Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പ്രായമായാലും ദാമ്പത്യത്തില്‍ 'പെര്‍ഫെക്ട് മാന്‍' ആയി തുടരാം, ഇതാ അതിനുള്ള രഹസ്യം
ദാമ്പത്യമെന്നത് ചിലര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു കടങ്കഥയാണ്. എത്രയൊക്കെ ശ്രമിച്ചാലും എവിടെയാണ് തങ്ങള്‍ക്ക് കാലിടറുന്നതെന്നോ എന്തുചെയ്താലാണ് പെര്‍ഫെക്ട് കപ്പിള്‍ എന്ന ആ ലേബല്‍ തേടിയെത്തുകയെന്നോ പലര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഓരോ ദാമ്പത്യവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവയുടെ വിജയചേരുവകളും വ്യത്യസ്തമായിരിക്കും.ഈ ലോകത്തിലെ ഓരോ വ്യക്തികളും വ്യത്യസ്തരാണ്, അവരുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും ചിന്തകളും വ്യത്യസ്തമാണ് എന്ന് ചിന്തിച്ചാല്‍ തന്നെ മുന്‍വിധികളില്ലാതെ ദാമ്പത്യത്തെ കാണാനും അവിടെ സ്വന്തമായൊരു വിജയ ചേരുവ ഉണ്ടാക്കാനും ദമ്പതിമാര്‍ക്ക് സാധിക്കും.

ഓരോ ദാമ്പത്യത്തില്‍ സ്ത്രീയും പുരുഷനും ചില പ്രതീക്ഷകളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വെച്ചുപുലര്‍ത്തുന്നുണ്ടാകും. ഫെര്‍ഫെക്ട് ഹസ്ബന്‍ഡും പെര്‍ഫെക്ട് വൈഫും ആകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള വഴികളും തേടാറുണ്ട്. വിജയകരമായ ദാമ്പത്യത്തിന് പങ്കാളികള്‍ രണ്ടുപേരും പങ്കാളിയുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ റോളുകള്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കുകയും വേണം.
പെര്‍ഫെക്ട് മാന്‍
ഒരു ബന്ധത്തില്‍ സ്ത്രീ എന്തെല്ലാം പ്രശ്നങ്ങള്‍ നേരിടുന്നു എന്നതറിഞ്ഞാലേ ആ ബന്ധത്തിലെ പുരുഷന് എങ്ങനെയെല്ലാമാകണമെന്ന് പറയാന്‍ കഴിയൂ. എങ്കിലും പൊതുവെ ബന്ധങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവിടെ പുരുഷന് ഉണ്ടാകുന്ന പാകപ്പിഴകളും മനസ്സിലാക്കിയാല്‍ ബന്ധങ്ങളില്‍ പെര്‍ഫെക്ട് മാന്‍ ആകാന്‍ പുരുഷന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറയാന്‍ സാധിക്കും. അതിനായി ഒരു ബന്ധത്തില്‍ പുരുഷന്റെ പങ്ക് എന്തെല്ലാമാണെന്ന് തിരിച്ചറിയണം.
ദാമ്പത്യത്തിലെ പുരുഷന് - പ്രതീക്ഷകള്‍
ദാമ്പത്യത്തില്‍ ഒരു പുരുഷനില്‍ നിന്നും സ്ത്രീ എന്തെല്ലാമാണ് ആഗ്രഹിക്കുന്നത്. പ്രിയതമയ്ക്ക് സുരക്ഷിതത്വവും ആശങ്കകളും ഇല്ലാത്ത ഒരിടമായി ദാമ്പത്യത്തെ മാറ്റാന്‍ ആദ്യം പുരുഷന് സാധിക്കണം. അയാള്‍ ഭാര്യയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അയാളുടെ സ്നേഹം പല വഴികളിലൂടെ ഭാര്യയ്ക്ക് മുമ്പില്‍ പ്രകടിപ്പിക്കുകയും വേണം.
ദാമ്പത്യവിജയത്തിനായി പുരുഷന് ഭാര്യയ്ക്കായി സമയം ചിലവഴിക്കുകയും അവരുടെ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുകയും വേണം. ഭാര്യയും സമാനമായ പരിശ്രമം ബന്ധം നിലനിര്‍ത്തുന്നതായി കാണിക്കണം.
