Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഈ 6 തരം സ്വഭാവമുള്ള സ്ത്രീകളുമായി അടുപ്പം വേണ്ട: ദാമ്പത്യമായാലും പ്രണയമായാലും ചതി ഉറപ്പ്
വഞ്ചനയും ചതിയും ദാമ്പത്യ ബന്ധത്തിലും പ്രണയത്തിലും വളരെയധികം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ്. കാമുകിയെ കാമുകന് വഞ്ചിക്കുകയും ഭാര്യയെ ഭര്‍ത്താവ് വഞ്ചിക്കുകയും തിരിച്ചും എല്ലാം നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ വഞ്ചിക്കപ്പെടുന്നത് പോലെ തന്നെ പുരുഷന്മാരും വഞ്ചിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സാധാരണമാണെന്ന് പറയാന്‍ സാധിക്കില്ല എന്ന് മാത്രമേ ഉള്ളൂ. ലോകമെമ്പാടും ഇത്തരത്തില്‍ ഒരു കാര്യം സംഭവിക്കുന്നുണ്ട്.
ഏകദേശം 23%ത്തോളം പുരുഷന്മാര് ദാമ്പത്യത്തിലും പ്രണയത്തിലുമായി സ്ത്രീകളെ വഞ്ചിക്കുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ കണക്കുകള്‍ 19% മാത്രമാണ്. ഈ അടുത്ത് YouGov നടത്തിയ സര്‍വ്വേയിലാണ് ഇത്തരത്തില്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും സ്ത്രീകളായാലും പുരുഷന്മാരായാലും ബന്ധങ്ങളില്‍ വഞ്ചന എന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. വേണ്ട എന്നുണ്ടെങ്കില്‍ വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോവുന്നതിനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ മറ്റൊരാളെ വഞ്ചിക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. ഏതൊക്കെ തരത്തിലുള്ള സ്ത്രീകളാണ് ഇതിന് മുന്നിലെന്ന് നോക്കാം.

മുന്‍പ് തട്ടിപ്പില്‍ വീണ ഒരു സ്ത്രീ
ഏതെങ്കിലും തരത്തില്‍ തന്റെ മുന്‍കാല അനുഭവപ്രകാരം തട്ടിപ്പിന് ഇരയായ ഒരു സ്ത്രീയാണെങ്കില്‍ ഇവര്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വഞ്ചിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ മാനസിക നിലയില്‍ ഉണ്ടാവുന്ന തകരാറുകളോ അല്ലെങ്കില്‍ ആഘാതമോ പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളെ നയിക്കാം. മാന്യമായ ബന്ധം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊള്ളണം എന്നില്ല. ഈ സ്ത്രീകളുമായി അടുപ്പം സൂക്ഷിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.
തിരഞ്ഞെടുപ്പിലെ വ്യക്തതയില്ലാത്തത്
പലപ്പോഴും നിങ്ങള്‍ ഒരു ഗൗരവതരമായ ബന്ധത്തിലായിരിക്കുമ്പോള്‍ പോലും പങ്കാളി നിങ്ങളെ വഞ്ചിച്ചോ? എന്നാല്‍ ഇവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഉള്ളത് കൊണ്ടും അതിന് ബുദ്ധിമുട്ടില്ലാത്തത് കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാം പലപ്പോഴും ബന്ധങ്ങളിലെ ചതി ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്താണ് തിരഞ്ഞെടുക്കേണ്ടത്, തിരഞ്ഞെടുപ്പ് തെറ്റായിപ്പോയോ ഇതിലും നല്ല ബന്ധം ലഭിക്കുമല്ലോ എന്നുള്ള ചിന്തകള്‍ ഈ സ്ത്രീകളെ ബന്ധങ്ങളില്‍ ചതി കൊണ്ട് വരുന്നതിന് കാരണമാകുന്നു.
വെറും നേരംപോക്ക്
പലപ്പോഴും നിങ്ങള്‍ ആത്മാര്‍ത്ഥമായ ഒരു ബന്ധം തേടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിച്ച പങ്കാളി പലപ്പോഴും ഒരു നേരംപോക്കിന് വേണ്ടി നിങ്ങളെ സമീപിക്കുന്ന വ്യക്തിയായിരിക്കും. ഇത് ദൃഢമായ ഒരു ബന്ധം ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ബന്ധത്തിന്റെ പകുതിയില്‍ വെച്ച് നഷ്ടപ്പെടുന്ന അല്ലെങ്കില്‍ വഞ്ചിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നു. അതുകൊണ്ട് പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ താല്‍പ്പര്യമുണ്ടോ എന്ന കാര്യം ഉറപ്പിക്കേണ്ടതാണ്. അതിന് ശേഷം വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്.
സുരക്ഷിതത്വ കുറവ്
പലപ്പോഴും സുരക്ഷിതത്വമില്ലായ്മ ഒരു വഞ്ചനയിലേക്ക് സ്ത്രീകളെ എത്തിക്കുന്നു. ഭയവും സംശയവും എല്ലാം ഇതിന് ആധാരമാണ്. ഏതൊരു ബന്ധത്തിലായാലും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭയം നിസ്സാരമല്ല. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി സ്ത്രീകള്‍ ആ ബന്ധത്തില്‍ നിന്ന് വിട്ടുപോവുന്നതിന് ശ്രമിക്കുന്നു. പലപ്പോഴും ഇത് ഒരു വഞ്ചനയോ ചതിയോ ആയി പരിണമിക്കാം. എന്നാല്‍ ഇത്തരം അരക്ഷിതാവസ്ഥ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ പങ്കാളിയെ ഇത്തരം കാര്യം ധരിപ്പിക്കുകയും ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുക.
പ്രതികാരത്തിന് മാത്രം ബന്ധം
ചിലര്‍ തന്റെ മുന്‍കാല അനുഭവങ്ങളോ നിലവിലുള്ള പ്രണയത്തിലോ വിശ്വസിച്ച് പലപ്പോഴും പ്രതികാരത്തിനായി ഒരു ബന്ധം തിരഞ്ഞെടുക്കുന്നു. ഇത് വഞ്ചനക്കോ ചതിക്കോ വേണ്ടിയായിരിക്കും എന്നതില്‍ സംശയം വേണ്ട. പഴയ പങ്കാളിയെ അസൂയപ്പെടുത്തുന്നതിനും അവരില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പലപ്പോഴും ഒരാളെ കൂട്ടുപിടിക്കുകയും അയാളെ പ്രണയിക്കുന്നതിനായി ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ ഒരു ബന്ധത്തിന് ഒരിക്കലും മൂല്യമില്ല എന്നതും ശ്രദ്ധേയം.
ലൈംഗികാവശ്യങ്ങള്‍ക്ക് വേണ്ടി
പങ്കാളികള്‍ രണ്ട് പേര്‍ക്കും ഉണ്ടാവുന്ന സാധാരണ മനുഷ്യസഹജമായ വികാരമാണ് ലൈംഗികത. എന്നാല്‍ ഇത് ബന്ധത്തില്‍ ഒരു ചതിയായി പ്രയോഗിക്കുന്ന സ്ത്രീ-പുരുഷന്മാര് ധാരാളമുണ്ട്. നിങ്ങളുടെ സ്ത്രീ പങ്കാളി ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ബന്ധത്തെ ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായി സംസാരിച്ച് ബന്ധം മുന്നോട്ട് കൊണ്ട് പോവണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം മുന്നോട്ട് പോവുന്തോറും ഒരു ചതിയും വഞ്ചനയും പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications