Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
സ്വര്‍ണം കൊണ്ട് തുലാഭാരം തൂക്കാമെന്ന് പറഞ്ഞാലും ആണിനോട് ഇതിന് വേണ്ടി യാചിക്കരുത്
പരസ്പരം മനസ്സിലാക്കി വിശ്വസ്തതയോടെ മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം. എന്നാല്‍ ചില ഘട്ടങ്ങളില്‍ അതൊരു വെല്ലുവിളിയും ബാധ്യതയും ആയി തോന്നുന്നവര്‍ ധാരാളമുണ്ട്. പങ്കാളികള്‍ പരസ്പരം എത്രയൊക്കെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാലും പലപ്പോഴും ചില കാര്യങ്ങള്‍ അരോചകമായി മാറുന്നു. എന്നാല്‍ താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവ് പലപ്പോഴും സ്ത്രീകള്‍ക്ക് ഇല്ലാതെ പോവുന്ന അവസ്ഥയും ഉണ്ടാവുന്നു. അന്ധമായി ഒരു ബന്ധത്തില്‍ വിശ്വസിക്കുന്നതിന്റെ ഫലമായി പലപ്പോഴും പ്രണയത്തിനും സ്നേഹത്തിനും വേണ്ടി യാചിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്.
എന്നാല്‍ ആത്മാഭിമാനത്തോടെ മുന്നോട്ട് പോവുക എന്ന ലക്ഷ്യമാണെങ്കില്‍ സ്വര്‍ണഖനി മുന്നില്‍ കൊണ്ട് വന്നു തരാം എന്ന് പറഞ്ഞാലും ഇനി പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പുരുഷനോട് യാചിക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തുക മാത്രമല്ല പലപ്പോഴും കൂടുതല്‍ ആ ബന്ധം ടോക്സിക് ആക്കി മാറ്റുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഒരു കാരണവശാലും പുരുഷനോട് സ്ത്രീ ഒരു ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി യാചിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബഹുമാനം
നല്ല രീതിയില്‍ ഒരു ബന്ധം നിലനിര്‍ത്തി കൊണ്ട് പോവുന്നതിന് പരസ്പര ബഹുമാനം അനിവാര്യമാണ്. പലപ്പോഴും ഇത് പുരുഷന് സ്ത്രീക്ക് നല്കുന്നില്ലെങ്കില് അവിടെ ആ ബന്ധത്തിന്റെ അടിത്തറയിളകുന്നു. അത് തന്നെയാണ് പലപ്പോഴും കൂടുതല്‍ ആ ബന്ധം നശിക്കുന്നതിലേക്കും എത്തിക്കുന്നത്. നിങ്ങളെ നിങ്ങളുടെ പങ്കാളി ബഹുമാനിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിന്റെ പ്രശ്നം അവനിലാണ് എന്നത് ആദ്യം മനസ്സിലാക്കുക. ഒരിക്കലും ബഹുമാനം ചോദിച്ച് വാങ്ങിക്കാന്‍ സാധിക്കുന്ന ഒന്നല്ല. നിങ്ങളോട് അനാദരവ് ഒരു പുരുഷന് സ്ഥിരമായി കാണിക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആ ബന്ധത്തില്‍ നിന്ന് പുറത്ത് പോവുക എന്നത് മാത്രമാണ് ആകെയുള്ള പോംവഴി.
വിശ്വസ്തത
ഏതൊരു ബന്ധത്തിലും പരസ്പര വിശ്വാസം എന്നത് അനിവാര്യമായ ഒരു കാര്യമാണ്. പലപ്പോഴും ഒരാള്‍ക്ക് ആ ബന്ധത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ പിന്നീട് ആ ബന്ധം സുഖകരമായ രീതിയില്‍ ആയിരിക്കില്ല മുന്നോട്ട് പോവുന്നത്. പ്രത്യേകിച്ച് ഒരു ബന്ധത്തില്‍ ഇരിക്കേ മറ്റൊരാളോട് സ്നേഹവും കൂറും കാണിക്കുന്ന പുരുഷന്മാരോട് വിശ്വസ്തത പുലര്‍ത്തേണ്ട യാതൊരു കാര്യവും ഇല്ല എന്നതാണ്. അതിനാല്‍ തന്നെ വഞ്ചിക്കരുത് എന്ന് യാചിക്കാന്‍ ഒരിക്കലും ഒരു സ്ത്രീക്ക് സാധിക്കുകയില്ല. അത് നിങ്ങളുടെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്. ഇത്തരം കാര്യങ്ങള്‍ ഏതൊരു ബന്ധത്തിലും ഓര്‍ക്കേണ്ടതാണ്.
വിശ്വസിക്കുക
നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ എത്രത്തോളം വിശ്വസ്തരും സത്യസന്ധരുമാണ് എന്നത് നിങ്ങള്‍ക്കറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത് മനസ്സിലാക്കാത്ത ഒരു പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആ ബന്ധം അധികം നിലനിന്ന് പോവില്ല എന്നതാണ് സത്യം. പലപ്പോഴും നിങ്ങള്‍ക്ക് ആ ബന്ധത്തില്‍ ടോക്സിസിറ്റി നിറഞ്ഞ് നില്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പങ്കാളി ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങളെ സംശയിക്കുന്ന വ്യക്തിയാണെങ്കില്‍ ആ ബന്ധം എത്രയും പെട്ടെന്ന് നല്ല രീതിയില്‍ പറഞ്ഞ് അവസാനിപ്പിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ വിഷമിപ്പിക്കുകയും പ്രതിസന്ധികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
അംഗീകരിക്കാത്തവര്‍
എന്ത് പറഞ്ഞാലും എന്ത് ചെയ്താലും നിങ്ങളുടെ പങ്കാളി നിങ്ങളെ അംഗീകരിക്കാത്ത വ്യക്തിയാണോ? എന്നാല്‍ ആ ബന്ധം അധിക കാലം മുന്നോട്ട് പോവില്ല എന്നതാണ് സത്യം. കാരണം തികച്ചും വിചിത്രമായ ഒരു കാര്യമാണ് ഇത്തരം പ്രവൃത്തികള്‍. ഒരുമിച്ച് മുന്നോട്ട് പോവാന്‍ തീരുമാനിക്കുമ്പോല് തന്നെ പരസ്പരം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കണം. അല്ലാത്ത പക്ഷം എത്രയൊക്കെ സ്നേഹമെന്ന് പഞ്ഞാലും നിരസിക്കലും അവഗണിക്കലും തുടര്‍ന്ന് പോരുന്ന ഘട്ടത്തില്‍ അത്തരം ബന്ധങ്ങള്‍ ഒഴിവാക്കുക എന്നതാണ് ആകെ ചെയ്യാവുന്ന കാര്യം.



Click it and Unblock the Notifications