Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇവരെ വിവാഹം കഴിച്ചാല്‍ ലോട്ടറി അടിച്ചതുപോലെ, ദാമ്പത്യത്തില്‍ ഏറ്റവും വിശ്വസ്തരായ രാശികള്‍
വിവാഹം ഒരു ഭാഗ്യമാണെന്ന് ചിലര്‍ പറയാറുണ്ട്. വിവാഹശേഷം ചിലരുടെ ജീവിതം മറ്റുള്ളവരെ അസൂയപ്പെടുത്തുന്നത് പോലെ മാറുന്നതും വേറെ ചിലരുടെ ജീവിതം തകരുന്നതും മറ്റുചിലരുടെ ജീവിതം മാറ്റമൊന്നുമില്ലാതെ തുടരുന്നതും നമ്മള്‍ കാണാറുണ്ട്. ജീവിതപങ്കാളിയായി വന്നെത്തുന്നയാളും നമ്മുടെ വിവാഹസങ്കല്‍പ്പങ്ങളും കുടുംബങ്ങളുടെ സഹകരണവുമെല്ലാം ദാമ്പത്യവിജയത്തില്‍ വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് വിശ്വസ്തതയാണ്. മറ്റെന്തിനേക്കാളും ദാമ്പത്യത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വിലമതിക്കുന്നതും വിശ്വസ്തതയാകും. ജ്യോതിഷം അനുസരിച്ച് ചില രാശികള്‍ക്ക് ബന്ധങ്ങളില്‍ വിശ്വസ്തതയും ആത്മാര്‍ത്ഥതയും കൂടുതലായിരിക്കും. അവര്‍ക്ക് പങ്കാളിയെ വളരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും കരുണയോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ചെയ്യും. കഷ്ടപ്പാടിലും സങ്കടങ്ങളിലും അവര്‍ കരുത്തായി പങ്കാളിക്കൊപ്പം നില്‍ക്കും. പങ്കാളിയോടുള്ള ആത്മാര്‍ത്ഥതയില്‍ ഒരു കണിക പോലും വെള്ളം കലര്‍ത്താത്ത അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം (ഏപ്രില്‍ 20- മെയ് 20)
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ ദാമ്പത്യത്തില്‍ മറ്റാരേക്കാളും കൂടുതല്‍ വിശ്വസ്തതയും ആത്മാര്‍ത്ഥതയും കാണിക്കുന്നവരാണ്. പങ്കാളികള്‍ക്ക് ഇവരെ കണ്ണുമടച്ച് വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാം. ശുക്രന്റെ ആധിപത്യത്തിലുള്ള ഇടവം രാശിയില്‍ ജനിച്ച ആളുകളുടെ പ്രത്യേകത തന്നെ പ്രണയത്തോടുള്ള ആഭിമുഖ്യവും സൗന്ദര്യവും ആണ്. ബന്ധങ്ങളില്‍ സ്ഥിരതയും ദീര്‍ഘകാലഐക്യവും ആഗ്രഹിക്കുന്നവരാണ് ഇവര്‍. വിവാഹമായാലും പ്രണയം ആയാലും ജീവന്‍ കൊടുത്ത് പ്രണയിക്കുന്നവര്‍ ആണിവര്‍. പാതിവഴിയില്‍ ഇട്ടിട്ട് പോകേണ്ടിവരുന്ന ബന്ധങ്ങള്‍ക്ക് ഇവര്‍ തയ്യാറാകില്ല. എളിയമയും ക്ഷമയും അര്‍പ്പണ മനോഭാവവും വിവാഹത്തില്‍ ഇവരെ ഏറ്റവും മികച്ച പങ്കാളി ആക്കി മാറ്റുന്നു. വളരെ ആഴത്തിലുള്ള സ്‌നേഹമാണ് ഇവരുടേത്. ചെറിയ പ്രകോപനങ്ങളൊന്നും ഇവരുടെ സ്‌നേഹത്തെ ബാധിക്കുകയില്ല.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
മറ്റുള്ളവര്‍ക്ക് കരുതലേകുന്ന കാര്യത്തില്‍ കര്‍ക്കടകം രാശിക്കാര്‍ ഏറെ മുന്നിലാണ്. പ്രിയപ്പെട്ടവര്‍ കഴിഞ്ഞേ ഇവര്‍ക്ക് മറ്റെന്തുമുള്ളു. ചന്ദ്രന് ആധിപത്യമുള്ള കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ വികാരങ്ങളുടെയും ഉള്‍വിളികളുടെയും ആളുകളാണ്. പങ്കാളിയുമായി വൈകാരിക തലത്തില്‍ വളരെ ആഴത്തിലുള്ള ബന്ധമാണ് കര്‍ക്കടകം രാശിക്കാര്‍ക്ക് ഉണ്ടാകുക. വളരെ സുരക്ഷിതമായ, സ്‌നേഹപൂര്‍ണ്ണമായ, പങ്കാളിയില്‍ നിന്ന് കരുതലും പരിഗണനയും ആഗ്രഹിക്കുന്ന ബന്ധമാണ് കര്‍ക്കടകം രാശിക്കാര്‍ പ്രതീക്ഷിക്കുന്നത്. കര്‍ക്കടകം രാശിക്കാര്‍ ഹൃദയം നല്‍കിയാണ് സ്‌നേഹിക്കുക. പരിധിയില്ലാത്ത വിശ്വസ്തതയാണ് ഇവര്‍ കാണിക്കുക. പങ്കാളിയെ സന്തോഷിപ്പിക്കാനും അവര്‍ക്ക് സുരക്ഷിതത്വം തോന്നാനും ഏതറ്റം വരെയും പോകാനും അവര്‍ മടിക്കില്ല.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
