Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
പ്രണയത്തിലെ ചതിക്ക് വ്യത്യസ്തമുഖങ്ങള്‍, ഓരോ രാശിക്കാരും മറ്റ് ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഇങ്ങനെ
എല്ലാ പ്രണയങ്ങളും ദാമ്പത്യവും വളരെ ആവേശത്തോടും ഉത്സാഹത്തോടും ജിജ്ഞാസയോടുമാണ് തുടങ്ങുന്നത്. തുടക്കത്തില്‍ പങ്കാളിയെ കുറിച്ച് യാതൊരു മുന്‍വിധിയോ അവരില്‍ അരക്ഷിതാവസ്ഥയോ തോന്നുകയില്ല. എല്ലാം വളരെ മനോഹരമായും ആവേശകരമായും തോന്നും. പക്ഷേ കാലം പോകുന്നതനുസരിച്ച് പങ്കാളിയോടുള്ള വികാരങ്ങളിലും മനോഭാവത്തിലും മാറ്റങ്ങളുണ്ടാകും. ബന്ധത്തിലെ ആവേശവും ഉത്സാഹവും സൗന്ദര്യവും കുറഞ്ഞതായി തോന്നും. പങ്കാളികള്‍ ഇരുവര്‍ക്കും നിരാശയും മടുപ്പും തോന്നാം. ചിലയാളികള്‍ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിയും, മറ്റുചിലര്‍ ബന്ധം കൂടുതല്‍ സുന്ദരമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയും വേറെ ചിലര്‍ മറ്റ് ബന്ധങ്ങളിലേക്ക് ആകൃഷ്ടരാകും.

അത്തരത്തില്‍ മറ്റൊരാളുമായി ബമന്ധം സ്ഥാപിക്കാനുള്ള ഓരോ രാശികളുടെയും സാധ്യതകളും രീതികളും മനസ്സിലാക്കാന്‍ വേദ ജ്യോതിഷം സഹായിക്കും. ഓരോ രാശികളും പങ്കാളിയെ വഞ്ചിക്കാന്‍ സാധ്യതയുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഇത് വേദ ജ്യോതിഷം മുന്നോട്ട് വെക്കുന്ന സാധ്യതകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക. അത് എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിക്കൊള്ളണമെന്നില്ല.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഊര്‍ജസ്വലരായ മേടം രാശിക്കാര്‍ തിടുക്കമുള്ളവരും ആണ്. അതുകൊണ്ട് തന്നെ മറ്റൊരാളില്‍ ആകര്‍ഷണം തോന്നുകയോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് തന്നോട് ആകര്‍ഷണം തോന്നുകയോ ചെയ്താല്‍ ഒട്ടും കാത്തുനില്‍ക്കാതെ അവര്‍ അതില്‍ വീണെന്ന് വരാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
അത്ര പെട്ടെന്നൊന്നും ആര്‍ക്ക് മുമ്പിലും മുട്ടുകുത്താത്ത ഇടവം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ വളരെ കണിശത ഉള്ളവരാണ്. പെട്ടെന്നൊന്നും അവരെ മയക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ഇവര്‍ അവരുടെ പങ്കാളിയെ ചതിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇനി അഥവാ അവര്‍ ഒരു മറ്റൊരു ബന്ധത്തില്‍ പെട്ടാല്‍ അത് വിശുദ്ധ പ്രണയമായിരിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
സാഹസികരായ മിഥുനം രാശിക്കാര്‍ എപ്പോഴും സാധ്യതകള്‍ക്ക് മുമ്പില്‍ മുഖം തിരിക്കാത്തവര്‍ ആണ്. ബന്ധത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. പുതിയ ആളുകളുമായി ചങ്ങാത്തം കൂടാനും പ്രണയം സ്ഥാപിക്കാനും ഇവര്‍ മുന്നിലാണ്. ആവേശവും കൗതുകവുമാണ് ഇവരെ മറ്റ് ബന്ധങ്ങളില്‍ എത്തിക്കുന്നത്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വികാരജീവികളായ കര്‍ക്കിടകം രാശിക്കാര്‍ മനപ്പൂര്‍വ്വം പങ്കാളിയെ ചതിക്കണമെന്ന് ആഗ്രഹിക്കാറില്ല. പക്ഷേ ബന്ധത്തിലെ സ്‌നേഹരാഹിത്യം അവരെ മറ്റൊരു ബന്ധത്തിലേക്ക് എത്തിച്ചേക്കും. മറ്റൊരു ബന്ധത്തില്‍ ചെന്നുപെട്ടാലും വളരെ ശ്രദ്ധയോടെയേ ഇവര്‍ കരുക്കള്‍ നീക്കുകയുള്ളു. പങ്കാളിക്ക് അവരുടെ ചതി മനസ്സിലാക്കാന്‍ സാധിക്കില്ല. ഇവര്‍ അധികകാലം പങ്കാളിയെ ചതിക്കുകയുമില്ല.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ അഭിലാഷങ്ങളുടെയും അംഗീകാരങ്ങളുടെയും രാശികളാണ്. അവരുടെ പ്രയത്‌നങ്ങളും ത്യാഗങ്ങളും പങ്കാളി തിരിച്ചറിയുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് വില നല്‍കുന്ന മറ്റൊരു ബന്ധത്തെ കുറിച്ച് ആലോചിക്കാന്‍ അവര്‍ മടിക്കില്ല. കുറ്റബോധം ഉള്ളില്‍ ഉണ്ടാകുമെങ്കിലും പുതിയ ബന്ധം തരുന്ന സന്തോഷം അവര്‍ വേണ്ടെന്ന് വെക്കില്ല.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
