Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ഒരു സാഹചര്യത്തിലും ഈ രണ്ട് കാര്യങ്ങള്‍ പങ്കാളികള്‍ ഒരിക്കലും പരസ്പരം പറയരുത്
Relationship Advice: ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര് രണ്ടുതരത്തില്‍ ഉണ്ട്. ഒന്ന്, ബന്ധത്തില്‍ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകുന്നത് ഭയക്കുന്ന കൂട്ടര്, മറ്റേത് വഴക്കുകളെയും പ്രശ്നങ്ങളെയും സാധാരണ കാര്യമായി കരുതുന്നവര്‍. ഇവരെ വേര്‍തിരിക്കുന്ന പ്രധാനകാര്യം എന്താണെന്ന് അറിയുമോ, അവര്‍ വഴക്കിടുന്ന രീതിയാണ്.

പ്രശ്നങ്ങള്‍ പ്രതിസന്ധിയാകാനുള്ള കാരണം
വഴക്കെന്ന ചിന്ത പോലും ഭയപ്പെടുന്ന ദമ്പതിമാര്‍ക്ക് പൊതുവായി ഒരു മോശം സ്വഭാവമുണ്ട്, അവര്‍ ആഴത്തില്‍ പരസ്പരം സ്നേഹിക്കുന്നു, അതേസമയം വഴക്കിടുമ്പോള്‍ സ്നേഹം തരിമ്പില്ലാത്ത ശത്രുക്കളായി മാറുന്നു. പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ ഇവര്‍ മറ്റെല്ലാം മറക്കുന്നു, തങ്ങള്‍ ഭാര്യാഭര്ത്താക്കന്മാര് ആണെന്ന കാര്യം പോലും. പകരം അപ്പോള്‍ അവര്‍ ഞാനും നീയും സ്വന്തം ജയത്തിനായി പൊരുതുന്ന എന്ന ചിന്തയുണ്ടാകുന്നു. ശരിക്കും അവിടെ ഉണ്ടാകേണ്ടത്, നമ്മള് ഒരു പ്രശ്നം പരിഹരിക്കുന്നു എന്ന ചിന്തയാണ്.
പ്രശ്നങ്ങളും വഴക്കുകളും കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാകാം. പക്ഷേ, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വഴക്കുണ്ടാകുമ്പോള്‍ പങ്കാളികള്‍ ഉപയോഗിക്കുന്ന ഭാഷയും രീതിയുമാണ്. മറുഭാഗത്തുള്ളയാളെ പരമാവധി പ്രകോപിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളായിരിക്കും ചില പങ്കാളികള്‍ നടത്തുക. അത് ആ പ്രശ്നത്തില്‍ മാത്രമല്ല, അവര്‍ക്കിടയിലെ ബന്ധത്തില്‍ തന്നെ ഒരിക്കലും ഉണങ്ങാത്ത മുറിവുകളായി തീരുകയും ചെയ്യും.
വഴക്കിടുമ്പോഴും, മറ്റേതൊരു സംഘര്‍ഷ സാഹചര്യത്തിലും ദമ്പതിമാര്‍ പരസ്പരം പറയാന്‍ പാടില്ലാത്ത രണ്ട് കാര്യങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
'ഞാന്‍ ഇങ്ങനെയാണ്'
വഴക്കിടുമ്പോള്‍ പരസ്പരം ചെളി വാരി എറിയുകയും കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് മിക്ക ദാമ്പത്യങ്ങളിലും നടക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങളില്‍ അത് കേള്ക്കുന്നയാള് പ്രകോപിതനാകുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യാം. എണ്ണയെണ്ണി കുറ്റപ്പെടുത്തുന്നത് ആര്‍ക്കും സഹിക്കാനാകുന്ന കാര്യമല്ല. ആ സമയത്ത് മിക്കയാളുകളും പ്രതിരോധിക്കുന്ന രീതി, അതെ, ഞാന്‍ അങ്ങനെയാണ്, എന്ന് പറഞ്ഞുകൊണ്ടാകും. ഒരു വാചകം കൊണ്ട് അവര്‍ മറുഭാഗത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കും. പക്ഷേ അത് വലിയ തെറ്റാണെന്ന് റിലേഷന്‍ഷിപ്പ് കോച്ചുകള്‍ പറയുന്നു.
