Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഈ നാളിലുള്ള ഒരാള്‍ മതി, ബന്ധങ്ങള്‍ തകരില്ല; കുടുംബത്തെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നവര്‍
Zodiac Signs That Strengthen Family Connections: ചില വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ വലിയ അടുപ്പമൊന്നും ഉണ്ടാകില്ല. നാലുപേരുണ്ടെങ്കിലും നാലുപേരും അവരവരുടെ കാര്യങ്ങളുമായി സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടും. പലപ്പോഴായി ഭക്ഷണം കഴിക്കും. പരസ്പരമൊന്ന് ചിരിക്കുകയോ തമാശകള്‍ പറയുകയോ ഇല്ല. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കും. നേരെ മറിച്ച് ചില കുടുംബങ്ങളില്‍ കുടുംബാംഗങ്ങള്‍ അദൃശ്യമായ കണ്ണികളാല്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഇരിക്കുന്നവരായിരിക്കും. എല്ലാവരും ഒന്നിച്ച് വീടിനുള്ളില്‍ സമയം ചിലവഴിക്കുകയും ഒന്നിച്ച് കഴിക്കുകയും പുറത്ത് പോകുകയും കളിതമാശകള്‍ പറയുകയും ചെയ്യും. അവര്‍ ബന്ധങ്ങള്‍ക്ക് വളരെയധികം മൂല്യം കല്പ്പിക്കുന്നു.

ചിലയാളുകള്‍ക്ക് കുടുംബത്തെ യോജിപ്പിച്ച് നിര്‍ത്താനുള്ള പ്രത്യേകമായ കഴിവുണ്ടായിരിക്കും. അത് ചില രാശികളില് പെട്ട നക്ഷത്രങ്ങളില്‍ ജനിച്ചയാളുകളുടെ പ്രത്യേകതയാണെന്നാണ് വേദ ജ്യോതിഷം പറയുന്നത്. പ്രധാനമായും നാല് രാശികള്‍ക്കാണ് ആ കഴിവുള്ളത്. ഇവര്‍ ഉള്ള വീടുകളില്‍ എന്നും ഐക്യവും ഒരുമയും അടുപ്പവും ഉണ്ടാകും. ആ രാശികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
എല്ലാവരോടും സൗമ്യമായ പെരുമാറ്റവും കരുതലും സഹൃദയത്വവും ഉളള ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. വീട്ടിലെ എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ കുടുംബത്തെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നത് ഇവരാണ്. കുടുംബത്തില്‍ ഒത്തുകൂടലുകള്‍ നടത്താനും യാത്രകള്‍ സംഘടിപ്പിക്കാനുമെല്ലാം മുന്‍കൈ എടുക്കുന്നത് ഇവരാണ്. കര്‍ക്കിടകം രാശിക്കാരുടെ സാന്നിധ്യമുണ്ടെങ്കില്‍ ഒരു വീട്ടില്‍ സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും. ഇവര്‍ വീട്ടിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും സമാധാനമാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കളിതമാശകള്‍ പറയാനും ഈ നാളുകാര്‍ ഒപ്പമുള്ളത് ഒരു സുഖമാണ്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
വിശ്വസ്തതയുടെയും സ്ഥിരതയുടെയും രാശിയാണ് ഇടവം. വീട്ടില്‍ എല്ലാവര്ക്കും ഏതുസമയത്തും ചെന്ന് ആശ്രയിക്കാവുന്നവരായിരിക്കും ഇടവം രാശിക്കാര്‍. പ്രിയപ്പെട്ടവര്‍ക്ക് പിന്നില്‍ ഉരുക്ക് പോലെ നിലകൊള്ളാനും അവരെ സംരക്ഷിക്കാനും ഇടവം രാശിക്കാര്‍ ഏതറ്റം വരെയും പോകും. കുടുംബാംഗങ്ങള്‍ക്ക് സുരക്ഷിതത്വവും ഉറപ്പും ന്ല്കുന്നവരാണ് ഇവര്‍. ഇവര്‍ വീട്ടിലുണ്ടെങ്കില്‍ അവിടെയുള്ളവര്‍ക്ക് പ്രത്യേകമായ ഝധൈര്യം കൈവരും. ഇവരുടെ സ്ഥിരതയുള്ള സമീപമനവും സാന്നിധ്യവും വീട്ടുകാരെ പരസ്പരം ഒന്നിപ്പിച്ച് നിര്‍ത്തുകയും അവര്‍ക്ക് കൂടുതല്‍ പിന്തുണ തോന്നുകയും ചെയ്യും. വീട്ടിലെ എന്ത് കാര്യത്തിനും മുന്നില്‍ നില്‍ക്കുകയും ആരുടെയും, എന്താവശ്യവും സാധിച്ച് കൊടുക്കുകയും ചെയ്യും ഇവര്‍. കുടുംബത്തിന്റെ നെടുംതൂണായി ഇവര്‍ നിലകൊള്ളും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
വളരെ ആത്മാര്‍ത്ഥമായ, ആഴത്തിലുള്ള സഹാനുഭൂതിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും ഉള്ളവരാണ് മീനം രാശിക്കാര്‍. മറ്റുള്ളവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഇവര്‍ക്ക് ഉണ്ടായിരിക്കും. ഈ കഴിവ്് കൊണ്ട് ആളുകളെ ഒന്നിച്ച് ചേര്‍ക്കാനും ഒരുമ നിലനിര്‍ത്താനും ഇവര്‍ക്ക് സാധിക്കും. വീട്ടുകാര്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാനും അവരുടെ വികാരങ്ങള്‍ പങ്കുവെക്കാനും ഏറ്റവും നല്ല രാശിയാണ് മീനം രാശി. ഇവരുടെ ഈ കഴിവിലൂടെ കുടുംബബന്ധങ്ങള്‍ ദൃഢമായി നിലനില്ക്കും. വീട്ടുകാര്‍ക്ക് അന്യോന്യം കാര്യങ്ങള്‍ പങ്കുവെക്കാനും അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും പരിഹരിക്കാനും മീനം രാശിക്കാര്‍ ഉണ്ടെങ്കില്‍ സാധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
കാര്യങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാനും ഐക്യം നിലനിര്‍ത്താനും കഴിവുള്ളവരാണ് തുലാം രാശിക്കാര്‍. പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും പരിഹരിക്കാനും എല്ലാവരും ഒറ്റക്കെട്ടാണെന്ന് ഉറപ്പാക്കാനും തുലാം രാശിക്കാര്‍ക്ക് സവിശേഷമായ കഴിവുണ്ട്. നയപരമായി കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാനും പരിഹരിക്കാനുമുള്ള ഇവരുടെ കഴിവ് കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും സമാധാനവും പരസ്പരം മനസ്സിലാക്കലും സഹകരണവും മെച്ചപ്പെടുത്താനും സഹായിക്കും. വളരെ ശാന്തസ്വഭാവികളും സമാധാന കാംക്ഷികളുമാണ് ഇവര്‍.



Click it and Unblock the Notifications