Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
മറ്റുള്ളവരുടെ ദാമ്പത്യം കാണുമ്പോള്‍ അസൂയയാണോ, ദാമ്പത്യം എന്നന്നേക്കുമായി തകര്‍ക്കും പെണ്ണിന്റെ അസൂയ
പലപ്പോഴും ദാമ്പത്യ ബന്ധത്തില്‍ സാധാരണ കാണുന്ന ഒന്നാണ് അസൂയ. തന്നേക്കാള്‍ നന്നായി മറ്റൊരാള്‍ ജീവിക്കുന്നു എന്ന തോന്നലില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളും ഉടലെടുക്കുന്നു. ഇത് പിന്നീട് ഈഗോ, അസൂയ, കുശുമ്പ് എന്നീ വികാരങ്ങളിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. ഇത് നിങ്ങളുടെ ദാമ്പത്യം വഷളാക്കും എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് അസൂയയും കുശുമ്പും ഒഴിവാക്കി ജീവിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
പലപ്പോഴും പങ്കാളിയെ നഷ്ടപ്പെടുമോ എന്ന ഭയമാണ് നിങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത്തരം അവസ്ഥയില്‍ നിന്നാണ് പലപ്പോഴും അസൂയ എന്ന വികാരം ഉണ്ടാവുന്നത്. ബന്ധങ്ങളിലെ അരക്ഷിതാവസ്ഥയാണ് കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു രോഗാവസ്ഥ തന്നെയാണ്. എന്നാല്‍ എന്താണ് അതിനെ പ്രതിരോധിക്കാന്‍ വേണ്ടി എടുക്കേണ്ട നടപടികള്‍ എന്ന് നോക്കാം.

അസൂയ തിരിച്ചറിയുന്നു
നിങ്ങളില്‍ അസൂയ വ്യത്യസ്ത രീതികളില്‍ പ്രകടമാകും. പലപ്പോഴും സ്വന്തം ബന്ധത്തില്‍ ഇല്ലാത്തത് മറ്റൊരാള്‍ക്ക് കിട്ടുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി പലരും പങ്കാളിയുടെ ഫോണ്‍ സ്ഥിരമായി പരിശോധിക്കല്‍, അവര്‍ എവിടെയാണെന്ന് ചോദ്യം ചെയ്യുക, ഭീഷണി പെടുത്തുക തുടങ്ങിയവ സ്ഥിരമായി ചെയ്യുന്നു. പലപ്പോഴും അവരെ നോക്ക്, ഇവരെ നോക്ക് എന്ന വര്‍ത്തമാനം പറയുക. ഇതെല്ലാം നിങ്ങളില്‍ അസൂയയുണ്ട് എന്നതിന്റെ സൂചന തന്നെയാണ്.
തുറന്ന് ആശയവിനിമയം നടത്താതിരിക്കുന്നത്
പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം ഇത്തരം പ്രശ്നങ്ങളുടെ തുടക്കമാണ്. പങ്കാളികള്‍ അവരുടെ വികാരങ്ങള്‍ തുറന്ന് സംസാരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് പ്രകടിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. സുരക്ഷിതത്വ ബോധമില്ലാത്തത് പോലും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്ത് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മറ്റുള്ളവരുടെ ജീവിതം നോക്കി അസൂയപ്പെട്ടുകൊണ്ടേ ഇരിക്കും.
വിശ്വാസം കെട്ടിപ്പടുക്കുക
വിശ്വാസം വളര്‍ത്തിയെടുക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും അതിന് വേണ്ടി സമയവും പരിശ്രമവും ആവശ്യമാണ് എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഇക്കാര്യത്തില്‍ പക്ഷേ വളരെയധികം സത്യസന്ധത അനിവാര്യമാണ്. കൂടാതെ ബന്ധങ്ങളില്‍ എപ്പോഴും സുതാര്യതയും നിലനിര്‍ത്തണം. പരസ്പര ബഹുമാനവും വിശ്വാസ്യതയും തന്നെയാണ് ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം.
ആത്മാഭിമാനം ശക്തിപ്പെടുത്തുക
ആത്മാഭിമാനമില്ലാത്തത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഒരു വ്യക്തിയുടെ അഭിമാനം കുറയുന്നത് മറ്റുള്ളവരുടെ ജീവിതത്തെ നോക്കി അസൂയപ്പെടുന്നതിലേക്ക് നയിക്കുന്നു. വ്യക്തിഗതമായി ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അതോടൊപ്പം തന്നെ മറ്റൊരാള്‍ക്ക് ഭീഷണിയും പ്രശ്നങ്ങളും ഉണ്ടാക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുക.
പ്രൊഫഷണല്‍ സഹായം തേടുക
അസൂയ അമിതമാകുകയാണെങ്കില്‍, അതായത് നിങ്ങള്‍ക്ക് അത് നിയന്ത്രിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥയില്‍ പ്രൊഫഷണല്‍ സഹായം തേടുന്നത് നല്ലതാണ്. തെറാപ്പിസ്റ്റുകള്‍ക്ക് ഇത്തരം മാനസികാരോഗ്യത്തെ തകര്‍ക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു.. ഇതെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ ഒരു ബന്ധം വിജയകരമായി മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
