Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വിവാഹ ശേഷം സ്ത്രീ രഹസ്യമാക്കി വെക്കുന്ന 7 കാര്യങ്ങള്‍: ബെഡ്റൂമില്‍ പോലും പങ്കാളിയറിയില്ല
വിവാഹം എന്നത് പരസ്പര ധാരണയും സ്നേഹവും മനസ്സിലാക്കലും ഉള്ള മനോഹരമായ ഒരു കാര്യമാണ്. വിശ്വാസവും ധാരണയും തന്നെയാണ് ഒരു ബന്ധത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. പലപ്പോഴും വിവാഹത്തിന് ശേഷം പലര്‍ക്കും പലതും പുതിയ അനുഭവങ്ങള്‍ തന്നെയായിരിക്കും. ചിലതെല്ലാം പ്രിയപ്പെട്ടവരോട് തുറന്ന് പറയുന്നതിന് പലരും തയ്യാറാവുന്നു. എന്നാല്‍ ചില കാര്യങ്ങളാകട്ടെ രഹസ്യമായി സൂക്ഷിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി പ്രത്യേകിച്ച് സ്ത്രീകള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വിവാഹത്തിന് ശേഷം പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍ ഒരു കാരണവശാലും ഇനി പറയുന്ന 7 കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. ഇത് നിങ്ങളുടെ ജീവിതം തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പലപ്പോഴും ഈ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുന്ന സമയം ചില തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നു. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഇത്തരത്തിലുള്ളവ എന്ന് നോക്കാം.

ദാമ്പത്യത്തിലെ സംഭാഷണങ്ങള്‍
ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പല വിധത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്നു. ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ ദമ്പതികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. അത് പങ്കാളിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുകയും പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി ഈ സംഭാഷണങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
സാമ്പത്തിക സംഭാഷണങ്ങള്‍
സാമ്പത്തിക കാര്യങ്ങള്‍ എപ്പോഴും ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ വിവാഹ സമയത്ത് പലപ്പോഴും സാമ്പത്തികപരമായി എത്രത്തോളം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്നത് എല്ലാവര്ക്കും അറിയുന്നതാണ്. ഇത് മറ്റൊരാളുമായി പങ്കു വെക്കുമ്പോള്‍ പലപ്പോഴും അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതൊഴിവാക്കാന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
വ്യക്തിപരമായ പ്രശ്നങ്ങള്‍
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന വ്യക്തിപരമായ പ്രശ്നങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റൊരാളോട് പങ്ക് വെക്കുന്നത് അത്ര നല്ല സ്വഭാവമല്ല. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബന്ധങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാതിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ എത്ര അടുപ്പമുള്ള വ്യക്തിയാണ് എന്നുണ്ടെങ്കിലും തുറന്ന് പറയരുത്.
വൈകാരിക പ്രശ്നങ്ങള്‍
ദാമ്പത്യ ജീവിതത്തിലുണ്ടാവുന്ന വൈകാരിക പ്രശ്നങ്ങളും ഇത്തരത്തില്‍ പുറത്ത് പറയുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ പങ്കാളിക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ തിരിച്ചറിയുകയും അതനുസരിച്ച് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.. ഇത് ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനും ആരോഗ്യകരവും സംതൃപ്തവുമായ കൂടുബ ജീവിതം നയിക്കുന്നതിനും വേണ്ടി നിങ്ങളുടെ ദാമ്പത്യത്തിലെ വൈകാരിക കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
വ്യക്തിപരമായ പ്രശ്നങ്ങള്‍
ദാമ്പത്യത്തെ ബാധിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്നുണ്ടെങ്കില് അത് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് മറ്റൊരാളോട് തുറന്ന് പറയുമ്പോള്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ദാമ്പത്യം രണ്ടും രണ്ട് വഴിക്കാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ കാര്യങ്ങള്‍ ഒന്നും തന്നെ നിസ്സാരമല്ല.
സ്വകാര്യ നിമിഷങ്ങള്‍
നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് ഒരു കാരണവശാലും എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും മറ്റൊരാളോട് തുറന്ന് പറയരുത്. അത് നിങ്ങളുടെ പങ്കാളിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. പലപ്പോഴും വഞ്ചയായി പോലും അവര്‍ അതിനെ കണക്കാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതമാണ് എന്നുണ്ടെങ്കില്‍ അതിന് വേണ്ടി ഇത്തരം ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ദാമ്പത്യത്തില്‍ ഉണ്ടാക്കുന്നു.
വിവാഹം നിര്‍ണായകം
തന്റെ വിവാഹം ഒരു നിര്‍ണായക തീരുമാനമായിരുന്നു പോലുള്ള സംസാരം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് ഒരു വ്യക്തിയോടൊ പങ്കാളിയോടോ പോലും പറയരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. സംതൃപ്തവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്.



Click it and Unblock the Notifications
