ഇവര്‍ പങ്കാളിയെ പൂര്‍ണമായും മനസ്സിലാക്കുന്നു, നിങ്ങളുടെ രാശി പറയും ദാമ്പത്യത്തിലെ ചേര്‍ച്ച

ദാമ്പത്യ ജീവിതമായാലും പ്രണയമായാലും പരസ്പരം പ്രണയം പങ്കു വെക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പലപ്പോഴും അതിന് സാധിക്കാതെ വരുമ്പോഴാണ് അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ വെല്ലുവിളി ആരംഭിക്കുന്നതും പരസ്പരം പ്രണയം ഇല്ലാതിരിക്കുമ്പോഴാണ്. എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അവര്‍ പ്രണയം പ്രകടിപ്പിക്കുന്നതും പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നതും എപ്രകാരമാണെന്ന് അറിഞ്ഞിരിക്കണം.

ജീവിതത്തിലെ പല പ്രതിസന്ധികളും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് പരസ്പരം മനസ്സിലാക്കുന്ന ദമ്പതികള്‍ ആയിരിക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. പ്രണയിക്കുന്നവര്‍ക്കിടയില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഭാഷ എപ്രകാരമാണെന്ന് നോക്കാം.

Love languages Zodiac signs
Photo Credit: AI Generated

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ആവേശത്തോടെയാണ് എല്ല കാര്യത്തേയും സമീപിക്കുന്നത്. അതുകൊണ്ട് തന്നെ പങ്കാളിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവര്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ എപ്പോഴും സ്ഥിരത ആഗ്രഹിക്കുന്നവരാണ്. അത് മാത്രമല്ല ഇവര്‍ പ്രണയം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും. ആലിംഗനങ്ങള്‍, ചുംബനം, അടുത്ത ഇടപെടല്‍ എന്നിവയിലൂടെ അവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ പലപ്പോഴും മികച്ച ആശയവിനിമയത്തിന് ശ്രമിക്കുന്നവരാണ്. അവരുടെ പ്രണയഭാഷ എന്ന് പറയുന്നത് തന്നെ വാക്കുകളാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും നിസ്സാരമല്ല.

കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കടകം രാശിക്കാര്‍ വളരെയധികം സംവേദനക്ഷമതയുള്ളവരായിരിക്കും. അവരുടെ പ്രണയഭാഷ ഗുണനിലവാരമുള്ള സമയം പങ്കാളിക്കൊപ്പം ചിലവഴിക്കുക എന്നതാണ്.

Love languages Zodiac signs

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ എപ്പോഴും പ്രശംസിക്കപ്പെടാനും ആരാധിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ സമ്മാനങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രണയഭാഷയായി കണക്കാക്കുന്നത്.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നിരാശിക്കാര്‍ പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും. കൂടാതെ ഇവര്‍ സഹായിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. കൂടാതെ ദൈനംദിന ജോലികളില്‍ സഹായിക്കുന്നവരും കൂടാതെ പരിചരണത്തിലൂടെ സ്‌നേഹം കാണിക്കുകയും ചെയ്യുന്നവരായിരിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ ഐക്യത്തെയും പങ്കാളിത്തത്തെയും കൂടുതല്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. കൂടാതെ സന്തുലിതവും സമാധാനപരവുമായ രീതിയില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിന് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ തീവ്രസ്വഭാവക്കാരായിരിക്കും. കൂടാതെ വികാരഭരിതരുമാണ് എന്നതാണ് സത്യം. അവരുടെ സ്‌നേഹത്തിന്റെ ഭാഷ ശാരീരിക സ്പര്‍ശനം തന്നെയായിരിക്കും. കൂടാതെ ആഴത്തിലുള്ള ശാരീരിക അടുപ്പം തന്നെയായിരിക്കും ഇവര്‍ പ്രകടിപ്പിക്കുന്ന പ്രണയ ഭാഷ.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ സ്വാതന്ത്ര്യത്തെയും സാഹസികതയെയും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇവര്‍ പലപ്പോഴും പ്രോത്സാഹനവും അത് പോലെ തന്നെ പോസിറ്റീവിറ്റിയും ആണ് പ്രണയത്തിലൂടെ കാണിക്കുന്നത്.

Love languages Zodiac signs

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ ഉത്തരവാദിത്തമുള്ളവരും അര്‍പ്പണബോധമുള്ളവരുമാണ്. അതുകൊണ്ട് തന്നെ ജീവിതതത്തില്‍ സന്തോഷത്തോടെയാണ് ഇവര്‍ പങ്കാളിയെ സ്വീകരിക്കുന്നത്. അത് തന്നെയാണ് ഇവരുടെ പ്രണയ ഭാഷയും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ സ്വതന്ത്രരും ചിന്താശേഷിയുള്ളവരുമാണ്. അതിനാല്‍ അവരുടെ പ്രണയ ഭാഷയും അത്തരത്തില്‍ തന്നെയാണ്. അര്‍ത്ഥവത്തായ സംഭാഷണങ്ങളിലൂടെയാണ് ഇവര്‍ ഒരു ബന്ധത്തെ സൂചിപ്പിക്കുന്നത്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ സ്വപ്‌നജീവികളും സഹാനുഭൂതിയുള്ളവരുമാണ്. അവരുടെ പ്രണയഭാഷ സമ്മാനങ്ങള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം സന്തോഷകരമായ മാറ്റങ്ങള്‍ ഇവര്‍ പ്രണയത്തില്‍ കൊണ്ട് വരുന്നു.

X
Desktop Bottom Promotion