Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
എന്തുചെയ്താലും പങ്കാളിക്ക് തൃപ്തിയില്ലേ, എങ്കില്‍ ഈ ജ്യോതിഷോപായങ്ങള് പരീക്ഷിച്ച് നോക്കൂ
Astrological Tips: ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ ഓരോ ദിവസവും കൂടുതല്‍ സന്തോഷിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍. ദാമ്പത്യത്തില്‍ പങ്കാളിയെ സന്തോഷിപ്പിക്കുന്നതും അവര്‍ക്ക് ഇഷ്ടവും സുഖവും തോന്നുന്ന അന്തരീക്ഷം ഒരുക്കുന്നതും ഒരു നേട്ടമായാണ് പലകും കരുതുന്നത്. എന്നാല്‍ അത് അത്ര എളുപ്പമുളള കാര്യമല്ല. പ്രത്യേകിച്ച് ഹണിമൂണ്‍ കാലം കഴിഞ്ഞാല്‍ രണ്ടുപേരും അവരവരുടെ ലോകത്തിലും തിരക്കുകളിലും മുഴുകും. പിന്നീട് കുട്ടികളായി കുടുംബം വളരുകയും ചെയ്താല്‍ അവരുടെ കാര്യങ്ങളും മറ്റ് ഉത്തരവാദിത്തങ്ങളും എല്ലാം ചേര്‍ന്ന് ദാമ്പത്യത്തിലെ സന്തോഷത്തിന്റെ അളവ് ചിലപ്പോള്‍ കുറഞ്ഞേക്കും. പ്രത്യേകിച്ച് ചിലയാളുകളെ സന്തോഷിപ്പിക്കാന്‍ വളരെ പാടാണ്. പങ്കാളി അത്തരമൊരാളാണെങ്കില് ദാമ്പത്യം വിരസമാകാന്‍ മറ്റൊന്നും വേണ്ട.

പക്ഷേ ചില ജ്യോതിഷോപായങ്ങള് പരീക്ഷിച്ച് നോക്കിയാല്‍ എത്ര കഠിന സ്വഭാവമുള്ള പങ്കാളിയെയും സന്തോഷിപ്പിക്കാനും അവരുടെ മുഖത്ത് ചിരി വിടര്‍ത്താനും സാധിക്കും. അതിനുള്ള ചില വഴികള്‍ ജ്യോതിഷത്തില്‍ കൃത്യമായി പറയുന്നുണ്ട്. പങ്കാളിയുടെ മനസ്സില്‍ കടന്നുകൂടാനും അവരുടെ ഉള്ളില്‍ എന്നും സന്തോഷവും തൃപ്തിയും നിറയ്്ക്കാനും ജ്യോതിഷം പറയുന്ന ചില ഉപായങ്ങള്‍ നോക്കാം. ഭാവി പ്രവചിക്കാന്‍ മാത്രമല്ല, ആളുകളെ മനസ്സിലാ
അവരുടെ രാശി തിരിച്ചറിയുക
ഓരോ രാശികളില് ജനിച്ച ആളുകള്‍ക്കും ചില പ്രത്യേകതകളും സവിശേഷ സ്വഭാവവും ഉണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ ഭര്‍ത്താവ് ഇടവം രാശിയില്‍ ജനിച്ചവരാണെങ്കില്‍ അവര്‍ സ്ഥിരതയും സ്വസ്ഥമായ അന്തരീക്ഷവും ആഗ്രഹിക്കുന്നവരായിരിക്കും. അതുപോലെ പങ്കാളിയുടെ രാശി അനുസരിച്ച് അവരുടേതായ ഒരു സ്വഭാവം ഉണ്ടാകും. അത് മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക. ആ സ്വഭാവവും വ്യക്തിത്വവും അനുസരിച്ച് അവര്‍ക്കായി സര്‍പ്രൈസുകള്‍ നല്‍കുകയും അവരുമായി പൊരുത്തപ്പെടുകയും ചെയ്യുക.
ആശയവിനിമയ ശൈലി മാറ്റുക
വേദ ജ്യോതിഷം അനുസരിച്ച് ഓരോരുത്തരോടും പെരുമാറേണ്ട രീതി വ്യത്യസ്തമാണ്. ആശയവിനിമയം കൂടുതല്‍ മികച്ചതും ഫലപ്രദവുമാകാന്‍ വേദ ജ്യോതിഷം സഹായിക്കും. ഓരോ രാശികളും സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. ചിങ്ങം രാശിക്കാര്‍ക്ക് വലിയ സ്നേഹപ്രകടനങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ കന്നി രാശിക്കാര്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊടുത്ത് സ്നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കി അവരുടെ സ്വഭാവത്തിനും രീതികള്‍ക്കും ഒത്ത് പെരുമാറിയാല്‍ അത് പങ്കാളിക്ക് സമാധാനവും സന്തോഷവും നല്‍കും. തങ്ങളെ അവര്‍ കൂടുതല്‍ മനസ്സിലാക്കുന്നതായും സ്നേഹിക്കപ്പെടുന്നതായും പങ്കാളിക്ക് തോന്നും.
സമ്മാനങ്ങളില്‍ പോലും ശ്രദ്ധ
നമ്മള് ഇഷ്ടപ്പെട്ട് വാങ്ങിച്ചുകൊടുക്കുന്ന സമ്മാനങ്ങള്‍ പങ്കാളിയെ സന്തോഷിപ്പിച്ചില്ലെങ്കില്‍ അത് നിരാശയും സങ്കടവും നല്‍കും. അതുകൊണ്ട് പങ്കാളി ആഗ്രഹിക്കുന്ന സമ്മാനങ്ങള്‍ മനസ്സിലാക്കുക. അവ വാങ്ങി നല്‍കുക. കര്‍ക്കിടകം രാശിക്കാര്‍ക്ക് ചിലപ്പോള്‍ സുഖം നല്കുന്ന ഒരു വസ്ത്രമോ ആഡംബരവസ്തുവോ ഒക്കൊയിയിരിക്കും താല്‍പ്പര്യം. നേരെ മറിച്ച് ധനു രാശിക്കാര്‍ക്ക് യാത്രകളില്‍ അവര്‍ക്ക് ഉപകാരമാകുന്ന എന്തെങ്കിലും ആയിരിക്കും. അങ്ങനെ സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ സ്വഭാവത്തിനൊത്ത സമ്മാനം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ആഗ്രഹിക്കുന്ന കുടുംബാന്തരീക്ഷം
വീട്ടിലെ അന്തരീക്ഷം അവിടുത്തെ ഓരോ വ്യക്തികളുടെയും സന്തോഷത്തെ സ്വാധീനിക്കുന്ന ഘടകമാണ്. സമാധാനപൂര്‍ണ്ണമായ ഒരു അന്തരീക്ഷം വീട്ടില്‍ ഒരുക്കാന്‍ ശ്രമിക്കുക. പങ്കാളിക്ക് ഇഷ്ടമുള്ള രീതിയില്‍ വീട്ടില്‍ വസ്തുക്കള്‍ ക്രമീകരിക്കാനും അടുക്കും ചിട്ടയോടും സൂക്ഷിക്കാനും ശ്രമിക്കുക. അടുക്കും ചിട്ടയുമുള്ള സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം മനസ്സിന് ശാന്തത പകരും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications