Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
നവവരനാണോ നിങ്ങള്‍? പെണ്ണ് ഏറെ വെറുക്കും 5 കാര്യങ്ങള്‍, ശ്രദ്ധിച്ച് പെരുമാറിയില്ലെങ്കില്‍ ഇട്ടിട്ട് പോവും
വിവാഹം, പ്രണയം എന്നതെല്ലാം ജീവിതത്തില്‍ വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ്. പലപ്പോഴും അതിന്റെ കാര്യത്തില്‍ നാം വരുത്തുന്ന ചെറിയ തെറ്റുകള്‍ പോലും പിന്നീട് ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് മാറുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നതിനും അവസാനിക്കാതിരിക്കുന്നതിനും എല്ലാം ഇത്തരം തെറ്റുകള്‍ കാരണമാകുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും നല്ല രീതിയില്‍ അല്ല മുന്നോട്ട് പോവുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ജീവിതം തകര്‍ച്ചയിലേക്ക് എത്തിക്കും.
പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ള വ്യക്തികളാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് പുരുഷന്മാര്. നവവരന്മാര് ചെയ്യുന്ന ഇത്തരം തെറ്റുകള്‍ നിങ്ങളുടെ പങ്കാളിയുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. അവര്‍ പലപ്പോഴും ഇട്ടിട്ട് പോവാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഏതൊക്കെ കാര്യത്തിലാണ് അല്പം മുന്‍കരുതല്‍ എടുക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഭാര്യയുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ല
വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് വരുക എന്നത് പലപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപരിചിതത്വം ഉണ്ടാക്കുന്ന ഒന്നാണ്. ഈ അവസ്ഥയില്‍ ഉണ്ടാക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇക്കാര്യങ്ങളാവട്ടെ ഇവര്‍ക്ക് മറ്റൊരു വ്യക്തിയോട് പറയാനും സാധിക്കുകയില്ല. അത് എന്ത് തരം പ്രശ്നങ്ങളാണെങ്കിലും പക്ഷേ ഭര്‍ത്താവിനോട് പങ്കുവെക്കാവുന്നതാണഅ. എന്നാല്‍ അതിന് മുഖം കൊടുക്കാത്ത ഭര്‍ത്താവാണെങ്കില്‍ അത് പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറയുന്ന വ്യക്തിയോട് അക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ശ്രദ്ധയോടെ കേള്‍ക്കുകയും എല്ലാം ചെയ്യുക. ഞാന്‍ കൂടെയുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുക.
വിവേകത്തോടെ സംസാരിക്കുക
പലപ്പോഴും ഭാര്യയും ഭര്‍ത്താവും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് ഇത്. വിവേകത്തോടെ സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം മുതല്‍ ഭാര്യയെ അവഗണിക്കാന്‍ തുടങ്ങിയാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഭാര്യയോട് വിവേകത്തോടെ സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധം പോലും വഷളാക്കിയേക്കാം. എന്ന് മാത്രമല്ല ഭര്‍ത്താവെന്ന നിലയില്‍ ഭാര്യക്ക് സംസാരിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യുക.
നല്ലതും ചീത്തയും തിരിച്ചറിയുക
നല്ലതും ചീത്തയും തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഭാര്യയെ ബോഡിഷെയിം ചെയ്യുക, വേദനിപ്പിക്കുന്ന തമാശകള്‍ പറയുക, ഞാന്‍ പറഞ്ഞത് തമാശയാണെന്ന് പറഞ്ഞ് ന്യായീകരിക്കുക. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. എപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്ത് സംസാരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം. ഒരു തരത്തിലും ഭാര്യയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭാര്യയുടെ കുറ്റം പോലും മറ്റൊരാളോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് തുറന്ന് സംസാരിച്ച് മുന്നോട്ട് പോവുക.
പ്രണയ നിമിഷങ്ങള്‍
പലപ്പോഴും ദമ്പതികള്‍ വിവാഹ ശേഷം ആദ്യത്തെ കുറച്ച് നാളുകളില്‍ പ്രണയാതുരരായിരിക്കും. എന്നാല്‍ അത് വിവാഹത്തിന്റെ ആദ്യത്തെ നാളുകളോടെ അവസാനിക്കുന്നു. ഇത് പിന്നീട് ഭാര്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ പ്രണയം എന്നത് എന്നന്നേക്കുമായി നിലനില്‍ക്കുന്ന ഒന്നാണ് എന്നത് ഭര്‍ത്താവ് ഉറപ്പ് വരുത്തണം. നിങ്ങള്‍ പുറത്താണെങ്കിലും ജോലിക്ക് വേണ്ടി ശ്രമിക്കുന്ന സമയമാണെങ്കിലും എല്ലാം ശ്രദ്ധിക്കേണ്ടത് ഭാര്യയെ ഇടക്കൊന്ന് വിളിക്കാനാണ്. അവരെ ഓര്‍ക്കുന്നുണ്ടെന്ന തോന്നല്‍ അവര്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ച് കഴിഞ്ഞാല്‍ ജീവിതം സന്തോഷത്തോടെ തന്നെ മുന്നോട്ട് പോവുന്നു.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
പല ഭര്ത്താക്കന്മാരും ഭാര്യയോട് പറയാന്‍ മടിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഇത്. അത് നവദമ്പതികള്‍ ആയാല്‍ പോലും പലപ്പോഴും 'ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു' എന്ന് പറയുന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ്. കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ് ഈ വാക്കുകള്‍ എല്ലാം തന്നെ. എന്തെങ്കിലും തെറ്റ് സംഭവിച്ചാലോ ദേഷ്യപ്പെട്ടാലോ പോലും ഇത്തരം കാര്യങ്ങള്‍ ഇത്തരം വാക്കുകള്‍ പറഞ്ഞാല്‍ എന്ത് വലിയ പ്രശ്നമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഭര്‍ത്താവിന്റെ പിന്തുണയും സ്നേഹവും പരസ്പരധാരണയും മതി.



Click it and Unblock the Notifications