തന്റെ സ്വഭാവം കൊണ്ട് പങ്കാളിക്കുണ്ടായ സങ്കടമോ വേദനയോ ബുദ്ധിമുട്ടോ അവര്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, എനിക്ക് കൂടുതല്‍ കേള്‍ക്കേണ്ട, ഞാന്‍ അങ്ങനെയാണ്, മാറാന്‍ ഉദ്ദേശമില്ലെന്ന തരത്തിലുള്ള പ്രസ്താവന അത് കേള്‍ക്കുന്നയാള്‍ക്ക് ഒട്ടും ആശ്വസമാകില്ലെന്ന് മാത്രമല്ല, അവര്‍ക്ക് പങ്കാളിയിലുള്ള സ്നേഹത്തിലും വിശ്വാസത്തിലും ഉലച്ചിലുണ്ടാകുകയും ചെയ്യും. ബന്ധത്തില്‍ ഒരിക്കലും പരിഹരിക്കാനാകാത്ത വിടവുകളാണ് ഈയൊരു പ്രസ്താവനയാല്‍ ഉണ്ടാകുന്നത്. പങ്കാളിയുടെ വികാരങ്ങളെ അപ്പാടെ വിലകുറച്ച് കാണുന്ന പ്രസ്താവനയാണിത്. അതുമാത്രമല്ല, തന്റെ മോശം സ്വഭാവത്തെ സാധൂകരിക്കലും, അതില്‍ പശ്ചാത്തപിക്കില്ലെന്ന് ഉറക്കെപ്പറയലും ആണത്.
ദാമ്പത്യം ഏറെക്കാലം നിലനില്ക്കുന്നതിനും പങ്കാളികള്‍ അതില്‍ ആരോഗ്യത്തോടെ തുടരുന്നതിനും വിട്ടുവീഴ്ചകളും തെറ്റുകള്‍ അംഗീകരിക്കലും പരസ്പരം മനസ്സിലാക്കലും അത്യാവശ്യമാണ്. പക്ഷേ ഒരാള്‍ അതിന് തയ്യാറാകാതെ ഈ പ്രസ്താവന നടത്തുമ്പോള്‍ മറുഭാഗത്തുള്ളയാളില് ബന്ധത്തില്‍ മടുപ്പും നിരാശയും വൈകാരികമായ അകല്‍ച്ചയും ഉണ്ടാകുന്നു. മാറ്റാന്‍ കഴിയാവുന്ന ഒരു സ്വഭാവം മാറ്റില്ലെന്ന് ഉറക്കെപ്പറയുമ്പോള്‍ തന്നിലെ ഒരു മോശം സ്വഭാവത്തെ അംഗീകരിച്ച് ബന്ധത്തില്‍ തുടരണമെന്നാണ് അവര്‍ പറയാതെ പറയുന്നത്.
ആരോഗ്യകരമായ ദാമ്പത്യത്തില്‍ തെറ്റുകള്‍ അംഗീകരിക്കുന്നതും ക്ഷമ ചോദിക്കുന്നതും സാധാരണകാര്യമാണ്. അത് അവരുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു. ഞാന്‍ ഇങ്ങനെയാണ്, പറ്റുമെങ്കില്‍ ഒപ്പം നിന്നാല്‍ മതി എന്ന് പറയുന്നതിന് പകരം, നിനക്കുണ്ടായ വേദനയില്‍ സങ്കടമുണ്ടെന്നും ഇനി അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം എന്നും പറയുമ്പോള്‍ അവിടെ മറുഭാഗത്തുള്ളയാള്‍ക്ക് പങ്കാളിയിലും ദാമ്പത്യത്തിലുമുള്ള വിശ്വാസം വര്‍ധിക്കുന്നു.
'എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ'
ആരോഗ്യകരമായ ദാമ്പത്യത്തില്‍ പോലും ചിലപ്പോള്‍ വാക്കുതര്‍ക്കങ്ങള്‍ക്കിടയില്‍ വൈകാരികമായി പങ്കാളികള്‍ പ്രതികരിക്കാറുണ്ട്. അങ്ങനെയുള്ള ദുര്‍ബല സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ശരിക്കും നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം പലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുമുണ്ട്. ബന്ധത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു ചോദ്യമാണിത്. പങ്കാളിയുടെ ആത്മാര്‍ത്ഥയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരുപക്ഷേ പങ്കാളിയുടെ സ്നഹം ഉറപ്പിക്കാനോ അല്ലെങ്കില്‍ സ്വയം ഒരു ആശ്വാസം തോന്നാനോ ആയിരിക്കാം ഈ ചോദ്യം അവര്‍ ചോദിക്കുന്നത്.
