Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പങ്കാളിക്ക് നിങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടോ? പെണ്ണറിയണം ആണ് താല്‍പ്പര്യങ്ങള്‍
സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും അനിവാര്യമായി വേണ്ട കാര്യങ്ങളില്‍ ചിലതാണ് സ്നേഹവും വിശ്വാസവും. എന്നാല്‍ ഇത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ നിസ്സാരമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. പലപ്പോഴും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് പല ദമ്പതികളിലും അവരുടെ യഥാര്‍ത്ഥ സ്വഭാവത്തെ പുറത്തേക്ക് കൊണ്ട് വരുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ വിരസതയും ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും ഇത്തരം വിരസതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ജീവിതത്തില്‍ അപകടകരമായ ഒരു മാറ്റം കൊണ്ട് വരുന്നു.
ദാമ്പത്യ ജീവിതത്തിലെ ഇത്തരം അസ്വസ്ഥതകള്‍ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അപകടകരമായ അവസ്ഥകളുണ്ടാക്കുന്നത്. ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കകുന്നുണ്ട്. പലപ്പോഴും നിങ്ങള്‍ക്ക് ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് പങ്കാളിക്ക് നിങ്ങളിലുള്ള താല്‍പ്പര്യം നഷ്ടപ്പെടുന്നത്. ഇതൊരിക്കലും നിസ്സാരമായ കാര്യമല്ല.

സംസാരിക്കാന്‍ താല്‍പ്പര്യമില്ല
നിങ്ങളോടുള്ള താല്‍പ്പര്യം കുറയുന്ന പങ്കാളിയാണ് എന്നുണ്ടെങ്കില്‍ ഇവര്‍ ഒരിക്കലും സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്ന് മാത്രമല്ല നിങ്ങള്‍ സംസാരിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അവര്‍ ഒഴിഞ്ഞ് മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളോട് അവര്‍ക്ക് താല്‍പ്പര്യമില്ല എന്ന് തന്നെയാണ്. ഇത്തരം സ്വഭാവ മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അതില്‍ നിന്ന് പിന്മാറുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത്തരം സ്വഭാവ മാറ്റത്തെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കണം.
നിങ്ങള്‍ക്ക് സമയം ലഭിക്കാത്തത്
നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം കാണിക്കാത്ത വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും നിങ്ങളോടുള്ള താല്‍പ്പര്യം കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് പങ്കാളിയോട് തുറന്ന് സംസാരിക്കുമ്പോള്‍ അതിന് വേണ്ട പ്രാധാന്യം പോലും നല്‍കാത്ത അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നു. സാഹചര്യം അനുസരിച്ച് പലപ്പോഴം പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥ വരെ ഉണ്ടാവാം. അതുകൊണ്ട് തന്നെ പങ്കാളി നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ താല്പ്പര്യപ്പെടാത്ത വ്യക്തിയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.
ശാരീരിക അടുപ്പമില്ലായ്മ
ദാമ്പത്യ ബന്ധത്തില്‍ അനിവാര്യമായതാണ് ശാരീരികവും മാനസികവുമായ അടുപ്പം. എന്നാല്‍ ഇത്തരം അടുപ്പമില്ലാത്ത അവസ്ഥകളില്‍ അതിന് പിന്നില്‍ നിങ്ങളോടുള്ള താല്‍പ്പര്യക്കുറവും ഉണ്ട് എന്നത് ഓര്‍മ്മയില്‍ വെക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി ചര്‍ച്ച ചെയ്യുകയും അതിന് അനുസരിച്ചുള്ള പരിഹാരം കാണുകയും ചെയ്യണം. ദിവസം ഒരു നേരമെങ്കിലും അല്പ സമയം പങ്കാളിയോടൊപ്പം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അടുപ്പം വര്‍ദ്ധിപ്പിക്കുന്നു.
നിങ്ങളെ അന്വേഷിക്കാതിരിക്കുന്നത്
പലപ്പോഴും നിങ്ങള അന്വേഷിക്കാതിരിക്കുക, എത്ര സമയം കഴിഞ്ഞിട്ടും നിങ്ങളെക്കുറിച്ച് ഒരു കാര്യം പോലും ചോദിക്കാതിരിക്കുകയും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അത് ബന്ധത്തില്‍ വിള്ളല്‍ ഉണ്ട് എന്നതാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഇതെല്ലാം തന്നെ ജീവിതത്തില്‍ പങ്കാളി നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്.



Click it and Unblock the Notifications
