Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
മനസ്സിനൊത്ത ഇണയെ വേഗം കണ്ടുപിടിക്കും, പ്രണയത്തില്‍ വീഴ്ത്തും; ഇതെല്ലാം നിസ്സാരം ഈ നാളുകാര്‍ക്ക്
Star Signs Attract Soulmate Love Effortlessly: മണിരത്നം സംവിധാനം ചെയ്ത ബോംബെ സിനിമ കാണാത്തവര്‍ വിരളമായിരിക്കും. സിനിമ കണ്ടിട്ടില്ലാത്തവര്‍ പോലും അതിലെ സൂപ്പര്‍ഹിറ്റുകളായ കണ്ണാളനേ, ഉയിരേ ഉയിരേ പാട്ടുകളെങ്കിലും കേട്ടിരിക്കും. അതില്‍ സിനിമയിലെ നായക കഥാപാത്രമായ അരവിന്ദ് സ്വാമി ഒരേയൊരു സെക്കന്‍ഡിലാണ് തന്റെ പ്രണയം കണ്ടെത്തുന്നതും നായികയുടെ ഇഷ്ടം നേടുന്നതും. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. പക്ഷേ ജീവിതത്തില്‍ നമ്മള് ആഗ്രഹിക്കുന്ന, നമ്മുടെ മനസ്സിനൊത്ത ഇണയെ കണ്ടുപിടിക്കുകയും അവരുടെ ഇഷ്ടംപിടിച്ചുപറ്റലും അത്ര എളുപ്പമുള്ള കാര്യമല്ല. ഒറ്റനോട്ടത്തില്‍ നായകന് നയികയുടെ മനസ്സില്‍ ഇടം നേടുന്നത് സിനിമയിലേ നടക്കുകയുള്ളു.ചിലപ്പോള്‍ പണി പതിനെട്ടും പയറ്റിയാലും മറ്റൊരാളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ചിലയാളുകള്‍ നമ്മുടെ നായകന് അരവിന്ദ് സ്വാമിയെ പോലെ വളരെ നിസ്സാരമായി അവരുടെ പ്രണയം കണ്ടെത്തുകയും അവരുടെ ഇഷ്ടം നേടുകയും ചെയ്യും. അതൊരു പ്രത്യേക കഴിവാണ്.

ജ്യോതിഷം പറുന്നത് ചില രാശികളില് ജനിച്ചവര്‍ ഈ കഴിവ് ഉണ്ടെന്നാണ്. അവര്‍ വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ നല്ലപാതിയെ തിരിച്ചറിയുകയും വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ അവരുടെ ഇഷ്ടം പിടിച്ചുപറ്റുകയും പ്രണയം തുടങ്ങുകയും ചെയ്യും. പ്രധാനമായും മൂന്ന് രാശികള്‍ക്കാണ് ഈ കഴിവുള്ളത്. അവ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഇണയെ കണ്ടെത്തുന്നതില്‍ ചിങ്ങം രാശിക്കാര്‍ മുന്നിലാണ്. തങ്ങളുമായി ചേരേണ്ടയാളെ കാണുമ്പോള്‍ തന്നെ അവരില്‍ ആ തിരിച്ചറിവ് ഉണ്ടാകുകയും വളരെ വേഗം അവരെ ആകര്‍ഷിക്കുകയും ചെയ്യും ഈ രാശിയില്‍ ജനിച്ചവര്‍. പൊതുവെ മറ്റുള്ളവരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ ചിങ്ങം രാശിക്കാര്‍ മുമ്പിലാണ്. അവരുടെ ആത്മവിശ്വാസവും ആകര്‍ഷിക്കുന്ന പെരുമാറ്റവും മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റും. മനസ്സിലുള്ളത് തുറന്ന് പ്രകടിപ്പിക്കാനുള്ള കഴിവും ആള്‍ക്കൂട്ടത്തില്‍ മാറിനില്ക്കാതെ എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുമാണ് ചിങ്ങം രാശിക്കാര്‍ക്ക് നേട്ടമാകാറ്. അതുകൊണ്ട് പ്രണയത്തിനായി ഏറെക്കാലമൊന്നും ചിങ്ങം രാശിക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരാറില്ല.
ഒരാളില്‍ പ്രണയം തോന്നിക്കഴിഞ്ഞാല്‍ രണ്ടാമതൊരു ചിന്കയില്ലാതെ അവരെ പ്രണയിക്കാന്‍ തുടങ്ങുന്നവര്‍ കൂടിയാണ് ചിങ്ങം രാശിക്കാര്‍. തിരിച്ചും അവര്‍ അത് തന്നെ പ്രതീക്ഷിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വളരെ തീവ്രമായ ചിന്തകളും വികാരങ്ങളും ഉള്ളവരാണ് വൃശ്ചികം രാശിക്കാര്‍. സ്വാഭാവികമായി തന്നെ ഇണയെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അമാനുഷികമായ പ്രണയോ റൊമാന്‍സോ സൗഹൃദമോ ബന്ധമോ ഒന്നും വൃശ്ചികം രാശിക്കാരെ ആകര്‍ഷിക്കുന്നില്ല. പകരം ആത്മീയ കാരണങ്ങളാല്‍ അവരുടെ ജീവിതത്തില്‍ വന്നെത്തുന്ന, എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുന്നവരോട് വൃശ്ചികം രാശിക്കാര്‍ക്ക് ഇഷ്ടം തോന്നും.
ദൈവികമായ ഒരു ഐക്യമാണ് പ്രണയത്തില്‍ വൃശ്ചികം രാശിക്കാര്‍ ആഗ്രഹിക്കുന്നത്. അധികമൊന്നും സംസാരിക്കാത്ത, തങ്ങളുടെ താല്‍പ്പര്യങ്ങളില്‍ മാത്രം സജീവമാകുന്ന ആളുകളിലാണ് വൃശ്ചികം രാശിക്കാര്‍ പ്രണയം കണ്ടെത്തുക. കുറേക്കാലും സൗഹൃദം നടിക്കലോ, പ്രണയത്തിനായി പിന്നാലെ നടക്കലോ വൃശ്ചികം രാശിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഇതാണ് തങ്ങളുടെ ആള് എന്ന് തോന്നിയാല്‍ വളരെ വ്യത്യസ്തമായൊരു സമീപനമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുക. വളരെ വേഗം പ്രണയം അറിയാക്കാനും ദീര്‍ഘകാലബന്ധം സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ ശ്രമിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
അപ്രായോഗിക പ്രണയത്തിന്റെ വക്താവെന്നാണ് മീനം രാശിക്കാര്‍ അറിയപ്പെടുന്നത്. അവരുടെ കണ്ണില്‍ ഇഷ്ടപ്പെടുന്നയാളുടെ നല്ല ഗുണങ്ങള്‍ മാത്രമേ തെളിയുകയുള്ളു. ഇവര്‍ ഒരു മായികലോകത്ത് ജീവിക്കുന്നവരാണ്. പങ്കാളിയെ കണ്ണുമടച്ച് വിശ്വസിക്കുന്നപരാണ് ഇവര്‍. പക്ഷേ ഇഷ്ടപ്പെടുന്നയാളെ വേഗത്തില്‍ കണ്ടെത്താനും തന്നിലേക്ക് ആകര്‍ഷിക്കാനും മീനം രാശിക്കാര്‍ക്ക് കഴിവുണ്ട്. പ്രണയിക്കപ്പെടാന്‍ കൊതിക്കുന്നവരാണ് ഇവര്‍.



Click it and Unblock the Notifications