണ്ണവും സന്തോഷ പൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നവരും നേരെ മറിച്ച് ദിവസങ്ങള്‍ പോലും ആയുസ്സില്ലാതെ അവസാനിക്കുന്ന ദാമ്പത്യവും ഉണ്ട്. ഇതെല്ലാം നക്ഷത്രപ്പൊരുത്തത്തിലൂടെ കണ്ടെത്താന്‍ കഴിയാവുന്നതേയുള്ളു.

ദീര്‍ഘമാംഗല്യവും സമാധാനപൂര്‍ണ്ണവും സംതൃപ്തവുമായ ദാമ്പത്യവും വേണമെന്നുണ്ടെങ്കില്‍ വിവാഹത്തിന് മുമ്പ് ജാതകപ്പൊരുത്തം നോക്കണമെന്ന് ജ്യോതിഷം അനുശാസിക്കുന്നു. കേവലം നക്ഷത്രപ്പൊരുത്തം മാത്രം നോക്കി വിവാഹം നിശ്ചയിക്കുന്നതും ഉചിതമല്ല. നക്ഷത്രപ്പൊരുത്തം കഴിഞ്ഞാല്‍ ജാതകപ്പൊരുത്തവും നോക്കണം. കാരണം ഒരു വ്യക്തിയെ സംബന്ധിച്ച വിവാഹം ഉള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും അവരുടെ ജാതകം നോക്കുന്നതിലൂടെ അറിയാനാകും. അതനുസരിച്ചേ അവരുമായി ചേര്‍ച്ചയുള്ള ജാതകം കണ്ടെത്താനാകൂ. ചൊവ്വാദോഷം, ദശാസന്ധി, പാപസാമ്യം തുടങ്ങി പല കാര്യങ്ങളും വിവാഹപ്പൊരുത്തത്തിന് പരിഗണിക്കേണ്ടതാണ്.
വേദ ജ്യോതിഷം അനുസരിച്ചുള്ള ഫലങ്ങളില്‍ ഏറ്റവും നല്ല പൊരുത്തമുള്ള നക്ഷത്രങ്ങുളും ഒട്ടും പൊരുത്തമില്ലാത്ത, അല്ലെങ്കില്‍ ചേരാന്‍ പാടില്ലാത്ത നക്ഷത്രങ്ങളും ഉണ്ട്. നക്ഷത്രപ്പൊരുത്തം പറയുമ്പോള്‍ ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ പറയാം. ഇത്തില് ഉത്തമമമാണ് ഏറ്റവും നല്ലത്. അതേസമയം മധ്യമമാണെങ്കിലും മറ്റ് ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ജാതകങ്ങള്‍ തമ്മില്‍ ചേരുന്നുണ്ടെങ്കില്‍ അതും വിവാഹത്തിന് പരിഗണിക്കാം.
അത്തരത്തില്‍ ഒരിക്കലും ചേരാന്‍ പാടില്ലാത്ത ചില നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
അശ്വതി - തൃക്കേട്ട
അശ്വതിയും തൃക്കേട്ടയും വേദ നക്ഷത്രങ്ങളാണ്. ഈ നാളുകളില്‍ ഉള്ളവര്‍ പരസ്പരം വിവാഹിതരായാല്‍ ദുരിതമുണ്ടാകും എന്നാണ് പറയുന്നത്. എന്നാല്‍ ജ്യോതിഷിയെ കാണിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നത് നല്ലതാണ്.
ഭരണി - അനിഴം
ഈ നക്ഷത്രങ്ങളില്‍ ഉള്ളവര്‍ പരസ്പരം വിവാഹം കഴിക്കുന്നത് നല്ലതല്ലെന്ന് ജ്യോതിഷത്തില്‍ പറയാറുണ്ട്.
വിശാഖം-കാര്‍ത്തിക
ഈ നക്ഷത്രങ്ങളില്‍ ഉള്ളവര്‍ പരസ്പരം വിവാഹിതരായാല്‍ പ്രതിന്ധികള്‍ വര്‍ധിക്കുമെന്നും പരസ്പരം ഭാരമായി മാറുമെന്നും പറയുന്നു.
ചോതി-രോഹിണി
ചോതി രോഹിണി നക്ഷത്രങ്ങളില്‍ ഉള്ളവര്‍ പരസ്പരം വിവാഹിതരായാല്‍ സന്താനഭാഗ്യക്കുറവ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ താമസം വന്നേക്കും.
മകം-രേവതി
മകം-രേവതി നാളികളില്‍ ഉള്ളവര്‍ വിവാഹിതരായാല്‍ വിവാഹ ജീവിതത്തില്‍ പല തടസ്സങ്ങളും ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
അത്ത- ചതയം
ഉത്രം-പൂരൂരുട്ടാതി
ഈ നാല് നക്ഷത്രങ്ങള്‍ പരസ്പരം വിവാഹിതരായാല്‍ ജീവിതത്തിന് വളര്ച്ചയില്ലാതെയാകും. പരസ്പരം കുറ്റപ്പെടുത്തലും കലഹവും എപ്പോഴുമുണ്ടാകം. ദാമ്പത്യത്തില്‍ ഒരിക്കലും സന്തോഷം ഉണ്ടാകില്ല.
മധ്യമരഞ്ജു ദോഷം
ഭരണി, മകീര്യം, പൂരം, പൂരാടം, ചിത്തിര, ഉത്രട്ടാതി, അനിഴം, പൂയം, അവിട്ടം ഈ നക്ഷത്രങ്ങളെ പരസ്പരം ചേര്‍ക്കുന്നത് മധ്യമ രഞ്ജു ദോഷത്തിന് കാരണമാകും. പിരിഞ്ഞുജീവിക്കുക, മൂന്നോ നാലോ വര്‍ഷത്തിന് ശേഷം ഒത്തുപോകാനാകെ ബന്ധം വേര്‍പിരിയുക, അഭിപ്രായഭിന്നത, പരസ്പരം മനസ്സിലാക്കാതിരിക്കുക, എപ്പോഴും വഴക്ക് എന്നിവയ്ക്കെല്ലാം സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