ഭാര്യയുമൊത്ത് സമാധാനപൂര്‍ണ്ണവും സന്തുഷ്ടവുമായ ദാമ്പത്യം നയിക്കുന്നതിന് പുരുഷന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശാരീരിക സാമീപ്യം
പ്രായം കൂടുന്തോറും ഒരു ബന്ധത്തില്‍ പുരുഷനും സ്ത്രീയ്ക്കും ശാരീരികമായ അടുപ്പം കുറയാം. ഇക്കാര്യം ബന്ധത്തിന്റെ സന്തോഷത്തെയും ദൃഢതയെയും ബാധിക്കുമെന്ന ബോധ്യത്തില്‍ ശാരീരികമായ അടുപ്പം കൈവിടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
സത്യസന്ധരായിരിക്കുക
സത്യസന്ധരായിരിക്കുക എന്നത് ഒരു ബന്ധത്തില്‍ പുരുഷന് കാണിക്കേണ്ട ഏറ്റവും വലിയ മര്യാദയാണ്. അതേസമയം ഒരിക്കലും ഭാര്യയോട് ക്രൂരമായി പെരുമാറാതിരിക്കുക. പ്രായമാകുമ്പോള്‍ സ്വാഭാവികമായും സ്ത്രീയ്ക്കും പുരുഷനും ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. അതില്‍ രണ്ടുപേര്‍ക്കും ആശങ്കകളും താല്പ്പര്യക്കുറവുകളും ഉണ്ടാകും. എന്നാല്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിലൂടെയും പിന്തുണയ്ക്കുന്നതിലൂടെയും അത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഭാര്യാഭര്ത്താക്കന്മാര്ക്ക് കഴിയും.
വൃത്തിയും ശുചിത്വവും ഉള്ളവരായിരിക്കുക
വൃത്തിയുടെ കാര്യത്തില്‍ പുരുഷന്മാരേക്കാള് ഒരുപടി മുന്നിലായിരിക്കും സ്ത്രീകള്‍. ഇതില്‍ വ്യത്യാസവും ഉണ്ടാകാം. പക്ഷേ ദാമ്പത്യത്തില്‍ പ്രത്യേകിച്ചും പുരുഷന് വൃത്തിയും ശുചിത്വവും ഉള്ള ആളാകണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും മനസ്സ് കൊണ്ട് ഇക്കാര്യം ആഗ്രഹിക്കുന്നുണ്ടാകും.
മറ്റുള്ളവരുടെ മുമ്പില്‍ നന്നായി പെരുമാറുക
ദാമ്പത്യം രണ്ടുപേര്‍ക്കിടയില്‍ മാത്രമാണെങ്കിലും മറ്റുള്ളവരാണ് മിക്കപ്പോഴും ദാമ്പത്യത്തെ വിലയിരുത്തുക. അതുകൊണ്ട് മറ്റുള്ളവരുടെ മുമ്പില്‍ പങ്കാളി തന്നോട് മാന്യമായി, സ്നേഹത്തോടെ പെരുമാറണമെന്ന് ഏതൊരു ഭാര്യയും ആഗ്രഹിക്കും. അതുപോലെ തന്നെ തന്റെ കുടുംബാംഗങ്ങളോടും സുഹത്തുക്കളോടും ഭര്‍ത്താവ് മര്യാദയോടെ പെരുമാറണമെന്നതും സ്ത്രീ ആഗ്രഹിക്കുന്ന കാര്യമാണ്.
മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക
ദേഷ്യം വരുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ചും അല്ലാതെയും ഭാര്യയെ ചീത്തവിളിക്കുന്ന ചില ഭര്ത്താക്കന്മാരുണ്ട്. ഭാര്യമാര്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരു കാര്യമാണത്. മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തിലെ പാകപ്പിഴകളാണ് അവിടെ വെളിവാകുന്നത്.
ഒന്നിച്ച് സമയം ചിലവഴിക്കുക
ദാമ്പത്യ വിജയത്തിനായി പുരുഷന്മാര് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും എന്നാല്‍ മടികാണിക്കുന്നതുമായ കാര്യമാണ് പങ്കാളിയുമായി സമയം ചിലവഴിക്കുകയെന്നത്. എന്നാല്‍ ഒന്നിച്ച് സമയം ചിലവഴിക്കുന്നതിലൂടെ തമ്മിലുള്ള അടുപ്പം കൂടുകയും ബന്ധം ദൃഢമാകുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications