Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജനനത്തീയ്യതി നോക്കിയാലറിയാം പങ്കാളിയുടെ സ്വഭാവഗുണങ്ങളും, ദാമ്പത്യത്തിന്റെ ഭാവിയും
വിവാഹത്തിന് വലിയ പ്രാധാന്യവും പവിത്രതയും കല്‍പ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. ജന്മാന്തര ബന്ധമാണ് വിവാഹമെന്നാണ് നമ്മുടെ വിശ്വാസം. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന, സന്തോഷം നല്കുന്ന വിവാഹജീവിതമാണ് ഏവരുടെയും പ്രതീക്ഷ. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍, ഒരുപക്ഷേ കുട്ടിക്കാലം മുതല്‍ക്ക് തന്നെ നമ്മുടെ ജീവിതപങ്കാളി ആരായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അറിയാനുള്ള ആകാംക്ഷ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകും. പക്ഷേ ജനിക്കുമ്പോള്‍ തന്നെ നമ്മുടെ ജീവിതപങ്കാളി ആരാണെന്നുള്ളതും നിശ്ചയിക്കപ്പെടുന്നു എന്നാണ് വേദജ്യോതിഷം പറയുന്നത്.

വിവാഹത്തിന് മുമ്പ് തന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ആള് എങ്ങനെയാണെന്നും അവരുടെ സ്വഭാവം എത്തരത്തിലായിരിക്കുമെന്നും അറിയാന്‍ ചില ജ്യോതിഷോപായങ്ങള് ഉണ്ട്. ജനന സമയവും തീയതിയും കണക്കാക്കി കുറിക്കപ്പെടുന്ന ഗ്രഹനിലയും ജാതകവും ഉണ്ടെങ്കില്‍ ദാമ്പത്യം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ കഴിയും. ജനനസമയത്ത് അല്ലെങ്കില്‍ ജാതകത്തില്‍ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം എവിടെയാണ് എന്നതിനനുസരിച്ച് ജീവിതപങ്കാളിയെ കുറിച്ച് പല വിവരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.
ഏഴാം ഭാവം
ജാതകത്തിലെ ഏഴാം ഭാവം ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഭാവമാണ്. കാരണം ഈ ഭാവം ജീവിതപങ്കാളി, ദാമ്പത്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതപങ്കാളിയുടെ സ്വഭാവത്തെ കുറിച്ചും അവരുടെ സവിശേഷതകളെ കുറിച്ചും വിവാഹം എപ്പോള്‍ നടക്കും എന്നിവയെക്കുറിച്ചെല്ലാം പല സൂചനകളും നല്കാന് ഈ ഭാവത്തിന് സാധിക്കും. ഇനി വിവാഹത്തിന് യോഗമില്ലെങ്കില്‍ അതും ഈ ഭാവത്തില്‍ വ്യക്തമായി അറിയാന്‍ സാധിക്കും. മാത്രമല്ല, ദാമ്പത്യജീവിതം എങ്ങനെയായിരിക്കുമെന്നും പങ്കാളികള്‍ക്കിടയിലെ ഐക്യം എത്രത്തോളമായിരിക്കുമെന്നും വിവാഹം വേര്‍പിരിയേണ്ടി വരുമോയെന്നുമുള്ള സൂചനകള്‍ ഈ ഭാവത്തിലുണ്ടാകും.
ഏഴാം ഭാവവും തുലാം രാശിയും
വേദ ജ്യോതിഷത്തില്‍ ഏഴാം ഭാവവുമായി ബന്ധപ്പെട്ട രാശി തുലാം രാശിയാണ്. തുലാം രാശിയുടെ അധിപന് ശുക്രനാണ്. ഏഴാം രാശിയിലെ ശുക്രന്റെ സാന്നിധ്യം വളരെ ശുഭകരമായി കരുതപ്പെടുന്നു. അതേസമയം ഏഴാംരാശിയില്‍ ദുര്‍ബലനായ ചന്ദ്രനോ രാഹുവും ശനിയുമോ ആണ് ഉള്ളതെങ്കില്‍ ദാമ്പത്യം തുടക്കത്തില്‍ തട്ടിയും മുട്ടിയും പോകുകയും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇനി ചൊവ്വയാണ് ഏഴാംഭാവത്തില്‍ എങ്കില്‍ മാംഗല്യദോഷം ഉണ്ടാകും.
