Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
കൂടെ നിന്ന് മറ്റൊരാളെ സ്‌നേഹിക്കുന്നവര്‍, ഈ ഏഴ് രാശികളില്‍ നിങ്ങളുടെ പങ്കാളിയുണ്ടോ?
വിവാഹേതര ബന്ധം അല്ലെങ്കില്‍ അവിഹിത ബന്ധം എക്കാലത്തെയും ചൂടന്‍ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പങ്കാളിയോട് വിശ്വസ്തരായിരിക്കുക എന്നത് ഉത്തമദാമ്പത്യത്തിന്റെ അളവുകോലായാണ് കരുതപ്പെടുന്നത്. അതേസമയം പങ്കാളിയെ കൂടാതെ ഒന്നോ അതിലധികമോ ബന്ധങ്ങള്‍ സ്ഥാപിക്കുന്നവരും ഉണ്ട്. തികച്ചും വ്യക്തിപരമായ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും കാരണങ്ങളുമാണ് ഇതിന് പിന്നില്‍.

പക്ഷേ ജ്യോതിഷത്തില്‍ ചതി ചില രാശികളില്‍ ജനിച്ച ആളുകളുടെ സ്വഭാവമാണെന്നാണ് പറയപ്പെടുന്നത്. ജനനത്തീയതിയും മാസവും രാശിയും ഒരു വ്യക്തിയുടെ സ്വഭാവനിര്‍ണ്ണയത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത്തരം പ്രത്യേകതകള്‍ ദാമ്പത്യത്തെയും ദാമ്പത്യത്തിലെ ആത്മാര്‍ത്ഥതയെും പങ്കാളിയോടുള്ള വിശ്വസ്തതയെും സ്വാധീനിക്കുന്നു.
ജ്യോതിഷം അനുസരിച്ച് ചതിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ചില രാശികള്‍ ഏതെല്ലാമാണെന്ന് മുന്‍ഗണനാക്രമം അനുസരിച്ച് മനസ്സിലാക്കാം.
വൃശ്ചികം
പല തരത്തിലുള്ള ആളുകളോട് ബന്ധം സ്ഥാപിക്കുക എന്നതിലുപരിയായി പരാജയഭീതിയും തകര്‍ച്ചയും ഭയന്നാണ് വൃശ്ചികം രാശിക്കാര്‍ പലരിലേക്ക് അടുക്കുന്നത്. തമാശ ഇഷ്ടപ്പെടുന്നവരും വളരെ ആത്മാര്‍ത്ഥതയുള്ളവരും ആണ് വൃശ്ചികം രാശിക്കാര്‍. പങ്കാളി ഇങ്ങോട്ട് സ്‌നേഹിച്ചാല്‍ അതേപോലെ അവര്‍ തിരിച്ചുസ്‌നേഹിക്കും. എന്നാല്‍ തന്നെ മുതലെടുക്കുകയാണെന്നും പറ്റിക്കപ്പെടുന്നുണ്ടെന്നും തോന്നിയാല്‍ ചതിക്കാന്‍ ഒരു മടിയും ഇവര്‍ക്കില്ല.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകളും വളരെ സത്യസന്ധരും തമാശ ഇഷ്ടപ്പെടുന്നവരും സാഹചര്യത്തോട് പൊരുത്തപ്പെടുന്നവരും ആണ്. സ്വന്തം ആവശ്യങ്ങളും വികാരങ്ങളും അവര്‍ ഒരിക്കലും മറച്ചുവെക്കാറില്ല. ബന്ധത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ ഇവര്‍ വ്യക്തമാക്കും. പ്രതീക്ഷയ്ക്ക് വിരുദ്ധമായാണ് ദാമ്പത്യം പോകുന്നതെങ്കില്‍. വിരസതയും മടുപ്പും തോന്നിത്തുടങ്ങിയാല്‍ മറ്റ് ബന്ധം ആരംഭിക്കാനും അവര്‍ മടിക്കില്ല. എപ്പോഴും അടുപ്പം വിടാതെ കൂടെ നിര്‍ത്തുകയാണ് അവരെ നഷ്ടപ്പെടാതിരിക്കാനുള്ള വഴി.