തീവ്രമായ അഭിലാഷങ്ങളും ആഗ്രഹങ്ങളും ഉള്ള രാശിയാണ് വൃശ്ചികം. പ്ലൂട്ടോ ആണ് വൃശ്ചികം രാശിയുടെ അധിപന്‍. പരിവര്‍ത്തനങ്ങളുടെയും ആഴത്തിലുള്ള വികാരങ്ങളുടെയും രാശിയാണിത്. ഒന്നുകില്‍ ആഴത്തില്‍ അല്ലെങ്കില്‍ ഒന്നുമില്ലാതെ എന്ന സമീപനമാണ് ഇവര്‍ ബന്ധങ്ങളില്‍ സ്വീകരിക്കാറ്. ഒരാളോട് ആത്മാര്‍ത്ഥ തോന്നിയാല്‍ പൂര്‍ണ്ണമായും അവര്‍ക്ക് വിധേയമാകുന്ന സ്വഭാവമാണ് ഇവരുടേത്. വിശ്വസ്തതയും വിധേയത്വത്തിനും വലിയ വില കൊടുക്കുന്നവരാണ് ഇവര്‍. പങ്കാളിയില്‍ നിന്നും അവര്‍ അത് പ്രതീക്ഷിക്കുന്നു. അവരുടെ ആഴത്തിലുള്ള വൈകാരിക ബന്ധവും സമാനതകളില്ലാത്ത അര്‍പ്പണബോധവും അവരെ ഏറ്റവും മികച്ച, വിശ്വസ്തരായ പങ്കാളിയാക്കുന്നു. വൃശ്ചികം രാശിക്കാരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ എന്തുകാര്യത്തിനും അവര്‍ കൂടെയുണ്ടാകും.
മകരം (ഡിസംബര്‍ 22- ജനുവരി 19)
ഉത്തരവാദിത്തവും ആത്മാര്‍ത്ഥതയുമാണ് മകരം രാശിക്കാരുടെ പ്രത്യേകത. ശനിയാണ് ഈ രാശിയുടെ ദേവന്‍. അച്ചടക്കത്തിന്റെയും ഘടനയുടെയും ഗ്രഹമാണ് ശനി. ബന്ധങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നവരാണ് മകരം രാശിക്കാര്‍. ബന്ധങ്ങളില്‍ തികഞ്ഞ കര്‍ത്തവ്യബോധവും അര്‍പ്പണഭാവവും ഇവര്‍ക്കുണ്ടായിരിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ശക്തമായ അടിത്തറ ഉണ്ടായിരിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ദാമ്പത്യം ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് എല്ലാ ശ്രമങ്ങളും ഇവര്‍ നടത്തും. ഉള്ളിന്റെയുള്ളില്‍ പങ്കാളിയോട് തികഞ്ഞ ആത്മാര്‍ത്ഥതയുള്ളവര്‍ ആയിരിക്കും ഇവര്‍. പങ്കാളിക്ക് എപ്പോഴും താങ്ങായി നില്‍ക്കാന്‍ ഇവര്‍ കൂടെയുണ്ടാകും.
കന്നി (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
കരുതലോടുള്ള സ്വഭാവവും സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് പോലും ശ്രദ്ധ നല്‍കുന്നതും കന്നി രാശിയില്‍ ജനിച്ചവരുടെ പ്രത്യേകത. ചൊവ്വയ്ക്ക് ആധിപത്യമുള്ള രാശിയാണ് കന്നി. ആശയവിനിമയത്തിന്റെയും ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും ഗ്രഹമാണ് ബുധന്‍. കന്നി രാശിക്കാര്‍ വളരെ ചിന്താശേഷിയുള്ളവരും പങ്കാളിക്ക് പരിഗണനയും അവരുടെ ക്ഷേമത്തിന് മുന്‍ഗണനയും നല്‍കുന്നവരാണ്. കഴമ്പില്ലാത്ത പ്രണയത്തിലും സ്്‌നേഹപ്രകടനത്തിലും അവര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. ആഴത്തിലുള്ള, അര്‍ത്ഥവത്തായ ബന്ധങ്ങളാണ് അവര്‍ തേടുന്നത്. പരിധിയില്ലാത്ത വിശ്വ്വസ്തതയാണ് അവര്‍ കാണിക്കുക. പങ്കാളിക്ക് വേണ്ടി എന്തുചെയ്യാനും അവര്‍ മടിക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











