Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ദാമ്പത്യത്തിലെ ശാരീരിക അടുപ്പമില്ലായ്മ; വില്ലനാകുന്നത് ഈ പ്രശ്നങ്ങള്‍
ദാമ്പത്യത്തില്‍ ശാരീരിക അടുപ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ ദമ്പതിമാര്‍ക്കിടയില്‍ ശാരീരിക അടുപ്പം ഉണ്ടായിരിക്കണം. ശാരീരിക ബന്ധവും അടുപ്പവും ഇല്ലാതാകുമ്പോള്‍ ദാമ്പത്യം അതിന്റെ ഏറ്റവും ഇരുണ്ട അവസ്ഥയിലേക്ക് പോകുമ്പോള്‍. പ്രത്യേകിച്ച്, പങ്കാളികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നതെങ്കില്‍ അവരുടെ പങ്കാളി നിരാശയിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും പോകും. ശാരീരിക അടുപ്പമില്ലാതെ ദാമ്പത്യം മുന്നോട്ടുപോകുമോ എന്നതാണ് ഇവിടുത്തെ വലിയ ചോദ്യം.

ദാമ്പത്യ വിജയത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനം ലൈംഗികത മാത്രമല്ലെങ്കിലും അതില്ലാതായാല്‍ വിവാഹബന്ധത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കും. ദേഷ്യം, വിവാഹേതര ബന്ധം, ആശയവിനിമയ പ്രശ്നങ്ങള്‍, ബഹുമാനമില്ലായ്മ, ഒറ്റപ്പെടല്‍ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളുടെ കാരണങ്ങളില്‍ പ്രധാനം ശാരീരിക അടുപ്പമോ ലൈംഗികതയോ ഇല്ലാതാകുന്നതാണ്. ഭാവിയില്‍ ഇത് വിവാഹമോചനത്തിലെത്തുകയും ചെയ്യും.
എന്തുകൊണ്ടാണ് ദാമ്പത്യത്തില്‍ ശാരീരിക അടുപ്പം നഷ്ടപ്പെടുന്നത് എന്നുനോക്കാം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്താല്‍ നഷ്ടപ്പെട്ട അടുപ്പവും സന്തോഷവും വീണ്ടെടുക്കാവുന്നതേയുള്ളൂ.
മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം പുരുഷന്മാരില് ലൈംഗിക താല്‍പ്പര്യം കുറയാനുള്ള പ്രധാനകാരണമാണ്. ഇത് ദമ്പതിമാര്‍ക്കിടയിലെ അടുപ്പം കുറയ്ക്കും. ദാമ്പത്യത്തില്‍ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുന്നവര്‍ ആദ്യം ചെയ്യേണ്ടത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്.
മാനസിക സമ്മര്‍ദ്ദം മൂലം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശാരീരിക ബന്ധത്തില്‍ താല്‍പ്പര്യം കുറയും. ജോലിയിലെ സമ്മര്‍ദ്ദമോ മറ്റ് സമ്മര്‍ദ്ദങ്ങളോ കാരണം ലൈംഗികതയേക്കാള്‍ കൂടുതല്‍ ഉറങ്ങാനോ സന്തോഷവും ഉന്മേഷവും തോന്നുന്നതിനുള്ള മറ്റ് കാര്യങ്ങളിലോ സമയം ചിലവഴിക്കാന്‍ ദമ്പതിമാര്‍ ആഗ്രഹിക്കും. മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യുകയും അവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.
അത്മാഭിമാനക്കുറവ്
പങ്കാളികളുടെ ആത്മവിശ്വാസം, ആത്മാഭിമാനം, സ്വന്തം ശരീരത്തെ കുറിച്ചുള്ള മോശം കാഴ്ചപ്പാട് എന്നിവയും ദാമ്പത്യത്തിലെ ശാരീരിക അടുപ്പത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. സ്വന്തം ശരീരത്തിലും കഴിവുകളിലും അഭിമാനിക്കുകയും കുറവുകളെ അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ അത് ദാമ്പത്യത്തില്‍ ശാരീരിക അടുപ്പം കുറയാനുള്ള ഒരു കാരണമാകും.
പങ്കാളികള്‍ പരസ്പരം അംഗീകരിക്കുകയും കുറവുകള്‍ കണ്ടില്ലെന്ന് നടിക്കുകയും എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കുകയും ചെയ്യുക.
അവഗണന
പങ്കാളികള്‍ മനപ്പൂര്‍വ്വം അടുപ്പമില്ലായ്മയ്ക്ക് കാരണമാകാറില്ല, എന്നാല്‍ ചില ഘട്ടങ്ങളില്‍ പങ്കാളിയോടുള്ള മോശം പെരുമാറ്റവും അവഗണനയും ദാമ്പത്യത്തില്‍ ശാരീരിക അടുപ്പം നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. പങ്കാളി സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുക, അവരുടെ ആഗ്രഹങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്നിവയെല്ലാം മറുഭാഗത്തുള്ളയാളില് പോകെപ്പോകെ ശാരീരിക അടുപ്പം കുറയാനുള്ള കാരണമാകും.
മോഹഭംഗം
പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ പങ്കാളികള്‍ക്കിടയിലെ ശാരീരിക അടുപ്പത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. അത്തരം പ്രശ്നങ്ങള്‍ വൈകാരിക അടുപ്പത്തെയും ശാരീരിക അടുപ്പത്തെയും ഇല്ലാതാക്കും. പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയും ഒന്നിച്ച് പരിഹാരം കണ്ടെത്തുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
