Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ഭര്‍ത്താവായാലും കാമുകനായാലും ജന്മരാശി ഇതെങ്കില്‍ ഒട്ടും പേടിക്കേണ്ട, നിഴല്‍ പോലെ കൂടെ
Loyalty in Relationships: സ്നേഹത്തിന്റെ കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തരാണ. സ്നേഹപ്രകടനവും കരുതലും ഏതുസമയവും കൂടെയുണ്ടാകുകയുമൊക്കെയാണ് ഒരു പുരുഷ പങ്കാളിയില്‍ നിന്നും സ്ത്രീ പൊതുവെ ആഗ്രഹിക്കാറ്. എന്നാല്‍ എല്ലാ പുരുഷന്മാരും അങ്ങനെയായിരിക്കണമെന്നില്ല. ചിലര്‍ സ്നേഹപ്രകടനത്തില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും. ചിലര്‍ ഉള്ളിലുള്ള കരുതല്‍ പുറത്ത് കാണിക്കില്ല. വേദ ജ്യോതിഷം അനുസരിച്ച് സ്ത്രീകളും പുരുഷന്മാരും ജനിച്ച രാശി അനുസരിച്ച് സ്വഭാവത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.

ഒരു സ്ത്രീ ആഗ്രഹിക്കുന്ന രീതിയില്‍ മികച്ച പങ്കാളിയാകുന്ന പുരുഷന്മാര് ചില പ്രത്യേകരാശികളില് ജനിച്ചവരാണ്. അവര്‍ വിശ്വസ്തരായ പങ്കാളികള്‍ ആയിരിക്കും. എന്നും എപ്പോഴും ഭാര്യയ്ക്കും കാമുകിക്കും മുന്‍ഗണന നല്‍കുകയും അവരോട് നുറുശതമാനം കൂറ് കാണിക്കുകയും ചെയ്യും. അങ്ങനെ പങ്കാളികളോട് സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തുന്ന പുരുഷന്മാര് ഏത് രാശിക്കാര്‍ ആണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയുടെ ചിഹ്നം കാളയാണ്. ഉറച്ച, ആരാലും അനക്കാന്‍ പറ്റാത്തത് എന്നതാണ് ഈ ചിഹ്നം സൂചിപ്പിക്കുന്നത്. ഈ രാശിയില്‍ ജനിച്ചവരുടെ സ്വഭാവവും അങ്ങനെയാണ്. പ്രണയത്തിനും ദാമ്പത്യത്തിലും ഏതുകാര്യത്തിലും പങ്കാളിയുടെ കൂടെ നില്‍ക്കുന്നവരായിരിക്കും ഈ രാശിയില്‍ ജനിച്ച പുരുഷന്മാര്. സ്ത്രീ പങ്കാളിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്കെന്നും ആശ്രയിക്കാന്‍ കഴിയുന്നവരാണ്. ബന്ധങ്ങളില്‍ സ്ഥിരതയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഒരിക്കലും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ടുപോകുകയോ അലസത കാണിക്കുകയോ ചെയ്യുന്ന സ്വഭാവം ഇവര്‍ക്കില്ല. ഇവര്‍ ഒരു ബന്ധം തുടങ്ങിയാല്‍ ആ ബന്ധത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുകയും ബന്ധം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുകയും ചെയ്യും. അതുപോലെ ബന്ധങ്ങളില്‍ അങ്ങേയറ്റം ക്ഷമയും ഇവര്‍ കാണിക്കും. കഷ്ടപ്പാടിലും സന്തോഷത്തിലും ഇവര്‍ ഒരുപോലെ കൂടെ നില്ക്കും.
ഈ രാശിയുടെ ഗ്രഹം ശുക്രനാണ്. പ്രണയത്തിന്റെയും സുഖസൗകര്യങ്ങളുടെയും സുരക്ഷിതത്വത്തിന്റെയും ഗ്രഹമാണ് ശുക്രന്. ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് ഈ ഗുണങ്ങള്‍ കൂടിയേ തീരൂ.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ഞണ്ട് ആണല്ലോ കര്‍ക്കിടകം രാശിയുടെ ചിഹ്നം. കര്‍ക്കിടകം രാശിക്കാരും വിശ്വസ്തരായവരുടെ രാശിയാണ്. കര്‍ക്കിടകം രാശിയില്‍ പിറന്ന പുരുഷന്മാര് ഭാര്യമാരോട് വളരെ കരുതല്‍ ഉള്ളവരായിരിക്കും. പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അതിനായി സ്വന്തം കാര്യങ്ങള്‍ മാറ്റിവെക്കുകയും ചെയ്യും. വൈകാരികമായി വളരെ സചേതനമായ ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. പ്രിയപ്പെട്ടവരുമായി ഇവര്‍ക്കുള്ള ബന്ധം വളരെ അഗാധമായിരിക്കും. പ്ങ്കാളിയുടെ സന്തോഷത്തിനും സുഖസൗകര്യത്തിനും വേണ്ടി കുറച്ചധികം കഷ്ടപ്പെടാനും ഇവര്‍ തയ്യാറാകും.
ചന്ദ്രനാണ് കര്‍ക്കിടകം രാശിയുടെ അധിപന്. ആഴത്തിലുള്ള വികാരങ്ങളും ഉള്‍പ്രേരണകളും ഈ രാശിക്കാര്‍ക്ക് കൂചുതലുള്ളത് ചന്ദ്രന്റെ സ്വാധീനം നിമിത്തമാണ്. അതുകൊണ്ട് ഇവര്‍ പങ്കാളിയോട് വളരെ അനുതാപമുള്ളവരും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നവരും ആയിരിക്കും. കര്‍ക്കിടകം രാശിയിലുള്ള പങ്കാളി ഭാര്യയ്ക്ക് മറ്റെവിടുന്നും ലഭിക്കാത്ത പിന്തുണ നല്‍കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
സിംഹമാണ് ചിങ്ങം രാശിക്കാരുടെ ചിഹ്നം. ഈ രാശിക്കാരുടെ സംരക്ഷണ സ്വഭാവമാണ് ഈ ചിഹ്നത്തിലൂടെ സൂചിപ്പിക്കുന്നത്. ചിങ്ങം രാശിക്കാര്‍ പങ്കാളിയോട് അങ്ങേയറ്റം കൂറ് പുലര്‍ത്തുന്നവരും പ്രിയപ്പെട്ടവരെ പിന്തുണക്കുന്നതിനും അവര്‍ക്കൊപ്പം നില്ക്കുന്നതിനും ഏതറ്റം വരെയും പോകുന്നവരും ആയിരിക്കും. അഭിമാനികളും ആത്മവിശ്വാസമുള്ളവരും ആയ ചിങ്ങം രാശിക്കാര്‍ ബന്ധങ്ങളില്‍ സംരക്ഷകരുടെ സ്ഥാനത്തായിരിക്കും നില കൊള്ളുക.
സൂര്യനാണ് ചിങ്ങം രാശിയുടെ അധിപനായ ഗ്രഹം. ഉദാരതയും സഹൃദയത്വവും ഈ രാശിയുടെ സ്വഭാവങ്ങളാണ്. പങ്കാളിയെ സ്നേഹ പ്രകടനം കൊണ്ട് മൂടാനും അവരില്‍ ശ്രദ്ധ പുലര്‍ത്താനും ചിങ്ങം രാശിക്കാര്‍ മുന്നിാലാണ്. ഇവരുടെ ഭാര്യയ്ക്കോ കാമുകിക്കോ ആ ബന്ധത്തില്‍ വളരെയധികും സുരക്ഷിതത്വം തോന്നും.



Click it and Unblock the Notifications