Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കല്ല്യാണത്തിന് ഒരുങ്ങുകയാണോ? ഈ 5 സ്വഭാവമുള്ള പുരുഷന്മാരെ ഇപ്പോള്‍ തന്നെ ഒഴിവാക്കിയാല്‍ ഖേദിക്കേണ്ട
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ അല്പം ശ്രദ്ധിച്ച് ചിന്തിച്ച് വേണം തീരുമാനം എടുക്കാന്‍ പ്രത്യേകിച്ച് നിങ്ങള്‍ ഒരു അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണെങ്കില്‍. കാരണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ഇനി പറയുന്ന അഞ്ച് സ്വഭാവത്തില്‍ ഏതെങ്കിലും ഒന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒഴിവാക്കിക്കോ, കാരണം അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് വരെ ഈ സ്വഭാവം നിങ്ങളുടെ ജീവിതത്തെ എത്തിക്കുന്നു. എങ്ങനെയെങ്കിലും വിവാഹം കഴിച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ പിന്നീട് പറഞ്ഞിട്ട് കാര്യമില്ല.
ഇന്നത്തെ കാലത്ത് എന്നാല്‍ ഡേറ്റിംഗ് ആപ്പുകളുടെയും മാട്രിമോണിയല്‍ സൈറ്റുകളുടെയും വരവോടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമായി. എന്നാല്‍ വിവാഹം ജീവിതത്തിലെ ഒരു വലിയ തീരുമാനമാണ് എന്നത് കൊണ്ട് തന്നെ അതിന് വേണ്ടി അല്പം ശാഠ്യം പിടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ നിങ്ങള്‍ പലപ്പോഴും കൂടുതല്‍ ആലോചിക്കാതെയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെങ്കിലും ഇനി പറയുന്ന അഞ്ച് സ്വഭാവങ്ങളുള്ള പുരുഷന്മാരെ ഒഴിവാക്കണം. അവര്‍ ആരൊക്കെയെന്ന് നോക്കാം.

സ്വാര്‍ത്ഥതയുള്ള പുരുഷന്മാര്
നിങ്ങള്‍ പങ്കാളിയെ സ്വയം തിരഞ്ഞെടുത്തതാണെങ്കിലും അല്ല മറ്റൊരു വ്യക്തി വഴി തിരഞ്ഞെടുത്തതാണെങ്കിലും പലപ്പോഴും സ്വാര്‍ത്ഥതയുള്ള പുരുഷന്മാരെ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. സ്വാര്‍ത്ഥതയുള്ള ഒരു വ്യക്തിയോടൊപ്പം ജീവിക്കുന്നത് മരണത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങള്‍ ഇത്തരം സ്വഭാവമുള്ള ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ജീവിതം തന്നെ മാറിപ്പോവുന്നു. അതുകൊണ്ട് ആലോചിച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. പലപ്പോഴും എല്ലാ മുന്‍ഗണനകളും ഇവര്‍ക്ക് തന്നെ ലഭിക്കുന്നു.
സംസാരം മാത്രം പ്രധാനം
നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുന്ന വ്യക്തി സംസാരം മാത്രമുള്ള ഒരു വ്യക്തിയാണെങ്കില്‍ പലപ്പോഴും അത് പ്രവൃത്തിയില്‍ വരാത്ത അവസ്ഥയാണോ? എന്നാല്‍ അത്തരം ബന്ധത്തെ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതം വളരെയധികം പ്രശ്നത്തിലാവുന്നു. പ്രണയത്തെക്കുറിച്ച് വെറും സംസാരം മാത്രമുള്ള വ്യക്തിയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതം ഡ്രൈ ആക്കുന്നു. വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന സനേഹമാണെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവരെ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ വീണ്ടും ദു:ഖിക്കുന്നു. അതും ജീവിതകാലം മുഴുവന്‍.
അമ്മയുടെ വാക്കുകള്‍ കേള്‍ക്കുന്നവര്‍
അമ്മയുടെ വാക്കുകള്‍ മാത്രം കേള്‍ക്കുന്ന വ്യക്തിയാണ് നിങ്ങളുടെ ഭാവി വരന് എങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് സ്വന്തമായി ഒരു കാര്യത്തിലു തീരുമാനം എടുക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല എന്ത് കാര്യത്തിനും അമ്മയെ ആശ്രയിക്കുന്നു, ഭാര്യയോട് ഇടപെടുന്ന കാര്യത്തില്‍ പോലും അമ്മയുടെ നിയന്ത്രണം ഉള്ള വ്യക്തിയാണെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ഒരിക്കലും അമ്മയെ മറികടന്ന് ഒരു സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കണം.
ഭൂതകാലത്തില്‍ നിന്ന് പുറത്ത് കടക്കാത്തവര്‍
ഭൂതകാലത്തില്‍ നിന്ന് പുറത്ത് കടക്കാതെ അതില്‍ തന്നെ കുടുങ്ങിക്കിടക്കുന്ന വ്യക്തികളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പങ്കാളിയെങ്കില്‍ അവരെ അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ഒരിക്കലും സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയില്ല. പലപ്പോഴും നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ കൊണ്ട് ഇവര്‍ കഷ്ടപ്പെടുന്നു. സന്തോഷകരമായ ഒരു ദാമ്പത്യം ഇവര്‍ക്ക് മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരക്കാരായ ഒരു പുരുഷനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കരുത്.
നിങ്ങളെ നിയന്ത്രിക്കുന്നവര്‍
നിങ്ങളെ നിയന്ത്രിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ ഒരു കാരണവശാലും ഇവരെ വിവാഹം കഴിക്കരുത്. നിങ്ങളുടെ സ്വപ്നത്തില്‍ പോലും ഇത്തരം വ്യക്തികളുമായി ഒരു ബന്ധം നിലനിര്‍ത്തരുത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ എപ്പോഴും അവരുടെ നിയന്ത്രണത്തിലായിരിക്കും. ഒന്ന് പുറത്ത് പോവണമെങ്കിലും അല്ലെങ്കില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെങ്കിലും എല്ലാം പലപ്പോഴും ഇവര്‍ക്ക് പങ്കാളിയുടെ താല്‍പ്പര്യം കണക്കിലെടുക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം സ്വഭാവക്കാരാണെങ്കില്‍ അവരെ വിവാഹം കഴിക്കരുത്. നിങ്ങളുടെ ജീവിതം കുട്ടിച്ചോറാവും.



Click it and Unblock the Notifications