പങ്കാളികളെ വളരെയധികം വിമര്‍ശിക്കുന്നവരാണ് കന്നി രാശിക്കാര്‍. അതുകൊണ്ട് തന്നെ പങ്കാളിയിലെ ചെറിയ കുറവ് പോലും വലുതാക്കി പറഞ്ഞ് അവരെ നിരാശപ്പെടുത്താന്‍ ഇവര്‍ മുമ്പിലാണ്. തങ്ങള്‍ക്ക് ഏറ്റവും മികച്ചത് ലഭിക്കുമെന്നതാണ് ഇവരുടെ ചിന്ത. അതുകൊണ്ട് തങ്ങളുടെ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരുമായി ഇവര്‍ പെട്ടെന്ന് അടുപ്പം സ്ഥാപിക്കും. മറ്റൊരു ബന്ധം പങ്കാളിയില്‍ നിന്ന് മറച്ചുപിടിക്കുക പോലുമില്ല ഇവര്‍. അതില്‍ തെറ്റില്ലെന്നതാണ് ഇവരുടെ ധാരണ.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ പ്രണയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുള്ളവരാണ്. അതുകൊണ്ട് തന്നെ പങ്കാളിയെ മറന്ന് സ്‌നേഹപ്രകടനവും പഞ്ചാരവര്‍ത്തമാനങ്ങളും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അതിരുവിട്ട് മറ്റൊരു ബന്ധത്തിലും അവര്‍ ചെന്നുപെടാറുണ്ട്. ഇവരുടെ ആകര്‍ഷകമായ പെരുമാറ്റം ആരെയും വശീകരിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് ശാരീരികമായ അടുപ്പം വളരെ പ്രധാനമാണ്. ഓരോ കാലത്തും ഇവര്‍ക്കും പങ്കാളിക്കുമിടയിലെ ബന്ധം പല അവസ്ഥകളിലൂടെ കടന്നുപോകും. ചിലപ്പോള്‍ പ്രണയം കരകവിഞ്ഞ് ഒഴുകുമെങ്കില്‍ മറ്റുചിലപ്പോള്‍ തീര്‍ത്തും അപരിചതരെ പോലെ പെരുമാറും. ഇത് പങ്കാളിയില്‍ ആശയക്കുഴപ്പവും നിരാശയും ഉണ്ടാക്കും. ഈ പ്രതിസന്ധി മറ്റ് ബന്ധങ്ങളിലേക്ക് വൃശ്ചികം രാശിക്കാരെ നയിച്ചേക്കും. എല്ലാം ക്ഷമിച്ച് തങ്ങളെ സ്‌നേഹിക്കുന്നവരില്‍ ഇവര്‍ ആകൃഷ്ടരാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
സാഹസികത ഇഷ്ടപ്പെടുന്ന ധനു രാശിക്കാര്‍ അവരുടെ വികാരങ്ങള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും കീഴടങ്ങും. യാത്രാപ്രേമികളായ ഇവര്‍ പുതിയ സ്ഥലങ്ങളെയും പുതിയ ആളുകളെയും ഇഷ്ടപ്പെടുന്നു. അപ്പോള്‍ വീടും പങ്കാളിയും അവരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകും. പങ്കാളി അടുത്തില്ലാത്തത് കൊണ്ട് മറ്റൊരു ബന്ധത്തില്‍ തെറ്റില്ലെന്നും ഇവര്‍ ചിന്തിച്ചേക്കും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ മനസ്സ് കൊണ്ട് ചിന്തിക്കുന്നവരാണ്. പ്രണയകാര്യത്തില്‍ പോലും ഇവര്‍ ഹൃദയം കൊണ്ട് ചിന്തിക്കില്ല. പങ്കാളിയെ വഞ്ചിക്കുമ്പോള്‍ ചിലര്‍ക്ക് കുറ്റബോധം തോന്നുമെങ്കിലും യുക്തി കൊണ്ട് അവയെ നിഷ്പ്രഭരാക്കുന്നവരാണ് മകരം രാശിക്കാര്‍. വഞ്ചിക്കാനുള്ള സാഹചര്യവും കാരണവും അവര്‍ എണ്ണിത്തിട്ടപ്പെടുത്തും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
സ്വന്തം സുഹൃത്തുകള്‍ തന്നെയാകും കുംഭം രാശിക്കാരെ ആകര്‍ഷിക്കുന്നത്. വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഇവര്‍ക്ക് ഉണ്ടാകുകയുള്ളു. അവരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരിക്കും. അത് രഹസ്പ്രണയമായി മാറാന്‍ നിമിഷങ്ങള്‍ മതിയാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
വളരെ സെന്‍സിറ്റീവും മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരുമാണ് മീനം രാശിക്കാര്‍. പങ്കാളി തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ വിലയോ നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഇവര്‍ മറ്റൊരു ബന്ധത്തിലേക്ക് ആകൃഷ്ടരാകും. ഇവരുടെ സങ്കല്‍പ്പത്തിലെ പ്രണയം എപ്പോഴും സുന്ദരവും പ്രണയാതുരവുമായിരിക്കും. അത്തരം പ്രണയങ്ങള്‍ വന്ന് മനസ്സിന്റെ വാതില്‍ മുട്ടുമ്പോള്‍ ഇവര്‍ തുറക്കാന്‍ മടിക്കില്ല.



Click it and Unblock the Notifications











