Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരണം വരെയും ഒപ്പം നില്ക്കും, ഈ നാളുകളില്‍ ജനിച്ചവര്‍ ഏറ്റവും മികച്ച ജീവിതപങ്കാളികള്‍
Best Life Partners Based on Zodiac Signs: ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന മഹാഭാഗ്യങ്ങളുണ്ട്. ചിലര്‍ക്കത് സമ്പത്തായിരിക്കും, ചിലര്‍ക്ക് ചില കഴിവുകള്‍ ആയിരിക്കും, ചിലര്‍ക്കത് എത്ര വലിയ പ്രതിസന്ധിയിലും ഒപ്പം നില്ക്കുന്ന കറ കളഞ്ഞ് സ്നേഹിക്കുന്ന മനുഷ്യരായിരിക്കും. അങ്ങേയറ്റം കരുതല്‍ നല്കുന്ന, എപ്പോഴും കൂടെയുണ്ടാകുന്ന, എത്ര വലിയ പ്രതിസന്ധിയിലും നമുക്ക് ഓടിച്ചെല്ലാവുന്ന, പറയാതെ തന്നെ നമ്മളെ മനസ്സിലാക്കുന്ന ഒരു ജീവിതപങ്കാളി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ അത എല്ലാവര്ക്കും ലഭിക്കുന്ന ഭാഗ്യമല്ല.

ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അവരുടേതായ പ്രത്യേകതകളും കഴിവുകളും ഉണ്ടാകും. ചിലയാളുകള്ക്കത് വിവാഹബന്ധത്തില്‍ ഏറ്റവും മികച്ച പങ്കാളിയായിരിക്കുക എന്നതായിരിക്കും. അങ്ങനെയുള്ള ഒരാളെ പങ്കാളിയായി ലഭിച്ചാല്‍ ജന്മത്തിലെ സുകൃതമാണത്. ദാമ്പത്യത്തില്‍ ഏറ്റവും മികച്ച പങ്കാളിയായി മാറുന്ന ചില രാശികളുണ്ട്. ആ രാശികളില് ജനിച്ചവര്‍ മറ്റ് രാശികിളില് നിന്ന് വ്യത്യസ്തമായി ഏറ്റവും മികച്ച പങ്കാളികള്‍ ആയിരിക്കും. തങ്ങളുടെ നല്ലപാതിയോട് കലര്‍പ്പില്ലാത്ത വിധേയത്വവും കരുതലും ഉപാധികളില്ലാത്ത സ്നേഹവും കാണിക്കുന്ന ആ രാശിക്കാര്‍ ആരെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
സ്നേഹത്തിലും കരുതലിലും എന്നും മുമ്പില്‍ കര്‍ക്കിടകം രാശിക്കാരാണ്. അത് പങ്കാളിയോടുള്ള പ്രണയത്തിലായാലും അങ്ങനെ തന്നെ. ചന്ദ്രന്റ രാശിയായ കര്‍ക്കിടകത്തില്‍ ജനിച്ച ആളുകള്‍ മറ്റുള്ളവരോടും ജീവിതപങ്കാളിയോടും വൈകാരികമായി വളരെ അടുപ്പവും കരുതലും ഉണ്ടാകും. മറ്റെന്തിനേക്കാളും കുടുംബബന്ധങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മുന്‍ഗണന നല്‍കുന്നവരാണ് ഇവര്‍. ദാമ്പത്യത്തില്‍ ഇവര്‍ പങ്കാളിക്ക് എപ്പോഴും പിന്തുണയായി കൂടെയുണ്ടാകും. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കും. അവര്‍ക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം കുടുംബത്തില്‍ ഒരുക്കും. പങ്കാളിയോടുള്ള അവരുടെ വിധേയത്വത്തിന് അതിരുകളോ സമാനതകളോ ഇല്ല. ഏറ്റവും മികച്ച, ആത്മാര്‍ത്ഥതയുള്ള ജീവിപങ്കാളികള് ആയിരിക്കും ഇവര്‍. പങ്കാളി മനസ്സില്‍ കാണുന്നത് ഇവര്‍ മാനത്ത് കാണും. മനസ്സ് മനസ്സിലാക്കാനുള്ള ഇവരുടെ കഴിവ് പങ്കാളിയുടെ ഏറ്റവും വലിയ ഭാഗ്യമായിരിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശുക്രന് ആധിപത്യമുള്ള രാശിയാണ് ഇടവം. സ്നേഹവും സ്ഥിരതയും മറ്റുള്ളവര്‍ക്ക് സുഖവും സമാധാനവുമേകുന്ന പെരുമാറ്റവുമാണ് ഇവരുടെ പ്രത്യേകത. ദാമ്പത്യത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. ഇവരാല്‍ പങ്കാളിക്ക് ദാമ്പത്യത്തില്‍ എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടും. പങ്കാളിക്ക് മാത്രമല്ല, കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ ഇടവം രാശിക്കാര്‍ ഒരു ഭാഗ്യമാണ്. കാരണം വീട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും ഐശ്വര്യം നിലനിര്‍ത്താനും ഇവര്‍ സദാ ശ്രമിക്കും. പങ്കാളിക്ക് ഇവരെ കണ്ണടച്ച് വിശ്വസിക്കാം. സ്നേഹിക്കാനും