Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗന്ദര്യവും സമ്പത്തും ഉണ്ടായിട്ട് കാര്യമില്ല, ജാതകം ഇങ്ങനെയെങ്കില്‍ വിവാഹയോഗമില്ല
വിവാഹമെന്നത് ഒരു യോഗമാണ്. അത് വിധിച്ചത് പോലെയേ വരികയുള്ളു. ചിലയാളുകള്‍ക്ക് സൗന്ദര്യത്തിനും സമ്പത്തിനും വിദ്യാഭ്യാസത്തിനും ഒരു കുറവും ഉണ്ടാകില്ല. പക്ഷേ വിവാഹപ്രായമെത്തിയാലും അത് കഴിഞ്ഞാലും വിവാഹം നടക്കില്ല. പല തടസ്സങ്ങള്‍ കൊണ്ട് വിവാഹം മാറിപ്പോകും. ഇത് ജാതകത്തിലെ ചില ദോഷങ്ങള്‍ കൊണ്ടാണെന്നാണ് ജ്യോതിഷം പറയുന്നത്. ചൊവ്വാദോഷം, ശനിയുടെ മൗഢ്യം, കാളസര്‍പ്പയോഗം എന്നിങ്ങനെ പലതരത്തിലുള്ള തടസ്സങ്ങള്‍ കൊണ്ട് വിവാഹതടസ്സം ഉണ്ടാകാറുണ്ട്. അതില്‍ കാളസര്പ്പയോഗത്തിലെ അനന്ത കാള സര്പ്പയോഗത്തെ കുറിച്ച് മനസ്സിലാക്കാം.

അനന്ത കാളസര്‍പ്പ യോഗം
രാഹുകേതുക്കളാല്‍ സംഭവിക്കുന്ന ദോഷമാണ് അനന്ത കാളസര്‍പ്പയോഗം. ഒരു സര്‍പ്പത്തിന്റെ തലയും വാലുമായാണ് രാഹുകേതുക്കളെ സങ്കല്‍പ്പിക്കുന്നത്. നവഗ്രഹങ്ങളില്‍ എപ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇവയ്ക്കിടയില്‍ എപ്പോഴും 180 ഡിഗ്രി അകലം ഉണ്ടായിരിക്കും. ഈ 180 ഡിഗ്രിയില്‍ മറ്റ് ഗ്രഹങ്ങള്‍ വന്നാല്‍ കാളസര്‍പ്പയോഗം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ജനനസമയത്ത് ജാതകന്റെ അല്ലെങ്കില്‍ ജാതകയുടെ ലഗ്നത്തിലും പങ്കാളി, ദാമ്പത്യം എന്നിവയുമായി ബന്ധപ്പെട്ട ഏഴാം ഭാവത്തിലും യഥാക്രമം പാപഗ്രഹങ്ങള്‍ ആയ രാഹുവും കേതുവും വരുമ്പോഴാണ് കാളസര്‍പ്പയോഗം ഉണ്ടാകുന്നത്. ഈ രണ്ട് ഗ്രഹങ്ങള്ക്കിടയിലായി ബാക്കിയുള്ള സപ്തഗ്രഹങ്ങള്‍ വരിക കൂടി ചെയ്യുമ്പോള്‍ അനന്ത കാളസര്‍പ്പ യോഗം ഉണ്ടാകും. ഗ്രഹങ്ങളിലെ സ്ഥാനവ്യത്യാസങ്ങള്‍ അനുസരിച്ച് കാളസര്‍പ്പയോഗം പലതരത്തിലുണ്ട്. അനന്ത കാള സര്‍പ്പയോഗം തീക്ഷ്ണത കൂടിയ, അശുഭ യോഗമാണ്.
ഫലങ്ങള്‍
വിവാഹപ്രായമെത്തിയാലും സന്ദര്‍ഭം അനുകൂലമായാലും ആഗ്രഹിക്കുന്നത് പോലെ വിവാഹം നടക്കില്ല എന്നതാണ് അനന്ത കാളസര്‍പ്പ യോഗത്തിന്റെ ഒരു ഫലം. വിവാഹം നടക്കണമെങ്കില്‍ ഇരുപതോളം പൊരുത്തങ്ങള്‍ വേണ്ടതുണ്ട്. കാളസര്‍പ്പയോഗം ഉള്ള ജാതകര്‍ക്ക് ഈ പൊരുത്തങ്ങള്‍ യോജിച്ച് വരില്ല. വിവാഹം കഴിക്കുന്ന ആളുടെ ജാതി, മതം, നാട്, ഉയരം, വണ്ണം, വിദ്യാഭ്യാസം, സമ്പത്ത്, പ്രായം എന്നിങ്ങനെ പല കാര്യങ്ങളില്‍ തടസ്സം വരാം. ഇവ കൊണ്ട് ഏറ്റവും അനുകൂലമായ സമയത്ത് വിവാഹം നടക്കാത്ത അവസ്ഥയുണ്ടാകും.
ഇവ കൂടാതെ ജീവിതത്തില്‍ പൊതുവെ പരാജയം, താമസിച്ച് വിവാഹം, ദാമ്പത്യത്തില്‍ അസ്വാരസ്യം, വേര്‍പിരിയല്‍ എന്നിവയും ഈ യോഗഫലമായി സംഭവിക്കാം. പക്ഷേ ആത്മീയമായി വളരാനും ഉന്നതിയിലെത്താനും അനന്ത കാളസര്‍പ്പയോഗം സഹായിക്കും.
പ്രതിവിധി
നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുക എന്നതാണ് കാളസര്‍പ്പദോഷം അകലാനുള്ള പ്രധാന വഴി. നവഗ്രഹ പൂജകള്‍, നവഗ്രഹ ഹോമങ്ങള്‍, നവഗ്രഹ സ്തോത്ര ജപങ്ങള്‍ എന്നിവ ചെയ്യുക. നവരത്നങ്ങള്‍ ധരിക്കുക. നവഗ്രഹ പുഷ്പാര്‍ച്ചന നടത്തുക. മറ്റ് ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ അനുകൂലമായി വരികയും കാളസര്‍പ്പയോഗം മാറുന്നതിനുള്ള പ്രതിവിധികള്‍ ചെയ്യുകയും ചെയ്താല്‍ വിവാഹയോഗം ഉണ്ടാകും.



Click it and Unblock the Notifications
