Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിഴല് പോലെ എപ്പോഴും കൂടെ, പങ്കാളിയുടെ നാള് ഇതിലൊന്നാണോ, ഭാഗ്യം നിങ്ങള്ക്കൊപ്പം
Supportive Partner Zodiac Signs: ദാമ്പത്യത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്തുകാര്യത്തിലും തങ്ങള്ക്കൊപ്പം ഉറച്ചുനില്ക്കുന്ന ഒരു പങ്കാളിയാണ്. ചിലയാളുകള്ക്ക് മാത്രമേ ആ ഭാഗ്യം ലഭിക്കൂ. കാരണം ചില രാശികളില് ജനിച്ചവര്ക്ക് മാത്രമേ ആ ഗുണമുള്ളു. ദാമ്പത്യത്തെ കുറിച്ചും ഒരു വ്യക്തി ദാമ്പത്യത്തില് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചും നിരവധി ഉള്ക്കാഴ്ചകള് നല്കാന് വേദ ജ്യോതിഷത്തിന് സാധിക്കും. അത്തരത്തില് ദാമ്പത്യത്തില് ചിലയാളുകള്ക്ക് മാത്രം ലഭിക്കുന്ന അപൂര്വ്വ ഭാഗ്യമാണ് എല്ലാ കാര്യങ്ങള്ക്കും ഒപ്പം നില്ക്കുന്ന പങ്കാളി. ഏതെല്ലാം രാശികള്ക്കാണ് ആ ഗുണമുള്ളതെന്ന് നോക്കാം. നിങ്ങളുടെ പങ്കാളിയുടെ രാശി അതിലുണ്ടോയെന്ന് നോക്കൂ.

കര്ക്കിടകം
പുണര്തം 1/4, പൂയ്യം, ആയില്യം
കര്ക്കിടകം രാശി എന്ന് കേള്ക്കുമ്പോള് തന്നെ കരുതലിന്റെ മുഖമുദ്രയായ രാശി എന്ന ചിന്തിക്കണം. അപ്പോള്പ്പിന്നെ ദാമ്പത്യത്തില് അവര് പങ്കാളിയോട് കരുതലും പിന്തുണയും കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ചുറ്റുമുള്ള എത്രത്തോളം സന്തോഷിപ്പിക്കാമോ, അവര്ക്ക് സുരക്ഷിതത്വവും ആശ്വാസവും നല്കാമോ അതിനായി എന്തും ചെയ്യുന്ന ആളുകളാണ് കര്ക്കിടകം രാശിയില് പിറന്നവര്. വളരെ കരുതലും സഹാനുഭൂതിയും ഉള്ളവരാണ് ഇവര്. മറ്റുള്ളവരുടെ വികാരങ്ങള് മനസ്സിലാക്കാന് അപൂര്വ്വമായ കഴിവ് ഇവര്ക്കുണ്ട്. അതുകൊണ്ട് തന്നെ ദാമ്പത്യത്തില് ഇവര് മികച്ച നല്ലപാതി ആയിരിക്കും. അവരുടെ പിന്തുണ നല്കുന്ന സ്വഭാവം പങ്കാളിക്ക് ആശ്വാസവും വിലമതിക്കാനാകാത്ത ഭാഗ്യവുമാണ്.
കര്ക്കിടകം രാശിക്കാര്ക്ക് ഉള്വിളികളും അകക്കണ്ണ് കൊണ്ട് കാണാനുള്ള ശേഷിയും വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് പങ്കാളി പറയാതെ തന്നെ പലതും തിരിച്ചറിഞ്ഞ് ചെയ്യാന് ഇവര്ക്ക് സാധിക്കും. വൈകാരികമായ ബന്ധത്തിന് പ്രാധാന്യം നല്തുന്നവരാണ് കര്ക്കിടകം രാശിക്കാര്.
ഇടവം
കാര്ത്തിക 3/4, രോഹിണി, മകീര്യം 1/2
പങ്കാളിക്ക് പിന്തുണ നല്കുന്നതില് ഇടവം രാശിക്കാരും പിന്നിലല്ല. സ്ഥിരതയും ആര്ക്കും എപ്പോഴും ആശ്രയിക്കാവുന്ന പ്രകൃതവുമാണ് ഇടവം രാശിക്കാര്ക്ക്. ഈ രാശിയില് ജനിച്ചവര് ബന്ധങ്ങളില് ഉറച്ചുനില്ക്കുന്നവരാണ്. അവരുടെ ഈ ഇളക്കമില്ലാത്ത മനസ്സും പിന്തുണയും പങ്കാളികളുടെ ഭാഗ്യമാണ്. അവര്ക്ക് ദാമ്പത്യത്തില് സുരക്ഷിതത്വവും ആശ്രിതത്വവും തോന്നും.
ഇടവം രാശിക്കാരുടെ വിനയവും പങ്കാളികളുടെ ഭാഗ്യമാണ്. ബന്ധത്തില് പങ്കാളിക്ക് ബഹുമാനവും ആദരവും നല്കാന് അവര് എപ്പോഴും ശ്രദ്ധിക്കും. പിന്തുണ നല്കുന്ന ഇടവം രാശിക്കാരുടെ പ്രകൃതം കാന്തം പോലെ പങ്കാളികളെ അവരിലേക്ക് അടുപ്പിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ജലതത്വരാശിയായ മീനവും സഹാനുഭൂതിയുടെയും അനുതാപത്തിന്റെയും വക്താക്കളാണ്. ഈ രാശിയില് ജനിച്ച ആളുകള് പങ്കാളിക്ക് എപ്പോഴും സുരക്ഷിതത്വവും പിന്തുണയും നല്കുന്ന സാഹചര്യം ബന്ധത്തില് ഒരുക്കും. പങ്കാളിയുടെ ക്ഷേമത്തിന് വളരെയധികം വില കല്പ്പിക്കുന്നവരാണ് ഇവര്. മീനം രാശിക്കാരുടെ സഹാനുഭൂതി പങ്കാളികളെ അവരിലേക്ക് ആകര്ഷിക്കുകയും അവര് നല്കുന്ന പിന്തുണയും വൈകാരിക സുരക്ഷിതത്വവും വിലമതിക്കുകയും ചെയ്യും. മീനം രാശിയില് ജനിച്ചയാളാണ് നിങ്ങളുടെ പങ്കാളി എങ്കില് അവര്ക്ക് നിങ്ങളുടെ വൈകാരികാവസ്ഥ നിങ്ങള് പറയാതെ തന്നെ മനസ്സിലാക്കാന് സാധിക്കും. അവര് ആഗ്രഹിക്കുന്ന പിന്തുണ ലഭ്യമാക്കാന് ഈ കഴിവിലൂടെ സാധിക്കും.



Click it and Unblock the Notifications