പങ്കാളിക്ക് ആഡംബര ജീവിതമൊരുക്കാനും അവര്‍ മുന്നിലുണ്ടാകും. വെല്ലുവിളികളിലും ക്ഷമ കൈവിടാതെ പങ്കാളിക്കൊപ്പം നില്‍ക്കാനുള്ള മനസ്സ് ഇവര്‍ക്കുണ്ടാകും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ശുക്രന് ആധിപത്യമുള്ള രാശിയാണ് തുലാം. ഈ രാശിയില്‍ ജനിച്ച ആളുകള്‍ ജീവിതം സന്തുലിതമാക്കിക്കൊണ്ടുപോകാന് ശ്രമിക്കുന്നവരാണ്. ഇവരുടെ ദാമ്പത്യത്തില്‍ ഐക്യവും സൗന്ദര്യവും എപ്പോഴുമുണ്ടാകും. റൊമാന്റിക് ആയ വ്യക്തികളാണ് ഈ രാശിയില്‍ ജനിച്ചവര്‍. പങ്കാളിയെ എപ്പോഴും പ്രണയിക്കുകയും അവരുടെ പ്രണയത്തെയും അവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളെയും വിലമതിക്കുകയും ചെയ്യുന്ന ഇവര്‍ പങ്കാളികളുടെ ഭാഗ്യമാണ്. ഇവരുടെ മികച്ച ആശയവിനിമയ ശേഷി ദാമ്പത്യത്തിലെ പ്രശ്നങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കാന്‍ സഹായിക്കും. ഇത് ദാമ്പത്യത്തില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കും. പങ്കാളിയുടെ എല്ലാ ആവശ്യകതകളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തുലാം രാശിക്കാര്‍ അവര്‍ക്ക് ബന്ധത്തില്‍ തുല്യ പങ്കാളിത്തവും ആദരവും നല്കുന്നു. പങ്കാളി പറയുന്നത് മനസ്സ് തുറന്ന് കേള്‍ക്കാനും അവരുടെ ആശയങ്ങള്‍ സ്വീകരിക്കാനും ഇവര്‍ക്ക് ഒരു മടിയും ഇല്ല.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ശനിയ്ക്ക് കീഴിലുള്ള മകരം രാശിയില്‍ ജനിച്ച ആളുകള്‍ ഉത്തരവാദിത്തമുള്ളവരും ജീവിതത്തില്‍ അച്ചടക്കവും ആത്മാര്‍ത്ഥതയും വച്ചുപുലര്‍ത്തുന്നവരും ആയിരിക്കും. ദാമ്പത്യത്തില്‍ ആയാലും തങ്ങളുടെ ലക്ഷ്യങ്ങളും ആശയങ്ങളും നടപ്പിലാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പ്രതിബദ്ധതകളെ വളരെ ഗൗരവത്തോടെ കാണുകയും ദാമ്പത്യത്തിന് ശക്തമായ അടിത്തറ പണിയാനും അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യും ഇവര്‍. പ്രായോഗികമായി ചിന്തിക്കുകയും പങ്കാളിക്ക് ഒപ്പം നില്‍ക്കുകയും പങ്കാളിയോടുള്ള സ്നേഹത്തിലും കരുതലിലും സ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. ദാമ്പത്യം വിജയകരമായി കൊണ്ടുപോകേണ്ടത് ഒരു കടമായായി ഇവര്‍ കരുതുന്നു.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
നെപ്റ്റിയൂണ്‍ ആണ് മീനം രാശിയുടെ അധിപനായ ഗ്രഹം. ആഴത്തിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കുന്നവരാണ് മീനം രാശിയില്‍ ജനിച്ച ആളുകള്‍. ഇവര്‍ക്ക് മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവരുടെ ഉള്‍വിളികള്‍ ബന്ധങ്ങളില്‍ ഇവരെ മികച്ച പങ്കാളികളാക്കും. സ്വന്തം ആവശ്യങ്ങളേക്കാള്‍ പങ്കാളിയുടെ ആവശ്യങ്ങള്‍ക്കാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. സ്വപ്നജീവികളായ മീനം രാശിക്കാരില്‍ എപ്പോഴും പ്രണയഭാവം ഉണ്ടായിരിക്കും. ദാമ്പത്യത്തില്‍ എപ്പോഴും പ്രണയവും വൈകാരികബന്ധവും നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പങ്കാളിയുടെ വികാരങ്ങളുമായി ഒത്തുപോകാനുള്ള സവിശേഷമായ കഴിവ് ഇവര്‍ക്കുണ്ട്. ഇവരുടെ സഹാനുഭൂതി പ്രകൃതം ദാമ്പത്യത്തില്‍ പങ്കാളിയെ ആഴത്തില്‍ മനസ്സിലാക്കാനും അവര്‍ക്ക് വേണ്ട കരുതല്‍ നല്‍കാനും സഹായിക്കും. അതുകൊണ്ട് ഇവരുടെ ബന്ധം ദീര്‍ഘകാലം നിലനില്ക്കും. ഒരിക്കലും ഈ പങ്കാളികള്‍ക്കിടയിലെ വിശ്വാസത്തിന് ഇളക്കം തട്ടില്ല.



Click it and Unblock the Notifications
