Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ജ്യോതിഷം പറയുന്നു, ഈ രാശിക്കാരെ മാതാപിതാക്കളായി ലഭിക്കുന്നവര്‍ ഭാഗ്യവാന്മാര്
വേദ ജ്യോതിഷം അനുസരിച്ച് ഓരോ രാശികള്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. 12 രാശികളുടെയും കഴിവുകളും സ്വഭാവസവിശേഷതകളും വ്യത്യസ്തമായിരിക്കും. രാശിചക്രത്തിലെ നാലാമത്തെ രാശിയാണ് കര്‍ക്കിടകം. കര്‍ക്കിടകം രാശിക്കാര്‍ വളരെ വൈകാരിക സ്വഭാവമുള്ള, മറ്റുള്ളവര്‍ക്ക് ഏറെ കരുതല്‍ നല്കുന്ന ആളുകളാണ്. കുടുംബം, വീട്, വൈകാരികമായ പിന്തുണ എന്നിവയെല്ലാമാണ് ഇവരുടെ ലോകം. ജലതത്വരാശിയായ കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ മികച്ച മാതാപിതാക്കള്‍ ആയിരിക്കുമെന്ന് വേദജ്യോതിഷം പറയുന്നു.

മറ്റുള്ളവരോടുള്ള കരുതല്‍, ഉള്‍പ്രേരണകള്‍, സഹാനുഭൂതി, അനുതാപം, സംരക്ഷണം എന്നീ ഗുണങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കുന്ന രാശി എന്ന നിലയില്‍ മാതാപിതാക്കളായി ഏറ്റവുമധികം ശോഭിക്കുന്ന രാശി ഇതായിരിക്കും. അതിനുള്ള കാരണങ്ങള്‍ വിശദമായി പരിശോധിക്കാം
വൈകാരിക അടുപ്പം
മക്കളോടുള്ള വൈകാരിക അടുപ്പം കര്‍ക്കിടകം രാശിക്കാരുടെ പ്രത്യേകതയാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിയുകയും അവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും അവര്‍ പറയാതെ തന്നെ മനസ്സിലാക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. മക്കളുമായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചും ഇവര്‍ക്ക് ഉള്‍വിളിയുണ്ടാകും. അതുകൊണ്ട് അവര്‍ പറയാതെ തന്നെ അവരെ സാന്ത്വനിപ്പിക്കാനും ആവശ്യമായ വൈകാരിക പിന്തുണ നല്‍കാനും അവരെക്കൊണ്ട് സാധിക്കും.
സുരക്ഷിത അന്തരീക്ഷം
വീട്ടില്‍ മക്കള്‍ക്ക് സന്തോഷവും സുരക്ഷിതത്വും നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. അവരുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അനുകൂലമായ അന്തരീക്ഷം എങ്ങനെ ആയിരിക്കണം എന്നതില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് കൃത്യമായ ബോധ്യം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ കൂട്ടുകാരുടെ സ്ഥിരം ഒത്തുചേരല്‍ കേന്ദ്രമായിരിക്കും ഇവരുടെ വീട്. കാരണം കുട്ടികളോട് ഹൃദ്യമായി പെരുമാറാനും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും കര്‍ക്കിടകം രാശിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കും.
ആശങ്ക
അമിതമായ സുരക്ഷിതത്വ ബോധം കൊണ്ട് കുട്ടികളുടെ കാര്യത്തില്‍ അനാവശ്യ ആശങ്കയുള്ളവരാണ് കര്‍ക്കിടകം രാശിക്കാര്‍. കുട്ടികള്‍ അപകടങ്ങളിലേക്ക് പോകുന്നതും സാഹസിക കാര്യങ്ങള്‍ ചെയ്യുന്നതും പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് ഒറ്റയ്ക്ക് പോകുന്നത് വരെ കര്‍ക്കിടകം രാശിക്കാരില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. വെല്ലുവിളിയുടെയും പ്രതിസന്ധികളുടെയും സാഹചര്യങ്ങള്‍ കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ ഇവര്‍ പരമാവധി ഇടപെടലുകള്‍ നടത്തും. പക്ഷേ അവരുടെ ഈ സ്വഭാവം ജീവിതത്തില്‍ തനിയെ മുന്നേറാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള കുട്ടികളുടെ കഴിവിനെ ബാധിക്കും.
സഹാനുഭൂതി
വൈകാരികതലത്തില്‍ കുട്ടികളില്‍ നല്ല ശീലങ്ങളും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും. എങ്ങനെയാണ് സ്വന്തം വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കേണ്ടത്, മറ്റുള്ളവരെ മനസ്സിലാക്കേണ്ടത് എങ്ങനെയാണ്, അവരോട് എങ്ങനെ പെരുമാറണം, കരുണയുടെയും സഹാനുഭൂതിയുടെയും പ്രാധാന്യമെന്താണ് തുടങ്ങി മക്കള്‍ക്ക് നല്ല പാഠങ്ങള്‍ പകര്ന്നുനല്കാന് കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും. മുതിര്‍ന്നതിന് ശേഷം ബന്ധങ്ങളെ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്ക് പകര്‍ന്നുതന്ന ഈ പാഠങ്ങള്‍ നേട്ടമാകും.
കുടുംബബന്ധങ്ങള്‍
കര്‍ക്കിടകം രാശിക്കാരെ മാതിപിതാക്കളായി ലഭിക്കുന്ന കുട്ടികള്‍ കുടുംബബന്ധങ്ങളുടെ വില ശരിക്കും മനസ്സിലാക്കിയവര്‍ ആയിരിക്കും. കുടുംബത്തിന്റെ ഐക്യത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും ചിന്തകളും അഭിപ്രായങ്ങളും പങ്കുവെക്കേണ്ടതിനെ കുറിച്ചുമെല്ലാം ഇവര്‍ക്ക് തികഞ്ഞ ബോധ്യം ഉണ്ടായിരിക്കും. ഒന്നിച്ച് യാത്രകള്‍ പോകുക, ദിവസവും കുറച്ചുനേരം ഒന്നിച്ച് ചിലവഴിക്കുക എന്നിവയെല്ലാം കര്‍ക്കിടകം രാശിക്കാര്‍ ഉള്ള വീടിന്റെ പ്രത്യേകതള്‍ ആണ്.
ദോഷ വശങ്ങള്
മാതാപിതാക്കള്‍ എന്ന നിലയില്‍ മറ്റേത് രാശിക്കാരെക്കാളും മുന്നില്‍ കര്‍ക്കിടകം രാശി ആണെങ്കിലും ഇവരുടെ വൈകാരികമായ ദുര്‍ബലാവസ്ഥ മക്കള്‍ക്ക് ചിലപ്പോള്‍ ദോഷമായി ഭവിക്കാറുണ്ട്. അടിക്കടിയുള്ള മൂഡുമാറ്റം, അച്ചടക്കത്തിലെ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം കര്‍ക്കിടകം രാശിക്കാരുടെ പ്രത്യേകതയാണ്.



Click it and Unblock the Notifications