ബന്ധം നഷ്ടമാകുമെന്നോ അല്ലെങ്കില്‍ പങ്കാളിയുടെ കരുതല്‍ ഇല്ലാതാകുന്നെന്നോ അതുമല്ലെങ്കില്‍ നിരാശയുടെ പുറത്തോ ഉണ്ടാകുന്ന ഈ ചോദ്യം ബന്ധത്തിന്റെ ദൃഢതയെ സാരമായി ബാധിക്കും. ബന്ധത്തിലെ നിലവിലെ വിശ്വാസ്യതയെയും സുരക്ഷയെയും പൂര്‍ണ്ണമായും വില കുറച്ച് കാണുന്ന ചോദ്യമാണിത്.
ഈ ചോദ്യം കേള്‍ക്കുന്നയാള്‍ക്ക് തന്റെ സ്നേഹം തെളിയിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ സ്നേഹം ഇല്ലാതാകാമെന്ന തെറ്റായ ധ്വനിയാണ് ഈ ചോദ്യത്തിലുള്ളത്. സംഘര്‍ഷ സാഹചര്യങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിച്ച് കേള്‍ക്കേണ്ടിവരുന്നത് പങ്കാളിയില്‍ മടുപ്പുണ്ടാക്കും. തങ്ങളുടെ സ്നേഹം മറുഭാഗത്തുള്ളയാള്‍ മനസ്സിലാക്കുന്നില്ലെന്നോ വിശ്വസിക്കുന്നില്ലെന്നോ ഉള്ള തോന്നല്‍ അവരില്‍ ഉണ്ടാകുന്നു. അത് അവരെ വൈകാരികമായി തളര്‍ത്തും.
യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് വഴിമാറി ബന്ധത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആവസ്ഥയിലേക്ക് ഈ ചോദ്യത്തിലൂടെ കാര്യങ്ങള്‍ എത്തുന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം പങ്കാളിയുടെ സംശയം നിവാരണം ചെയ്യുക എന്ന വെല്ലുവിളി ആ ചോദ്യം കേള്‍ക്കുന്നയാളില്‍ ഉണ്ടാകുന്നു. ഇത് ഒരുതരം ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗ് ആണ്. ബന്ധത്തില്‍ ഇത് തീര്‍ക്കും ആപല്‍ക്കരമായ ഒന്നാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രതീക്ഷയില്‍ നിന്നും വിരുദ്ധമായ പെരുമാറ്റം പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ വൈകാരികമായി അവരെ ശിക്ഷിക്കുന്ന രീതിയാണ് ഇമോഷണല്‍ ബ്ലാക്ക്മെയിലിംഗ്.
വഴക്കിനിടയില്‍ പങ്കാളിയുടെ സ്നേഹത്തിലും ബന്ധത്തിന്റെ സുരക്ഷിതത്വത്തിലും സംശയം ഉണ്ടാകാമെങ്കിലും ഒരിക്കലും അത് ശരിക്കും എന്നോട് സ്നേഹമുണ്ടോ എന്ന ചോദ്യത്തിലൂടെ പുറത്തുവരരുത്. അഭിപ്രായഭിന്നതകള്‍ ഒരിക്കലും സ്നേഹം ഇല്ലായ്മയുടെയോ ബന്ധത്തിന് ദൃഢതയില്ലാത്തതിന്റെയോ സൂചനയല്ല. അത്തരം സാഹചര്യങ്ങളില്‍ തങ്ങളുടെ നിസ്സഹായാവസ്ഥയും വൈകാരികാവസ്ഥയും പങ്കാളിയെ ധരിപ്പിക്കാന്‍ ശ്രമിക്കുക. അത് പരിഹരിക്കാനും അനുതാപത്തോടെ സാന്ത്വനിപ്പിക്കാനും അവര്‍ തീര്‍ച്ചയായും ശ്രമിക്കും. ചോദ്യം ചെയ്യലുകള്‍ക്ക് പകരം തുറന്നുപറച്ചിലുകളാണ് ബന്ധത്തിന് ആവശ്യം, അവ മാത്രമേ ബന്ധത്തിന് ഗുണം ചെയ്യൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications