Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
ജീവന് തുല്യം സ്നേഹിക്കുന്ന ഒരാള്‍ തിരിച്ച് സ്നേഹിക്കാത്തത് കൊണ്ട് ആ ബന്ധത്തില്‍ നിന്നും പിന്മാറേണ്ടി വന്ന നിരവധി പേര് നമുക്കിടയില്‍ ഉണ്ട്. ഒരുപക്ഷേ അവര്‍ നമ്മളുമായി ഒരു ബന്ധം ആഗ്രഹിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഏതുതരം ബന്ധമാണ് നമ്മളുമായി ഉള്ളതെന്ന് വ്യക്തമാക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ആശയക്കുഴപ്പത്തിന്റെയും നിരാശയുടെയും ലോകത്ത് പെട്ടുപോയവര്‍ ഏറെനാള്‍ ഹതാശരായി തുടരും.

അത്തരം ബന്ധങ്ങളില്‍ നിന്നും അവ നല്കുന്ന ആഘാതത്തില്‍ നിന്നും എങ്ങനെ പുറത്ത് കടക്കണമെന്ന് അറിയാതെ വിഷമിക്കുന്നവര്‍ അറിയുക അതില്‍ നിന്നും പുറത്ത് കടന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടുള്ള വളര്‍ച്ചയുണ്ടാകൂ. അത്തരം ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ ആളുകള്‍ക്ക് സഹായകമായ ചില വഴികളാണ് താഴെ.
നിങ്ങള്‍ക്ക് താങ്ങാവേണ്ടത് നിങ്ങള്‍ തന്നെയാണ്
നിങ്ങളെ ആവശ്യമില്ലാത്തവരുടെ പിറകേ നടന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് മനസ്സിലാക്കുക. അവരില്‍ അമിതമായ സ്നേഹം വെച്ചുപുലര്‍ത്തി അവരോടൊപ്പം സമയം ചിലവഴിക്കാനും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്നതിന് പകരം നിങ്ങള്‍ക്ക് മുന്‍ഗണന നല്കാന് പഠിക്കുക. അവര്‍ക്ക് വേണ്ടി കാത്തുനില്‍ക്കാതെ സ്വയം സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.
വൈകാരികമായി ശക്തരാകുക
ജീവന് തുല്യം സ്നേഹിച്ച ഒരാളെ വേണ്ടെന്ന് വെക്കുക വൈകാരികമായി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നിരുന്നാലും സ്വന്തം വളര്‍ച്ചയ്ക്കും വൈകാരിക ക്ഷേമത്തിനും അത് അത്യാവശ്യമാണെന്ന് തിരിച്ചറിയുക. സങ്കടപ്പെടരുത് എന്നല്ല. സങ്കടപ്പെടാനും അതിന്റെ ആഘാതം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും സ്വയം സമയം നല്‍കുക. സങ്കടം, ദേഷ്യം, നഷ്ടബോധം എന്നിവയെല്ലാം അംഗീകരിക്കുക. ഇത്തരം വികാരങ്ങളെ മൂടിവെക്കുന്നതും അടിച്ചമര്‍ത്തുന്നതും വൈകാരികമായി ഏറെ ദോഷം ചെയ്യും.
സ്വയം കുറ്റപ്പെടുത്തരുത്
പ്രണയം ഒരാള്‍ക്ക് മാത്രമാണെങ്കിലും തിരിച്ചും അതേരീതിയിലുള്ള സ്നേഹം ഉണ്ടാകണമെന്ന് മിക്കവരും ആഗ്രഹിക്കും. എന്നാല്‍ അതില്ലാതെ വരുമ്പോള്‍ ആള്ക്കാര് സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങും. അല്ലെങ്കില്‍ സ്വയം നെഗറ്റീവ് പരിവേഷം നല്കി വെറുക്കാന്‍ തുടങ്ങും. ഇത് സംഭവിക്കാതിരിക്കാന്‍ ചില ബോധ്യങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറുഭാഗത്ത് ഉള്ളയാള്‍ക്കും നിങ്ങളുടെ അതേ വികാരങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ ചിന്തകളിലും വികാരങ്ങളിലും എല്ലാം വ്യത്യസ്തരാണ്. ഈ സത്യങ്ങളും വസ്തുതകളും അംഗീകരിച്ചാല്‍ മനസ്സിനുള്ളില്‍ ഉണ്ടാകാനിടയുള്ള പലതരത്തിലുള്ള ആശക്കുഴപ്പങ്ങളെ അതിജീവിക്കാന്‍ സാധിക്കും.