മിഥുനം
മറ്റുള്ളവരെ, പ്രത്യേകിച്ച് പങ്കാളിയെ ചതിക്കുന്നതില്‍ മിഥുനം രാശിക്കാര്‍ മുന്‍പന്തിയിലാണ്. എടുത്തുചാട്ടവും ബന്ധത്തിലെ സ്വാര്‍ത്ഥതയും ഇവരുടെ പ്രത്യേകതയാണ്. പങ്കാളിയുടെ ശ്രദ്ധ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ മറ്റൊരു ബന്ധം തേടാന്‍ ഇവര്‍ മടിക്കില്ല. അപ്പോള്‍ എന്ത് തോന്നുന്നുവോ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. തീരുമാനമെടുക്കാന്‍ ഇവര്‍ പിന്നിലാണ്. മറ്റുള്ളവരുടെ ആകര്‍ഷണവലയത്തില്‍ ഇവര്‍ പെട്ടെന്ന് വീഴും. മാത്രമല്ല വൈകാരിക പിന്തുണയും ബൗദ്ധിക പിന്തുണയും അവര്‍ മറ്റ് ബന്ധങ്ങളില്‍ തേടുന്നു.
മേടം
മേടം രാശിക്കാര്‍ വളരെ തീവ്രസ്വഭാവമുള്ളവരും അഭിലാഷങ്ങള്‍ ഉള്ളവരും ആണെങ്കിലും തിടുക്കപ്പെട്ട തീരുമാനങ്ങള്‍ ഇവരുടെ ദോഷവശങ്ങളിലൊന്നാണ്. എന്തെങ്കിലും വേണമെങ്കില്‍ അത് കിട്ടാന്‍ എന്തും ചെയ്യാന്‍ അവര്‍ മടിക്കില്ല. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ അവരോട് സ്‌നേഹപ്രകടനം നടത്തുകയും അതിനായി നിലവിലെ പങ്കാളിയോട് ചതി കാണിക്കുകയും ചെയ്യും മേടം രാശിക്കാര്‍.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ പൊതുവെ സ്ഥിരത ആഗ്രഹിക്കുന്നവര്‍ ആണ്. ആര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്നവരും അത്ര പെട്ടെന്ന് ആര്‍ക്കും വഴങ്ങാത്തതും ഇവരുടെ പ്രത്യേകതയാണ്. മറ്റൊരാളോട് ഇഷ്ടം തോന്നിയാല്‍ അത് സത്യമാക്കാന്‍ വേണ്ടി ഏതറ്റം വരെയും അവര്‍ പോകും. വളരെ വിശ്വസ്തരും, നിശ്ചയദാര്‍ഢ്യമുള്ളവരും ക്ഷമയുള്ളവരും ആണെങ്കിലും ഒരിഷ്ടം തോന്നിയാല്‍ അത് മറക്കാന്‍ ഇവര്‍ക്ക് കകഴിയില്ല.
Also Read:
മീനം
മീനം രാശിക്കാര്‍ ബന്ധങ്ങളില്‍ ചതിക്കാന്‍ മിടുക്കരാണെന്ന് കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കാരണം പ്രണയിക്കാന്‍ ഇതുപോലെ നല്ല ആളുകള്‍ ഇല്ല. പക്ഷേ അതുപോലെ ലോലമായ, ചഞ്ചലമായ വൈകാരിക, മാനസിക അവസ്ഥകള്‍ ഇവരുടെ പ്രത്യേകതയാണ്. വികാരങ്ങള്‍ക്ക് കീഴ്‌പ്പെട്ടാണ് ഇവര്‍ പങ്കാളിയെ ചതിക്കുന്നത്.
കുംഭം
കുംഭം രാശിക്കാര്‍ ശാരീരികമായി ചതിക്കുകയില്ല. പക്ഷേ മറ്റൊരാളോട് ഇവര്‍ക്ക് ഇഷ്ടം തോന്നായ്കയില്ല. വളരെ ക്ഷണികമായ ഇഷ്ടങ്ങളാണ് ഇവരുടേത്. വൈകാരികമായാണെങ്കിലും പങ്കാളിയെ ചതിക്കുന്നത് ഇവരുടെ സ്വഭാവമാണ്. ദാമ്പത്യത്തില്‍ കണിശത വച്ചുപുലര്‍ത്തുന്ന ഇവര്‍ പങ്കാളി തങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയരുന്നില്ലെന്ന് കണ്ടാല്‍ മറ്റൊരാളെ കുറിച്ച് ചിന്തിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











