Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇവര്‍ ഒന്നിച്ചാല്‍ കീരിയും പാമ്പും പോലെ; ഒരുമിക്കാന്‍ പാടില്ലാത്ത ജാതകങ്ങള്‍
4 Zodiac signs that are least compatible: തേനും പാലും കീരിയും പാമ്പും അടയും ശര്ക്കരുമെന്നെല്ലാം ചില ബന്ധങ്ങളെ വിശേഷിപ്പിക്കാറുണ്ട്. അവര്‍ക്കിടയിലെ പൊരുത്തമാണ് അത്തരം വിശേഷണങ്ങള്‍ക്ക് കാരണം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും സുഹൃത്തുക്കള്ക്കിടയും കുടുംബബന്ധങ്ങള്ക്കിടയിലും ബന്ധങ്ങളുടെ സ്വഭാവം പലതായിരിക്കും. രണ്ടുപേര്‍ക്കിടയിലെ പൊരുത്തം കണ്ടെത്താന്‍ വേദ ജ്യോതിഷത്തില്‍ പല വഴികളുണ്ട്. നക്ഷത്രങ്ങളുടെ പൊരുത്തം, രാശിപ്പൊരുത്തം, ഗ്രഹങ്ങളുടെ സ്വാധീനം അങ്ങനെ പല ഘടകങ്ങളും ആശ്രയിച്ചാണ് രണ്ടുപേര്‍ക്കിടയിലെ ബന്ധത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത്. വിവാഹം പോലുള്ള ദീര്‍ഘകാല ബന്ധങ്ങളില്‍ ജാതകപൊരുത്തം നോക്കുന്നത് പതിവാണ്.

ചിലയാളുകള്‍ കണ്മുന്നില് കണ്ടാല്‍ ശത്രുക്കളെ പോലെ പെരുമാറും. ഏതുസമയവും അവര്‍ക്കിടയില്‍ വഴക്കിനുള്ള ഒരു കാരണമുണ്ടാകും. അവര്‍ക്കിടയിലെ ബന്ധം അങ്ങനെയൊയിരിക്കും. ഒരിക്കലും ഒത്തുപോകാന്‍ സാധിക്കാത്തവരാണ് അവര്‍. അത് അവരുടെ രാശിയുടെയും നക്ഷത്രത്തിന്റെയും സവിശേഷകയാണ്. അത്തരത്തില്‍ വേദ ജ്യോതിഷം പറയുന്ന, എപ്പോഴും കീരിയും പാമ്പും പോലെ വഴക്കിടുന്ന, പൊരുത്ത അശേഷം ഇല്ലാത്ത ചില രാശികള്‍ ഏതെല്ലാമാമെന്ന് നോക്കാം.
മേടം - കര്‍ക്കിടകം
(അശ്വതി, ഭരണി, കാര്‍ത്തിക 1/4 - പുണര്‍തം 1/4, പൂയ്യം, ആയില്യം)
മേടം രാശിയും കര്‍ക്കിടകം രാശിയും അഗ്നിയും വെള്ളവും പോലെയാണ്. മേടം രാശിയില്‍ ജനിച്ചവര്‍ വളരെ തന്റേടികളും സാഹസികരുമാണ്. പുതിയ വെല്ലുവിളികളും റിസ്കുകളും ഏറ്റെടുക്കാന്‍ അവര്‍ക്ക് ഒരു മടിയും ഇല്ല. എന്നാല്‍, എല്ലാവര്ക്കും കരുതല്‍ നല്കുന്ന കര്‍ക്കിടകം രാശിക്കാര്‍ എപ്പോഴും വൈകാരികമായി സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് രാശികളുടെയും ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളും ഒരിക്കലും ഒത്തുപോകില്ല. കര്‍ക്കിടകം രാശിക്കാര്‍ റിസ്കുകള്‍ എടുക്കാതെ, എപ്പോഴും സമാധാന അന്തരീക്ഷത്തില്‍ കഴിയാനാണ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍, മേടം രാശിക്കാര്‍ റിസ്കെടുത്താലും പുതിയ സാധ്യതകള്‍ കണ്ടെത്താനാണ് ശ്രമിക്കുക. ഇവരുടെ ഈ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഒരു ബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും. പക്ഷേ പരസ്പരം ആഴത്തില്‍ മനസ്സിലാക്കുകയും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകുകയും ചെയ്താല്‍ അവര്‍ക്ക് മനോഹരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാം.
ഇടവം - കുംഭം
(കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2 - അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഇടവം രാശിക്കാരുടെയും കുംഭം രാശിക്കാരുടെയും ജീവിത സമീപനവും കാഴ്ചപ്പാടും തീര്‍ത്തും വ്യത്യസ്തമാണ്. ഇടവം രാശിക്കാര്‍ ജീവിതത്തില്‍ സ്ഥിരതയും സുഖസൗകര്യങ്ങളുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കുംഭം രാശിക്കാര്‍, മാറ്റങ്ങളും പുതിയ പുതിയ അനുഭവങ്ങളും ആഗ്രഹിക്കുന്നു. ഇത് പരസ്പരം വിരുദ്ധമാണ്. ഇടവം രാശിക്കാര്‍ സമാധാനപരമായ ജീവിതം കൊതിക്കുമ്പോള്‍ കുംഭം രാശിക്കാര്‍ സാഹസങ്ങള്‍ക്ക് മുതിരുന്നു. ഈ വ്യത്യാസം ഒരു ബന്ധത്തില്‍ ഉരസലുകളും അഭിപ്രായ ഭിന്നതയും ഉണ്ടാക്കും. എന്നാല്‍ ക്ഷമയും തുറന്ന ആശയവിവിനിമയവും ഉണ്ടെങ്കില്‍ ഇവര്‍ക്ക് മികച്ച പങ്കാളികള്‍ ആകാം. പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും അവര്‍ക്ക് കഴിയും.
മിഥുനം- കന്നി
(മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4 - ഉത്രം 3/4, അത്തം, ചിത്ര 1/2)
മിഥുന രാശിയും കന്നി രാശിയും നേര്‍ക്കുനേര്‍ വന്നാല്‍ ശത്രുക്കളെ പോലെയാണ്. മിഥുനം രാശിക്കാര്‍ വളരെ പെട്ടെന്ന് ചിന്തകള്‍ മാറുന്നവരും വ്യത്യസ്തത ഇഷ്ടപ്പെടുന്നവരും ആണ്. എന്നാല്‍ കന്നി രാശി സൂക്ഷ്മമായ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്ന, പൂര്‍ണ്ണത ആഗ്രഹിക്കുന്നവരാണ്. ഒരു ഭക്ഷണം ആയാല്‍ പോലും മിഥുനം രാശിക്കാര്‍ പുതിയ രുചികള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ കന്നി രാശിക്കാര്‍ വര്‍ഷങ്ങളായി അവര്‍ കഴിക്കുന്നതോ മുമ്പ് തീരുമാനിച്ചതോ ആയ ഭക്ഷണം മാത്രം കഴിക്കും. ഈ വ്യത്യസ്ത സമീപനം ദാമ്പത്യത്തില്‍ പ്രതിസന്ധിയുണ്ടാക്കും. പരസ്പര വിരുദ്ധമായ ഇവരുടെ താല്‍പ്പര്യങ്ങള്‍ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കും. പക്ഷേ എല്ലാവരും വ്യത്യസ്തരാണെന്ന വസ്തുതയും അവരുടെ വ്യത്യസ്ത നിലപാടുകളും അംഗീകരിച്ചാല്‍ വര്‍ക്ക് ഒരു ബന്ധത്തില്‍ ഒന്നിച്ച് വളരാന്‍ സാധിക്കും.
ചിങ്ങം - വൃശ്ചികം
(മകം, പൂരം, ഉത്രം 1/4- വിശാഖം 1/4, അനിഴം, തൃക്കേട്ട)
ബന്ധത്തില്‍ ആത്മാര്‍ത്ഥതയും തീവ്രതയും പ്രകടിപ്പിക്കുന്ന രണ്ട് രാശികളാണ് ചിങ്ങവും വൃശ്ചികവും. അവരുടെ ബന്ധങ്ങള്‍ വളരെ തീവ്രമായിരിക്കും. എന്നാല്‍, ചിങ്ങം രാശിക്കാര്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാനും മറ്റുള്ളവരുടെ അംഗീകാരം നേടാനും ആഗ്രഹിക്കുന്നു. എന്നാല്‍ നേരെ മറിച്ച് വൃശ്ചികം രാശിക്കാര്‍ സ്വകാര്യതയാണ് ആഗ്രഹിക്കുന്നത്. ഈ രണ്ടുരാശികളില്‍ ഉള്ളവര്‍ക്കിടയില്‍ ഒരു ബന്ധം വളര്‍ന്നാല്‍ ഈ വിരുദ്ധ നിലപാടുകള്‍ ചിലപ്പോള്‍ പ്രതിസന്ധിയാകും. കാരണം ചിങ്ങം രാശിക്കാര്‍ എല്ലാവരുടെയും ശ്രദ്ധ നേടാന്‍ ശ്രമിക്കുമ്പോള്‍ വൃശ്ചികം രാശിക്കാര്‍ സുന്ദരമായ ജീവിതനിമിഷങ്ങള്‍ പോലും സ്വകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് രാശികളില് ജനിച്ചവരുടെയും വ്യക്തിത്വങ്ങള്‍ വളരെ ശക്തമായിരിക്കും. അതുകൊണ്ട് അവര്‍ ഒന്നിച്ചാല്‍ ഏറ്റുമുട്ടലുകള്‍ നടക്കും. എന്നാല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുകയും അന്യോന്യം മനസ്സിലാക്കുകയും ചെയ്താല്‍ വളരെ സുന്ദരമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിക്കും.



Click it and Unblock the Notifications