അവര്‍ക്ക് പകരം നിങ്ങളെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുക
ഒരാളെ സ്നേഹിക്കുമ്പോള്‍ മറ്റെന്തിനേക്കാളും, നമ്മളെക്കാളും ഉയര്‍ന്ന സ്ഥാനം നല്കി അവരെ മനസ്സിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ നമ്മള് തയ്യാറാകും. ഒരാളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് വൈകാരികമായി നമ്മളെ ഏറെ തളര്‍ത്തിയേക്കും. മാത്രമല്ല അത് നമ്മുടെ ആത്മവിശ്വാസവും ഇല്ലാതാക്കും. അതിനാല്‍ നിങ്ങളുടെ ജീവിതത്തിന്റെ നായകസ്ഥാനത്ത് നിങ്ങളെ തന്നെ പ്രതിഷ്ഠിക്കുക. അവിടെ നിന്നാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയും.
ആത്മാഭിമാനം വളര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യുക
ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് അവ നേടാന്‍ നമ്മളെ തന്നെ വെല്ലുവിളിക്കുക. ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക. നിങ്ങള്‍ ഇഷ്ടപ്പെടുന്ന, ആത്മാഭിമാനം വളര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യുക. വൈകാരികമായി നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ വിഷമം മനസ്സിലാക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുക.
അവരെ മനപ്പൂര്‍വ്വം അവഗണിക്കുക
നമ്മളുമായി ബന്ധം ആഗ്രഹിക്കാത്തവരെ മനപ്പൂര്‍വ്വം അവഗണിക്കുക അല്ലെങ്കില്‍ അവരുമായി അകലം സൂക്ഷിക്കുക. സോഷ്യല്‍ മീഡിയയില്‍ അവരുടെ ആക്ടിവിറ്റികള്‍ ട്രാക്ക് ചെയ്യുകയോ അവരുടോ ഫോട്ടോകള്‍ നോക്കുകയോ ചെയ്യാതിരിക്കുക. ഇത് നിങ്ങളില്‍ അവരുടെ ഓര്‍മ്മകള്‍ വീണ്ടും ഉണ്ടാകുന്നതിനും അതുമൂലമുള്ള വിഷമങ്ങള്‍ കൂടുന്നതിനും കാരണമാകും.
ഇതെല്ലാം ചെയ്തുനോക്കിയിട്ടും സ്നേഹിച്ചയാളെ മറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുക. മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ എന്നും നമുക്ക് സാധിച്ചെന്ന് വരില്ല. പുറത്ത് നിന്നുള്ള ഒരു വിദഗ്ധന്‍ അത് വേഗത്തില്‍ സാധിച്ചെന്നും വരും. എന്നാല്‍ പ്രണയനഷ്ടം കൊണ്ടുണ്ടാകുന്ന മുറിവുണങ്ങാന്‍ സമയമെടുക്കുമെന്ന കാര്യം മറക്കാതിരിക്കുക. ഇതിനായി ക്ഷമയോടെ കാത്തിരിക്കണം. ചിലര്‍ക്ക് വളരെ വേഗത്തില്‍ ഒരാളെ മറക്കാനാകും. മറ്റുചിലര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിനായെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ സ്വയം അലിവുള്ളവരായിരിക്കുക.



Click it and Unblock the Notifications











