Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ സ്ത്രീകള്‍ ഒരിക്കലും ദാമ്പത്യത്തില്‍ തൃപ്തരല്ല: പ്രണയത്തിനായി പങ്കാളിയോട് യാചിക്കരുത്
പ്രണയം, സ്നേഹം എന്നിവയെല്ലാം പരസ്പരം ഇരുവര്‍ക്കും മനസ്സില്‍ തോന്നി പുറത്തേക്ക് വരേണ്ട വികാരങ്ങളാണ്. എന്നാല്‍ ഒരാള്‍ക്ക് മാത്രം എപ്പോഴും പ്രണയവും സ്നേഹവും തോന്നുകയും മറ്റൊരാള്‍ക്ക് ഇത് തിരിച്ച് തോന്നാതിരിക്കുകയും ചെയ്യുന്നത് ഒരു ബന്ധത്തെ അത്ര സുഖകരമാക്കില്ല. ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളുടെ പുറകേ നടന്ന് യാചിക്കേണ്ടതായി വരുന്നു. എന്നാല്‍ ഒരിക്കലും അത് നിങ്ങളുടെ ബന്ധത്തില്‍ സന്തോഷമോ സംതൃപ്തിയോ തരുന്നില്ല എന്നതാണ് സത്യം.
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിയോട് തന്നെ സ്നേഹിക്കണം, തന്റെ കൂടെനില്‍ക്കണം എന്ന് യാചിക്കേണ്ടി വരുന്ന അവസ്ഥ അതി ഭീകരമാണ്. സ്ത്രീകള്‍ ആണ് ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും കൂടുതല്‍ ഇരയാവുന്നതും. എന്നാല്‍ ദാമ്പത്യത്തില്‍ സ്ത്രീകള്‍ മനസ്സിലാക്കേണ്ടത് ബന്ധത്തിലെ യാചന അത്ര നല്ല ഒരു കാര്യമല്ല എന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതം തകര്‍ക്കും എന്ന കാര്യത്തിലും സംശയം വേണ്ട. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തരുതെന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.

ആത്മാഭിമാനവും അന്തസ്സും
എല്ലാവര്ക്കും ഏറ്റവും വലുത് ആത്മാഭിമാനവും അന്തസ്സും തന്നെയാണ്. ഇത്തരത്തില്‍ സ്നേഹത്തിനായി ഒരു വ്യക്തിയോട് അപേക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴം താമസിക്കുന്നതിനോ പണത്തിനോ വേണ്ടി മറ്റൊരാളോട് അപേക്ഷിക്കുന്നത് പോലെയല്ല പ്രണയത്തിനായി ഒരാളോട് അപേക്ഷിക്കുന്നത്. ഇത് ബന്ധത്തെ കൂടുതല്‍ അസന്തുലിതാവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം.
യഥാര്‍ത്ഥ സ്നേഹം പരസ്പരമുള്ളതാണ്
എത്രയൊക്കെ നിങ്ങള്‍ സ്നേഹമെന്ന് പറഞ്ഞാലും ഇത്തരത്തിലുള്ള സ്നേഹം ഒരിക്കലും അത് യഥാര്‍ത്ഥമല്ല. കാരണം യഥാര്‍ത്ഥ സ്നേഹം എന്നത് പരസ്പരഗമുള്ളതാണ്. അതിന് വേണ്ടി യാചിക്കേണ്ടി വരുമ്പോള്‍ അത് ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള വിലയെ ആണ് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് മറ്റൊരാളോട് നിര്‍ബന്ധിച്ച് ഇഷ്ടം തോന്നിപ്പിക്കുന്ന അവസ്ഥ അതത്ര നല്ല കാര്യമല്ല എന്നതാണ്. ഇത് നിങ്ങളുടെ ബന്ധത്തെ അതിന്റെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
വ്യക്തിഗത വളര്‍ച്ച
നിങ്ങളോട് താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിയുടെ കൂടെ പോയി അദ്ദേഹത്തിന്റെ സ്നേഹം പിടിച്ച് പറ്റാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങള്‍ എത്രത്തോളം ആ വ്യക്തിക്ക് മുന്പില് ചെറുതാവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിട്ടു കൊടുക്കുന്നത് നിങ്ങളുടെ തന്നെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തുകയും അതുപോലെ തന്നെ നിങ്ങളെന്താണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ഭാവിയില്‍ മികച്ച ബന്ധങ്ങള്‍
സ്നേഹത്തിനും പ്രണയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്. ഇത് നിങ്ങളുടെ ജീവിതം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും മികച്ച ബന്ധങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുക. യാചിക്കാതെ തന്നെ നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ അതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ സ്വയം വിലമതിക്കുന്നുവെന്നും അതുപോലെ തന്നെ നിങ്ങള്‍ക്ക് അനുയോജ്യനായ യോഗ്യതയുള്ള ഒരു പങ്കാളിയാണ് വേണ്ടത് എന്ന ചിന്തയും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.
വൈകാരിക ആരോഗ്യം
പലപ്പോഴും യാചിച്ച് കിട്ടുന്ന ബന്ധങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശാരീരിക മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ ഒഴിവാക്കുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