ഏഴാം ഭാവത്തില്‍ നവഗ്രഹങ്ങള്‍ വരുമ്പോള്‍ ദാമ്പത്യത്തില്‍ അതുണ്ടാക്കുന്ന മാറ്റം അറിയാം.
ശനി: ഏഴാം ഭാവം ശനിയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ശനിയുടെ സാന്നിധ്യമുണ്ടെങ്കില്‍ ആ ബന്ധം വേര്‍പിരിയാന്‍ ഇടയുണ്ട്.
ചൊവ്വ: ദാമ്പത്യത്തില്‍ ഏറെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ഗ്രഹമാണ് ചൊവ്വ. ദമ്പതിമാര്‍ക്കിടയില്‍ കലഹം പതിവാകും. ബന്ധം വേര്‍പിരിയാന്‍ വരെ ഇടയുണ്ട്.
രാഹു-കേതു: രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം ദാമ്പത്യത്തില്‍ അനാവശ്യ സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കും. രാഹു-കേതുക്കള്‍ കാരണം പങ്കാളികള്‍ ചിലപ്പോള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയും ഇവര്‍ക്ക് ദാമ്പത്യ വിരഹം അനുഭവിക്കേണ്ടി വരികയും ചെയ്യും.
വ്യാഴം: ജാതകത്തില്‍ വ്യാഴത്തിന്റെ ദോഷമുണ്ടെങ്കില്‍ ഏഴാം ഭാവത്തില്‍ വ്യാഴം വരുന്നത് ദാമ്പത്യത്തിന് വെല്ലുവിളിയാകും. പക്ഷേ വ്യാഴം അനുകൂലമാണെങ്കില്‍ ദാമ്പത്യത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും. ഏഴാം ഭാവാധിപന് മേല്‍ വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടെങ്കില്‍ വിവാഹത്തിലെ തടസ്സങ്ങള്‍ ഒഴിയും. ലഗ്നത്തില്‍ സ്ഥിതി ചെയ്യുന്ന വ്യാഴം വളരെ ശക്തനാണ് ഇത് എല്ലാ തടസ്സങ്ങളെയും ഇല്ലായ്മ ചെയ്യും.
ശുക്രന്: ശുക്രന് അനുകൂലമല്ലെങ്കില്‍ ദാമ്പത്യത്തില്‍ സന്തോഷമേ ഉണ്ടാകില്ല. ശുക്രന് ആറ്, എട്ട് ഭാവങ്ങളില്‍ ദുര്‍ബലനാണെങ്കില്‍ ദാമ്പത്യം മോശമായിരിക്കും. ശുക്രന് ഏതെങ്കിലും പാപഗ്രഹങ്ങളുടെ സ്വാധീനത്തിലായാല് അല്ലെങ്കില്‍ ശുക്രന് പ്രതികൂലമായാല്‍ ആ ബന്ധം പിരിയും.
പൊരുത്തം
വിവാഹത്തിന് മുമ്പ് സാധാരണയായി ജാതകപ്പൊരുത്തം നോക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ വ്യാഴം, ചൊവ്വ, ചന്ദ്രന് എന്നീ ഗ്രഹങ്ങള്ക്കിടെയിലെ അനുകൂലഭാവം പങ്കാളികള്‍ക്കിടയില്‍ ശക്തമായ വൈകാരിക, ശാരീരിക പൊരുത്തങ്ങള്‍ എന്നിവ സൂചിപ്പിക്കുന്നു. ഇനി അഥവാ ഗ്രഹദോഷങ്ങള്‍ കൊണ്ട് വിവാഹത്തില്‍ തടസ്സങ്ങളും ദാമ്പത്യത്തില്‍ പ്രശ്നങ്ങളും വന്നാല്‍ ദോഷപരിഹാരങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാം. ജന്മനക്ഷത്രക്കല്ല്, മന്ത്രങ്ങള്‍, മറ്റ് പരിഹാരകര്‍മ്മങ്ങള്‍ എന്നിവയിലൂടെ ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. പക്ഷേ ഇക്കാര്യത്തില്‍ ജ്യോതിഷ ജ്ഞാനികളുടെ ഉപദേശം സ്വീകരിക്കുകയാണ് ഉചിതം.



Click it and Unblock the Notifications
