Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
'പുരുഷന്മാര് ഇങ്ങനെ വേണം'; സ്ത്രീകളുടെ ഹൃദയം കീഴടക്കുന്ന പുരുഷ സ്വഭാവങ്ങളും ഗുണങ്ങളും ഇവയാണ്
ചില പുരുഷന്മാര് വളരെ പെട്ടെന്ന് സ്ത്രീകളുടെ ശ്രദ്ധയാകര്‍ഷിക്കും. അതേസമയം മറ്റുചിലര്‍ എത്ര ശ്രമിച്ചാലും സ്ത്രീകളുടെ ഗുഡ്ബുക്കില്‍ ഇടം നേടാന്‍ പറ്റുകയും ഇല്ല. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴും കാമുകനെ തിരഞ്ഞെടുക്കുമ്പോഴും സ്ത്രീകള്‍ പരിഗണിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും തങ്ങള്‍ പ്രണയിക്കാന്‍ പോകുന്ന അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള് ഇങ്ങനെയെല്ലാം ആയിരിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. ഇക്കാര്യങ്ങളില്‍ ആള്‍ക്കാര്‍ക്ക് വ്യത്യസ്തമായ ആഗ്രഹങ്ങളാണെങ്കിലും പുരുഷന്മാരില് സ്ത്രീകള്‍ ആഗ്രഹിക്കുന്ന പൊതുവായ ചില സ്വഭാവങ്ങളും അതുപോലെ സ്ത്രീകളില്‍ പുരുഷന്മാര് ആഗ്രഹിക്കുന്ന പൊതുവായ ചില ഘടകങ്ങളും ഉണ്ട്. ഇതില്‍ എങ്ങനെയുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്ന് നോക്കാം.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്
ആദ്യനോട്ടത്തില്‍ തന്നെ പ്രണയം തോന്നുകയെന്നത് കാല്‍പ്പനികമല്ല, തികച്ചും സത്യമാണ്. ചില പുരുഷന്മാരെ കാണുമ്പോള്‍ തന്നെ അല്ലെങ്കില്‍ കുറച്ചുനേരം ഇടപഴകുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് അവരോട് അടുപ്പം തോന്നാം. ആത്മവിശ്വാസത്തോടെയുള്ള, ഉല്ലാസത്തോടെയുള്ള ഇടപഴകല്‍ മുതല്‍ തമാശ നിറഞ്ഞ സ്വഭാവം വരെ പുരുഷന്മാരില് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില സ്വഭാവങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ആത്മവിശ്വാസം
ആത്മവിശ്വാസമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. സ്വന്തം കഴിവുകളിലും സംസാരത്തിലും പ്രവൃത്തികളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പുരുഷന്മാരില് സ്ത്രീകളില്‍ ആകൃഷ്ടരാകും. എന്തുകൊണ്ടാണെന്നറിയുമോ. അത്തരം പുരുഷന്മാര് അവരുടെ പങ്കാളിയായ സ്ത്രീകളെയും സ്വതന്ത്രമായിരിക്കാന്‍ അനുവദിക്കും. നിയന്ത്രണങ്ങളോ നിബന്ധനകളോ വെക്കാതെ സ്വന്തം ആഗ്രഹത്തിനൊത്ത് ജീവിക്കാന്‍ ഒപ്പമുള്ള സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്കാന് ഈ പുരുഷന്മാര്ക്ക് സാധിക്കും. ഒപ്പമുള്ളയാളുടെ വിജയത്തില്‍ സന്തോഷിക്കുകയും അവരുടെ ഒരു കാര്യങ്ങളിലും അരക്ഷിതാവസ്ഥ തോന്നാതിരിക്കുകയും ചെയ്യുന്നവരായിരിക്കും ഇത്തരം പുരുഷന്മാര്.
തമാശ പ്രകൃതം
വളരെ ഗൗരവമുള്ള ആളുകളേക്കാള്‍ സ്ത്രീകള്‍ക്ക് ഇഷ്ടം സരസ സ്വഭാവമുള്ള, തമാശ പ്രകൃതമുള്ള പുരുഷന്മാരെയാണ്. പൊതുവേ സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്, പ്രത്യേകിച്ച് പങ്കാളിയോട്. തങ്ങളെ ചിരിപ്പിക്കുകയും തങ്ങളോട് എപ്പോഴും വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പുരുഷന്മാരിലാണ് അവര്‍ ഒരു ഉത്തമപങ്കാളിയെ കണ്ടെത്തുക.
സെന്‍സിറ്റീവ് ആയവര്‍
കല്ല് പോലെ ഉറച്ച മനസ്സുള്ളവരായിരിക്കണം പുരുഷന്മാര് എന്നും അവര്‍ എന്തുവന്നാലും മനോബലം കൈവിടരുതെന്നുമാണ് പൗരുഷത്തെ കുറിച്ച് പൊതുവേ സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് നേരെ മറിച്ചാണ്. മറ്റുള്ളവരുടെ വികാരങ്ങളെയും അവസ്ഥകളെയും മാനിക്കുന്ന അതിനോട് സചേതനമായി പ്രതികരിക്കുന്ന പുരുഷന്മാരാണ് സ്ത്രീകളുടെ മതിപ്പ് നേടുക. അത്തരം പുരുഷന്മാര് തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കുമെന്നും അതുപോലെ തന്നെ സ്വന്തം വികാരങ്ങള്‍ ഒരു മടിയും കൂടാതെ പ്രകടിപ്പിക്കുന്നവരും ആയിരിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു.
ലക്ഷ്യമുള്ള, ലക്ഷ്യത്തിലെത്തുന്നവര്‍
ജീവിതത്തില്‍ കൃത്യമായ ലക്ഷ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആ ലക്ഷ്യത്തിലേക്ക് എത്താന്‍ നിരന്തരം പരിശ്രമിക്കുന്ന പുരുഷന്മാരിലാണ് സ്ത്രീകള്‍ കൂടുതലായി ആകൃഷ്ടരാകുക എന്ന കാര്യം പറയേണ്ടതില്ലല്ലോ. അലസ ജീവിതം നയിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് മതിപ്പുണ്ടാകുകയില്ല.
വിവേകശാലികളും ബുദ്ധിമാന്മാരും
അതുപിന്നെ എടുത്തുപറയേണ്ട കാര്യമില്ല. വിവേകശാലികളും ബുദ്ധിമാന്മാരുമായ പുരുഷന്മാര് സ്ത്രീകളുടെ ആരാധനാപാത്രമായിരിക്കും.
ആകര്‍ഷകമായ വ്യക്തിത്വം
വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരെ ആയിരിക്കും സ്ത്രീകള്‍ പ്രണയം പങ്കിടാനും വിവാഹത്തിനും തിരഞ്ഞെടുക്കുക. മറ്റുള്ളവരോടുള്ള ഇടപഴകല്‍, മറ്റുള്ളവരുടെ മതിപ്പ് നേടാനുള്ള കഴിവ്, ആശയവിനിമയ ശേഷി, ഉന്നത ജീവിത മൂല്യങ്ങള്‍ എന്നിവയെല്ലാം സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷന്മാരുടെ ഗുണങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
