Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
2025-ല്‍ ഈ നാളുകാരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരാള്‍ വരും, ജീവിതത്തില്‍ അവര്‍ നിറയും
ലോകം 2025-ലേക്ക് കാലെടുത്തുവെച്ചിട്ട് ദിവസങ്ങളേ ആയുള്ളു. ജ്യോതിഷപ്രകാരം 2025-ല്‍ ചൊവ്വയുടെ ആധിപത്യമാണ് ലോകം കാണുക. ചൊവ്വ മാത്രമല്ല മറ്റ് പ്രധാന ഗ്രഹങ്ങളും രാശിമാറ്റത്തിലൂടെയും നക്ഷത്രമാറ്റത്തിലൂടെയും സ്ഥിതി മാറ്റത്തിലൂടെയും തങ്ങളുടെ ശക്തി തെളിയിക്കുന്ന വര്‍ഷമാണ് 2025. ചൊവ്വയുടെ സ്വാധീനം വര്‍ഷം മുഴുവന്‍ പന്ത്രണ്ട് രാശികളിലും അനുഭവപ്പെടും. അതോടൊപ്പ ശനിയും വ്യാഴവും രാശിമാറ്റത്തിലൂടെ വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരും. തൊഴില്‍ജീവിതത്തെയും സാമൂഹിക ജീവിതത്തെയും മാത്രമല്ല, സ്വകാര്യജീവിതത്തെയും ഈ ഗ്രഹങ്ങള്‍ സ്വാധീനിക്കും.

ചൊവ്വയുടെയും ശനിയുടെയും വ്യാഴത്തിന്റെയും രാശിമാറ്റഫലമായി 2025-ല്‍ തങ്ങളുടെ നല്ലപാതിയെ അല്ലെങ്കില്‍ മനസ്സിനിണങ്ങിയ ആളെ കണ്ടെത്താന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ചൊവ്വയുടെ സ്വാധീനത്തില്‍ മേടം രാശിയില്‍ ജനിച്ച ആളുകള്‍ തങ്ങളുടെ ബന്ധങ്ങളില്‍, പ്രത്യേകിച്ച് പ്രണയജീവിതത്തില്‍ മുന്നേറുന്ന വര്‍ഷമായിരിക്കും 2025. തങ്ങളുടെ പ്രണയ സങ്കല്‍പ്പത്തില്‍ വലിയ മാറ്റങ്ങള്‍ ഇവര്‍ കാണും. ഇതുവരെ പ്രണയജോഡിയെ കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഈ വര്‍ഷം അതിന് സാധിക്കും. വിവാഹത്തിന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും. അവിചിരാതമായി അത്തരം ആളുകള്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. ഇവര്‍ പുതിയ ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ആ ബന്ധങ്ങള്‍ക്ക് ഇവരുടെ ജീവിതത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ചന്ദ്രന്റെ പ്രഭാവത്തില്‍ കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ ഈ വര്‍ഷം ആഴത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കും. ഇവര്‍ക്ക് വൈകാരികമായ ഉണര്‍വ്വ് ഉണ്ടാകുന്ന വര്‍ഷമായിരിക്കും 2025. ആത്മീയമായും ബുദ്ധിപരമായും വൈകാരികമായും തങ്ങളുമായി സംവദിക്കുന്നവരിലേക്ക് കര്‍ക്കിടകം രാശിക്കാര്‍ ആകൃഷ്ടരാകും. ഈ ബന്ധം കര്‍ക്കിടകം രാശിക്കാരെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് ഉയര്‍ത്തും. വൈകാരികമായി ഉന്നത തലങ്ങളിലേക്ക് ഇവര്‍ എത്തിച്ചേരും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ഈ വരഷം തുലാം രാശിക്കാര്‍ അവരുടെ പ്രണയജീവിതത്തില്‍ ചില വഴിത്തിരിവ് കാണും. തങ്ങളുടേത് പോലെ തന്നെ ലക്ഷ്യങ്ങളും വിശ്വാസങ്ങളും ഉള്ള ഒരാളെ തുലാം രാശിക്കാര്‍ ഈ വര്‍ഷം കണ്ടുമുട്ടും. തുലാം രാശിയുടെ അധിപനായ ശുക്രന്റെ സ്വാധീനത്തില്‍ കേവലമൊരു ആകര്‍ഷം എന്നതിനേക്കാള്‍ വളരെ ശക്തമായ ബന്ധം ഇവര്‍ക്കിടയില്‍ രൂപപ്പെടും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ഈ വര്‍ഷം ധനു രാശിക്കാര്‍ക്കും ആഴത്തിലുള്ള ചില ബന്ധങ്ങള്‍ ഉണ്ടാകും. വ്യാഴത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ എന്നും പ്രചോദിപ്പിക്കുകയും വളരാനും മുന്നേറാനും സഹായിക്കുകയും ചെയ്യുന്ന ഒരാളിലേക്ക് ധനുരാശിക്കാര്‍ ആകൃഷ്ടരാകും. ഈ ബന്ധം അവരെ യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയാന്‍ സഹായിക്കും. ഇവര്‍ക്ക് മുമ്പില്‍ ധനുരാശിക്കാര്‍ മുഖം മൂടി അഴിച്ചുവെച്ച് കാപട്യമില്ലാതെ പെരുമാറും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
2025-ല്‍ മീനം രാശിക്കാര്‍ വളരെ ആഴത്തിലുള്ള, സത്യസന്ധമായ പ്രണയത്തിലേക്ക് എത്തിച്ചേരും. ഈ വര്‍ഷം മെയില്‍ വ്യാഴം മിഥുനം രാശിയിലേക്ക് കടക്കുകയാണ്. ഈ മാറ്റത്തിലൂടെ മീനം രാശിക്കാര്‍ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും ഭാഗ്യവും കൈവരും. ആശങ്കകള്‍ മാറി ശുഭാപ്തി വിശ്വാസം കൈവരും. ഉചിതമായ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രണയം നിങ്ങള്‍ക്ക് മുമ്പിലെത്തും. ഇത് മീനം രാശിക്കാരുടെ ജീവിതത്തിന് ആവേശവും ഊര്‍ജ്ജവും പകരും. മുമ്പ് ബാധ്യതയായി തോന്നിയ കാര്യങ്ങള്‍ പോലും തങ്ങള്‍ക്ക് സന്തോഷം നല്കുന്നതോ സ്വാതന്ത്ര്യം നല്കുന്നതോ ആയി തോന്നാം.



Click it and Unblock the Notifications
