Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
എന്തിനും ഏതിനും കൂടെയുണ്ടാവും, മറ്റുള്ളവരെ അസൂയപ്പെടുത്തും ദാമ്പത്യം 5 നാളുകാരില് സുനിശ്ചിതം
ദാമ്പത്യ ജീവിതത്തില് വളരെയധികം അനിവാര്യമായ ഒന്നാണ് വൈകാരിക പിന്തുണയും പരസ്പര സ്നേഹവും. ഒരു ദാമ്പത്യ ജീവിതം മികച്ച രീതിയില് മുന്നോട്ട് പോവുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം. ചെറിയ താളപ്പിഴകള് പോലും പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ബന്ധങ്ങളില് വൈകാരിക പിന്തുണയില്ലാത്ത അവസ്ഥയിലാണ് കൂടുതല് പ്രതിസന്ധികളുണ്ടാവുന്നത്. പലപ്പോഴും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള് സംഭവിക്കുമ്പോള് അത് ദാമ്പത്യത്തിലും പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. ശാശ്വതമായ ഒരു ബന്ധം കെട്ടിപ്പടുക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഇതിന് സാധിക്കാത വരുമ്പോഴാണ് ദാമ്പത്യം പരാജയത്തിലേക്ക് എത്തി എന്ന് പറയുന്നത്.
ഏതൊരു ബന്ധത്തിലും വൈകാരിക ബന്ധത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്. ഒരു പങ്കാളി എന്ന നിലക്ക് നിങ്ങള് കാണിക്കേണ്ട ഉത്തരവാദിത്വങ്ങളും പിന്തുണയും ഒട്ടും നിസ്സാരമല്ല. എന്നാല് ചില നക്ഷത്രക്കാര്ക്ക് ഇത്തരം കാര്യങ്ങളില് കൂടുതല് ശ്രദ്ധയുണ്ടാവുന്നു. അതിന്റെ ഫലമായി ജീവിതത്തില് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങള് പങ്കാളിയെ എത്രത്തോളം പിന്തുണയ്ക്കുന്നു എന്ന് നിങ്ങളുടെ ജന്മനക്ഷത്രം പറയുന്നു. ഇത്തരത്തില് ദാമ്പത്യത്തില് കൂടുതല് വൈകാരിക അടിത്തറയുള്ളവരും പങ്കാളിയെ കൂടെ ചേര്ത്ത് നിര്ത്തുന്നവരും ഉണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം തന്നെയാണ് ദാമ്പത്യ ജീവിതം. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. ഈ നക്ഷത്രക്കാര് വളരെയധികം സെന്സിറ്റീവ് ആയിരിക്കും. കൂടാതെ വാത്സല്യത്തോടെയാണ് എല്ലാ കാര്യങ്ങളും ഇവര് കൈകാര്യം ചെയ്യുന്നത്. വൈകാരികമായി ഇവര് പങ്കാളിയോട് വളരെ അടുപ്പത്തില് പെരുമാറുന്നവരായിരിക്കും. വൈകാരിക സ്ഥിരത തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. പലപ്പോഴും വാക്കുകളുടെ ഊഷ്മളത പോലും നിങ്ങളിലേക്ക് പങ്കാളിയെ ആകര്ഷിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര് ദാമ്പത്യത്തില് എപ്പോഴും സൗഹൃദവും പ്രണയവും ഒരുപോലെ സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വളരെയധികം വിശ്വസ്തനായ ഒരു സുഹൃത്തും നല്ലൊരു പങ്കാളിയും ആയി ഇവര്ക്ക് ഒരുപോലെ ജീവിക്കാന് സാധിക്കുന്നു. പ്രക്ഷുബ്ധമായ സമയത്ത് പോലും ഇവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് അനിഴം നക്ഷത്രക്കാര് കൂടെയുണ്ടെങ്കില് സാധിക്കുന്നു. വിശ്വസ്തതയോടെ എക്കാലവും ഇവര് മുന്നോട്ട് പോവുന്നു. മാത്രമല്ല പങ്കാളിക്ക് ഇവരോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ഇല്ല എന്നതും പ്രത്യേകതയാണ്.
ഉത്രം
ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങള്ക്ക് ആശ്രയിക്കാവുന്ന പങ്കാളിയായിരിക്കും ഉത്രം നക്ഷത്രക്കാര്. അതുകൊണ്ട് തന്നെ ഇവര്ക്ക് ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു.ഏത് പ്രശ്നത്തിനും ഇവര്ക്കിടയില് പരിഹാരം കാണാന് സാധിക്കും. മാത്രമല്ല ഇവര് വെറും ദമ്പതികളോ അല്ലെങ്കില് പ്രണയജോഡികളോ ആയിരിക്കുകയില്ല. ജീവിതത്തിലെ ഏറ്റവും വലിയ മുതല്ക്കൂട്ടായിരിക്കും ഈ നക്ഷത്രക്കാര്. പൊന്നുകൊണ്ട് തുലാഭാരം തൂക്കാം എന്ന് പറഞ്ഞാലും ഇവരെ വിട്ടുകളയരുത് എന്നാണ് പറയുന്നത്.
പൂയ്യം
ദാമ്പത്യത്തില് ജീവിതത്തിലെ ഏറ്റവും വലിയ മുതല്ക്കുട്ടായിരിക്കും പൂയ്യം നക്ഷത്രക്കാരായ പങ്കാളികള്. ഇവര് ജീവിതത്തില് ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നതിനാല് അതിനെല്ലാം കാരണം പൂയ്യം നക്ഷത്രക്കാരായിരിക്കും. പരിചരണവും, ക്ഷമയും നല്കുന്ന നക്ഷത്രക്കാരാണ് എന്ന് മാത്രമല്ല ഇവര് നിങ്ങളെ ഏത് സാഹചര്യത്തിലും സ്വീകരിക്കുന്നവരുമായിരിക്കും. എത്ര വലിയ പ്രതിസന്ധിയിലും ഇവര് നിങ്ങളുടെ കൂടെ നില്ക്കുന്നു.
രേവതി
രേവതി നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. മീനത്തിന്റെ എല്ലാ പോസിറ്റീവ് ഊര്ജ്ജവും ഇവര്ക്ക് ലഭിക്കുന്ന സമയമാണ്. മാത്രമല്ല ദാമ്പത്യ ജീവിതത്തില് മികച്ച നേട്ടങ്ങളും പിന്തുണയും ഏത് കാലത്തും ഉണ്ടാവുന്നു. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവര് ദാമ്പത്യത്തില് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ദമ്പതികള് തമ്മിലുള്ള അടുപ്പം പോലും പലരിലും അസൂയയുണ്ടാക്കുന്ന തരത്തിലായിരിക്കും. ദാമ്പത്യത്തില് വിശ്വാസവും പിന്തുണയും ഏത് ഘട്ടത്തിലും ഇവര് പങ്കാളിക്ക് നല്കുന്നു.



Click it and Unblock the Notifications
