Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
'മൂന്ന് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, ദാമ്പത്യത്തിലെ മിക്ക വഴക്കുകളും അവസാനിക്കും'
ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്തിക്കൊണ്ട് പോകുക എളുപ്പമുള്ള കാര്യമല്ല. പങ്കാളികള്‍ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും വ്യക്തിപരമായി വളര്‍ന്നും മുന്നോട്ടുപോകുന്ന ഒരിടമായിരിക്കണം ദാമ്പത്യം. അങ്ങനെയുള്ള ദാമ്പത്യത്തത്തെ സംതൃപ്ത ദാമ്പത്യമെന്നോ വിജയകമായ ദാമ്പത്യമെന്നോ വിളിക്കാം. ദാമ്പത്യവിജയത്തിലും ജീവിതവിജയത്തിലും കരിയറിലെ വിജയത്തിലും നമ്മള് ഇന്ത്യക്കാര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് സുധാ മൂര്‍ത്തി. പല അനുഭവങ്ങളിലൂടെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ തന്റെ പ്രസംഗങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സുധാ മൂര്‍ത്തി ആളുകളുമായി പങ്കുവെക്കാറുണ്ട്.

എല്ലാ കാലത്തും നിലനില്‍ക്കുന്ന ദാമ്പത്യ വിജയത്തിനും സന്തോഷത്തിനും സുധ മൂര്‍ത്തി പങ്കുവെക്കുന്ന മൂന്ന് സുവര്‍ണ്ണ നിയമങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ദാമ്പത്യത്തിലെ വഴക്കുകള്‍
ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവാണ്. അത് വളരെ സ്വാഭാവികമാണെന്നും വഴക്കുണ്ടായെന്ന് കരുതി ദാമ്പത്യം തകരില്ലെന്നും മനസ്സിലാക്കുക. അത് അംഗീകരിക്കുക. വഴക്കുകള്‍ ഉണ്ടാക്കാത്ത ദമ്പതിമാര്‍ ഭാര്യയും ഭര്‍ത്താവും അല്ലെന്ന് പറയാമെന്ന് സുധ മൂര്‍ത്തി പറയുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ ഇടമാണ് ജീവിതം. എല്ലാം തികഞ്ഞതെന്ന് പറയാവുന്ന ഒരു ജീവിതം ഇല്ല. അതുപോലെ എല്ലാം തികഞ്ഞ പങ്കാളികളും ഇല്ല. ഭര്ത്താക്കന്മാര്ക്ക് പോരായ്മകളും അതുപോലെ കഴിവുകളും ഉണ്ടാകും. ഭാര്യമാര്‍ക്കും അങ്ങനെ തന്നെയായിരിക്കും. ഇവയെല്ലാം അംഗീകരിക്കുക.
ആശങ്കപ്പെടാതിരിക്കുക
പങ്കാളികള്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോള്‍ അവരിലൊരാള്‍ ആശങ്കയുള്ളവരായിരിക്കും. അതേസമയം മറ്റേയാള്‍ കൂളും ആയിരിക്കുമെന്ന് സുധാ മൂര്‍ത്തി പറയുന്നു. ഇവിടെ രണ്ടുപേരും കൂടുതലൊന്നും പറയാതിരുന്നാല്‍ പ്രശ്നം വഷളാകാതിരിക്കും. എന്നാല്‍ ആരെങ്കിലുമൊരാള്‍ നിയന്ത്രണം വിട്ട് എന്തെങ്കിലും പറഞ്ഞാല്‍ അത് അടുത്ത വഴക്കിനുള്ള മരുന്നാകും.
പരസ്പരം സഹായിക്കുക
പരസ്പരം സഹായിക്കുക എന്നതാണ് വിജയകമായ ദാമ്പത്യത്തിനുള്ള അടുത്ത നിയമം. ഭാര്യ എല്ലാ കാര്യങ്ങളും ചെയ്തുതരണമെന്ന് പുരുഷന്മാര് ശഠിക്കരുത്. പ്രത്യേകിച്ച് ഭാര്യമാര്‍ക്ക് ജോലിയുണ്ടെങ്കില്‍. ഇന്നത്തെ തലമുറയിലെ എല്ലാ പുരുഷന്മാരും ഭാര്യമാരെ അടുക്കളയില്‍ സഹായിക്കണമെന്നും സുധ മൂര്‍ത്തി പറയുന്നു. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ സ്ത്രീകള്‍ പുരുഷന്മാരുടെ ബാധ്യതകള്‍ പങ്കിടാനും തയ്യാറാകണം. കുടുംബം വളരാനും എന്നും സന്തോഷത്തില്‍ കഴിയാനും അത് ആവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
