Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഇങ്ങനെയാണ് ബന്ധം തകരുന്നത്; സംതൃപ്ത ദാമ്പത്യത്തിനായി ഉപേക്ഷിക്കേണ്ട പെരുമാറ്റങ്ങള്‍
ഒരു വ്യക്തിയുടെ സ്വഭാവങ്ങളും പ്രവൃത്തികളും പങ്കാളിയുമായുള്ള അവരുടെ ബന്ധത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ചിന്താരീതി, പെരുമാറ്റങ്ങള്‍, പരസ്പരം മനസ്സിലാക്കുന്ന രീതി, ആശയവിനിമയം നടത്തുകയും വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശൈലി എന്നിങ്ങനെ പല ഘടകങ്ങളും ഒരു ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും.

പലപ്പോഴും മനപ്പൂര്‍വ്വമായിരിക്കില്ല പങ്കാളികളുടെ ഭാഗത്ത് നിന്നും ശരിയല്ലാത്ത, അല്ലെങ്കില്‍ മറുഭാഗത്തുള്ളയാളെ വിഷമിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഇത് അവരുടെ സ്ഥിരമായ സ്വഭാവമോ പെരുമാറ്റമോ ആകാം. എന്നാല്‍ നിരന്തരം ഇത്തരം സ്വഭാവങ്ങളും പെരുമാറ്റങ്ങളും സഹിക്കേണ്ടി വരുമ്പോള്‍ മറുഭാഗത്തുള്ളയാള്‍ ബന്ധത്തില്‍ അസ്വസ്ഥരാകും. ആ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നും ബന്ധം ഉപേക്ഷിക്കേണ്ടതുണ്ടോയെന്നും അതോ നമ്മള് മാറുകയാണോ ചെയ്യേണ്ടതെന്നും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ എന്നുമടക്കം പലതരം ചിന്തകളും സംശയങ്ങളും ഇവര്‍ക്കുണ്ടാകും.
അമിതചിന്ത അഥവാ ഓവര്‍തിങ്കിംഗ് മാത്രമുണ്ടാകുന്ന വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. ഉറക്കമില്ലാത്ത രാത്രികളും സമാധാനം നശിച്ച പകലുകളുമാണ് ഓവര്‍തിങ്കിംഗ് സമ്മാനിക്കുക. എന്നാല്‍ ബന്ധത്തിന്റെ സമാധാനം തകര്‍ക്കുന്ന അല്ലെങ്കില്‍ ബന്ധത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന സ്വഭാവങ്ങളും പെരുമാറ്റങ്ങള്‍ കണ്ടെത്തുന്നത് അവ പരിഹരിച്ച് ബന്ധത്തിന്റെ കെട്ടുറപ്പ് വീണ്ടെടുക്കാന്‍ സഹായിക്കും. ദാമ്പത്യത്തിന്റെ കെട്ടുറപ്പും സമാധാനവും ഇല്ലാതാക്കുന്ന ചില സ്വഭാവങ്ങളും പെരുമാറ്റരീതികളും എന്തെല്ലാമാണെന്ന് നോക്കാം.
വ്യത്യസ്ത കാഴ്ചപ്പാടുകള്‍
പങ്കാളികള്‍ക്കിടയില്‍ ബന്ധത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ തുടക്കത്തില്‍ ബന്ധത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായെന്ന് വരില്ല. എന്നാല്‍ ക്രമേണ, സംഘര്‍ഷങ്ങളും പ്രശ്നങ്ങളും പതിവാകുകയും അത് വേര്‍പിരിയലിലേക്ക് എത്തുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ പരസ്പരം അറിയാന്‍ ശ്രമിക്കുക. അത്തരം സംഭാഷണങ്ങള്‍ ഒരുപക്ഷേ പങ്കാളികള്‍ക്ക് സന്തോഷത്തിന് പകരം ആശങ്കയായിരിക്കും നല്‍കുക. എന്നാലും തുടക്കത്തില്‍ തന്നെ കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ അതിനനുസരിച്ച് മുന്നോട്ട് നീങ്ങാന്‍ പങ്കാളികള്‍ക്ക് സാധിക്കും.
പഴയ ബന്ധങ്ങളുടെ ഓര്‍മ്മകള്‍
പുതിയൊരു ബന്ധത്തിലേക്ക് കടന്നാലും, ചിലര്‍ പഴയ ബന്ധത്തില്‍ തുടരുകയോ ആ ഓര്‍മ്മകളില്‍ ജീവിക്കുകയോ ചെയ്യും. ഇത് പുതിയ ബന്ധത്തെ ബാധിക്കുകയും അത് പിന്നീട് ബന്ധത്തില്‍ സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോള്‍ എപ്പോഴും പഴയ ബന്ധങ്ങളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തിയെന്ന് ഉറപ്പുവരുത്തുക.
വ്യക്തിപരമായ അരക്ഷിതാവസ്ഥ
നമ്മുടെ വ്യക്തിപരമായ അരക്ഷിതാവസ്ഥകള്‍ പങ്കാളി എപ്പോഴും മനസ്സിലാക്കുമെന്നും അതിനനുസരിച്ചുള്ള സാഹചര്യങ്ങള്‍ നമുക്ക് വേണ്ടി ഒരുക്കിത്തരുമെന്നും കരുതുന്നത് മണ്ടത്തരമാണ്. അതിനുപകരം, നമ്മുടെ അവസ്ഥകള്‍ നാം സ്വയം മനസ്സിലാക്കുകയും അരക്ഷിതാവസ്ഥകളെ അഭിമുഖീകരിക്കുകയും ചെയ്യണം.
ചെറിയ കാര്യങ്ങള്‍ പ്രശ്നമാക്കല്
എല്ലാ ചെറിയ ചെറിയ പ്രശ്നങ്ങളും വലിയ വിഷയമാക്കുകയും പരാതി പറയുകയും അവ പരിഹരിക്കപ്പെടണമെന്ന് ശഠിക്കുകയും ചെയ്യുന്നത് ശരിയല്ല. പങ്കാളി ചെയ്യുന്ന ചെറിയ തെറ്റുകളില്‍ ബലം പിടിച്ചിരിക്കാതെ അത് വിട്ടുകളയാനും പഠിക്കണം.
പങ്കാളിമായുള്ള ബന്ധത്തില്‍ സ്വകാര്യ ആഗ്രഹിക്കുക തെറ്റുള്ള കാര്യമല്ല. എന്നാലത് രഹസ്യമാക്കി വെക്കേണ്ടതില്ല. ബന്ധത്തെ ഒരു രഹസ്യമായി കൊണ്ടുനടക്കുമ്പോള്‍ തങ്ങളെ പങ്കാളി വിലമതിക്കുന്നില്ലെന്ന് മറുഭാഗത്തുള്ളയാള്‍ക്ക് തോന്നാം. ഇതവരെ വൈകാരികമായി വളരെയധികം ബാധിക്കും. പങ്കാളിക്കും അവരുമായുള്ള ബന്ധത്തിനും മുന്‍ഗണന നല്കാന് പഠിക്കുക.



Click it and Unblock the Notifications