Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഭാര്യയിലൂടെ വരും ജീവിതത്തില്‍ ഐശ്വര്യം; ഭര്‍ത്താവിന് ഭാഗ്യമേകുന്ന സ്ത്രീ നക്ഷത്രങ്ങള്‍
ചിലയാളുകള്‍ ജീവിതത്തിലേക്ക് എത്തുമ്പോള്‍ ജീവിതം മാറുമെന്ന് പറയുന്നത് ശരിയാണെന്ന് പലര്‍ക്കും അനുഭവമാണ്. പ്രത്യേകിച്ച് ഏറെക്കാലം ജീവിതത്തില്‍ ഒപ്പമുണ്ടാകുന്ന ഒരാളാകുമ്പോള്‍. വിവാഹത്തോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. ചിലയാളുകള്‍ക്ക് വിവാഹശേഷം ജീവിതം കൂടുതല്‍ സന്തോഷകരവും ഐശ്വര്യകരവും ആകും. പങ്കാളിയാണ് തന്റെ ഭാഗ്യമെന്ന് അവര്‍ വിശ്വാസിക്കും. ആ വിശ്വാസം ശരിയാണെന്ന് വേദ ജ്യോതിഷവും പറയുന്നു. ചില നക്ഷത്രങ്ങളിലും രാശികളിലും ജനിച്ചയാളുകള്‍ ജീവിതപങ്കാളിയുടെ ഭാഗ്യമായി മാറും.

അങ്ങനെ ഭര്‍ത്താവിന്റെ ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും നിറയ്ക്കുന്ന സ്ത്രീ നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ മറ്റുള്ളവരോട് കരുതല്‍ കാണിക്കുന്നതില്‍ മുന്നിലാണ്. മാത്രമല്ല, ഇവര്‍ക്ക് മറ്റുള്ളവരുടെ ഉള്ളിലെന്താണെന്ന് മനസ്സിലാക്കാനും അവരുടെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രത്യേക കഴിവുണ്ട്. ഈ ഗുണം കൊണ്ട് ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ മികച്ച ഭാര്യമാര്‍ ആയിരിക്കും. അവര്‍ ദാമ്പത്യത്തിലും കുടുംബത്തിലും ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കും. പ്രതിസന്ധികളില്‍ ഭര്‍ത്താവിന് വൈകാരിക പിന്തുണയേകും. ഈ ഗുണം കൊണ്ട് ഇവരെ ഭാര്യമാരായി ലഭിക്കുന്ന പുരുഷന്മാര്ക്ക് ഏത് പ്രതികൂലസാഹചര്യത്തെയും തരണം ചെയ്യാനുള്ള ധൈര്യം ലഭിക്കും.
പങ്കാളിക്ക് വൈകാരികമായി സുരക്ഷിതത്വം തോന്നുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള അവരുടെ കഴിവ്, ആത്മവിശ്വാസത്തോടെ സ്വപ്നങ്ങള്‍ പിന്തുടരാന് ഭര്ത്താക്കന്മാരെ പ്രാപ്തരാക്കുന്നു. ഈ അന്തരീക്ഷം പുരുഷന്മാര്ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. മാത്രമല്ല കര്‍ക്കിടകം രാശിക്കാരായ സ്ത്രീകളുടെ വൈകാരിക ബുദ്ധി ബന്ധങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സഹാനുഭൂതിയുടെയും അനുകമ്പയുടെയും പ്രാധാന്യം അവര്‍ മനസ്സിലാക്കുന്നു. ഈ സ്വഭാവസവിശേഷതകള്‍ അവരുടെ പങ്കാളികളുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു. അത്തരം ബന്ധങ്ങള്‍ എപ്പോഴും യോജിപ്പിലും സന്തുലിതാവസ്ഥയിലും നീങ്ങുന്നു.
കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ കുടുംബത്തിന്റെ നട്ടെല്ലാണ്. അവരുടെ സമര്‍പ്പണം വീട്ടില്‍ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നു. കുടുംബത്തെ കുറിച്ച് ആശങ്കകളില്ലാതെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ അടിത്തറ അവരുടെ പങ്കാളികളെ അനുവദിക്കുന്നു. ഇന്നത്തെ അതിവേഗ ലോകത്ത് ഭാര്യമാര്‍ നല്കുന്ന ഈ ഉറപ്പ് വിലമതിക്കാനാവാത്തതാണ്. മാത്രമല്ല, കുടുംബാംഗങ്ങള്‍ക്ക് സുരക്ഷയും സന്തോഷവും സമാധാനവും നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ മികവ് പുലര്‍ത്തുന്നു. അവരുടെ വീടുകള്‍ പലപ്പോഴും സ്നേഹവും വിവേകവും വളരുന്ന സങ്കേതങ്ങളായി മാറുന്നു. ഈ അന്തരീക്ഷം അവരുടെ പങ്കാളികള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും വൈകാരികമായി ശക്തരാക്കുന്നു.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
മറ്റുള്ളവരെ ആകര്‍ഷിക്കുന്ന സവിശേഷമായ വ്യക്തിത്വവും ഹൃദ്യമായ പെരുമാറ്റവും ചിങ്ങം രാശിക്കാരുടെ പ്രത്യേകതയാണ്. ഇവരുടെ നേതൃഗുണം പങ്കാളിക്ക് ആത്മവിശ്വാസം പകരുകയും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
ഈ രാശിയിലുള്ള സ്ത്രീകള്‍ ഊര്‍ജ്ജസ്വലമായ വ്യക്തിത്വത്തിനും ഹൃദ്യമായ പെരുമാറ്റത്തിനും പേരുകേട്ടവരാണ്. ആരെയും ആകര്‍ഷിക്കുന്ന ഇവരുടെ പെരുമാറ്റം പലപ്പോഴും സാമൂഹികവും തൊഴില്‍പരവുമായ ഇടങ്ങളില്‍ അവരുടെ ഭര്ത്താക്കന്മാര്ക്ക് പ്രയോജനമാകും. മറ്റുള്ളവരുമായി ഇടപഴകാനും ബന്ധപ്പെടാനുമുള്ള അവരുടെ കഴിവിലൂടെ ഭര്ത്താക്കന്മാര്ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ സംരംഭങ്ങളിലേക്കോ സഹകരണങ്ങളിലേക്കോ നയിച്ചേക്കാവുന്ന നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കഴിയും. സാമൂഹിക ബന്ധങ്ങളില്‍ ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ അവരുടെ ആത്മവിശ്വാസവും ഊഷ്മളതയും കൊണ്ട് വേറിട്ടുനില്ക്കുന്നു. എല്ലാവര്ക്കും ഒരുപോലെ പരിഗണനയും പ്രാധാന്യവും നല്കാന് അവര്‍ക്ക് കഴിവുണ്ട്. ഈ ഗുണം അവരുടെ സ്വന്തം സാമൂഹിക നില മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ പങ്കാളികളുടെ പദവി ഉയര്‍ത്തുകയും ചെയ്യും.
ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചിങ്ങം രാശിക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഭര്‍ത്താവിന്റെ വളര്‍ച്ചയെയും വിജയത്തെയും പ്രോത്സാഹിപ്പിക്കുന്ന പിന്തുണ നല്കുന്ന സ്ത്രീകളാണ് ചിങ്ങം രാശിക്കാര്‍. എല്ലാ കാര്യങ്ങളിലും ഉത്സാഹവും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിക്കുന്ന ഇവര്‍ കൂടുതല്‍ മികവിനായി പരിശ്രമിക്കാന്‍ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്നു.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
പ്രായോഗികതയുടെയും സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പ്രകൃതക്കാരാണ് കന്നി രാശിക്കാര്‍. ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ അവരുടെ ഭര്ത്താക്കന്മാരുടെ വഴികാട്ടികളായി നില കൊള്ളുകയും വിവേകപൂര്‍ണ്ണമായ, സ്ഥിരതയേകുന്ന തീരുമാനങ്ങളിലേക്ക് അവരുടെ ഭര്‍ത്താവിനെ എത്തിക്കുകയും ചെയ്യുന്നു. ഇവരുടെ അസാധാരണമായ സംഘടനാപാടവം ഭര്ത്താക്കന്മാര്ക്ക് നേട്ടമാകും. സമയം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അവര്‍ ഭര്‍ത്താവിനെ സഹായിക്കുന്നു. ഈ പിന്തുണ പങ്കാളികളെ വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങള്‍ക്കായി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
വിശദാംശങ്ങള്‍ക്കും ചെറിയ കാര്യങ്ങള്‍ക്കും അവര്‍ നല്കുന്ന ശ്രദ്ധ ഒന്നും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും സമയക്രമം നിശ്ചയിക്കുന്നതിലും മുന്‍ഗണനകള്‍ ക്രമീകരിക്കുന്നതിലും അവരെടുക്കുന്ന പ്രയത്നം കുടുംബകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു, ഇതിലൂടെ അവരുടെ ഭര്ത്താക്കന്മാര്ക്ക് പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എളുപ്പമാകുന്നു. ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കാനും വിവേകത്തോടെ സമയം നീക്കിവയ്ക്കാനും ഈ സമീപനം അവരുടെ ഭര്ത്താക്കന്മാരെ അനുവദിക്കുന്നു.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാരായ സ്ത്രീകളുടെ അനുകമ്പാ മനോഭാവവും ഭാവനാശേഷിയും ബന്ധങ്ങളില്‍ വൈകാരിക സന്തുലിതാവസ്ഥയും സര്‍ഗാത്മക ഇടപെടലുകളും സാധ്യമാക്കുന്നു. ഇത് അവരുടെ ഭര്ത്താക്കന്മാരെ സഹായിക്കുന്നു.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാരായ സ്ത്രീകള്‍ വളരെ ശക്തരും തന്റേടമുള്ളവരും ലക്ഷ്യങ്ങള്‍ ഉള്ളവരും ആയിരിക്കും. അങ്ങനെയുള്ള ഭാര്യമാര്‍ ഭര്ത്താക്കന്മാരെ പ്രചോദിപ്പിക്കുകയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനും വിജയം നേടാനും സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
