Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
മറ്റുള്ളവരില്‍ അസൂയ തോന്നിപ്പിക്കും ദാമ്പത്യം; പ്രണയം പ്രകടിപ്പിക്കാന്‍ ഒരു പിശുക്കും ഇല്ലാത്ത നാളുകാര്‍
Expressing Love in Marriage: പ്രകടിപ്പിക്കാത്ത പ്രണയം പിശുക്കന്റെ ക്ലാവ് പിടിച്ച നാണയം പോലെ ഉപയോഗശൂന്യവും നിരര്‍ത്ഥകവുമാണെന്ന് പറഞ്ഞത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാണ്. പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും പിശുക്കില്ലാതെ സ്നേഹം പ്രകടിപ്പിക്കുകയെന്നത് വളരെ നല്ല ഗുണം തന്നെയാണ്. പ്രണയം പ്രകടിപ്പിക്കാനുള്ളത് തന്നെയാണ്. അത് ഉള്ളില്‍ വെച്ച് നടക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ജീവിതത്തില്‍ വളരെ റൊമാന്റിക് ആയിട്ടുള്ള ചിലയാളുകള്‍ ഉണ്ട്. വിവാഹത്തിന് മുമ്പായാലും പത്തുനാല്‍പ്പത് വയസ്സായാലും അവര്‍ വളരെ റൊമാന്റിക് ആയിരിക്കും. മനസ്സില്‍ എന്നും പ്രണയം കൊണ്ടുനടക്കുന്ന, പ്രണയത്തെ വളരെ വളരെ മഹത്തരമായി കാണുന്ന, പ്രണയിക്കാന്‍ ഒട്ടും മടി കാണിക്കാത്ത അത്തരം ആളുകള്‍ ചില പ്രത്യേകരാശികളില് ജനിച്ചവര്‍ ആയിരിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ചവര്‍ സ്വപ്നജീവികളാണ്. സ്വപ്നം പോലുള്ള ജീവിതമാണ് അവര്‍ ആഗ്രഹിക്കുന്നത്. വളരെ ആഴമുള്ള പ്രണയവും വികാരങ്ങളുമാണ് ഇവര്‍ക്കുള്ളത്. പ്രണയിക്കുമ്പോള്‍ അവര്‍ ഹൃദയം നല്കി പ്രണയിക്കും. അതിനായി എത്ര വലിയ റിസ്കും എടുക്കും. അതുകൊണ്ട് തന്നെ പന്ത്രണ്ട് രാശികളില് പ്രണയത്തില്‍ ഏറ്റവും മുമ്പിലുള്ള ആളുകള്‍ ആരാണെന്ന് ചോദിച്ചാല്‍ അത് മീനം രാശിക്കാരാണ് എന്നതില്‍ സംശയമില്ല.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
പ്രണയകാര്യങ്ങളില്‍ അടുത്ത സ്ഥാനം തുലം രാശിക്കാണ്. പ്രണയത്തിന്റെ ഗ്രഹമായ ശുക്രനാണ് തുലാം രാശിയുടെ അധിപന്. അതിനാല്‍ തന്നെ ഈ രാശിയില്‍ പിറന്നവര്‍ പ്രണയ പ്രകടനങ്ങളുടെ രാജാക്കന്മാരാണ്. അവരുടെ സ്നേഹ പ്രകടനങ്ങള്‍ പങ്കാളിയെ പോലും അത്ഭുതപ്പെടുത്തും. ആരും കൊതിക്കുന്ന, സങ്കല്പ്പ കഥകളിലേത് പോലെ ഐക്യവും സ്നേഹവും നിറഞ്ഞ മനോഹര പ്രണയജീവിതമായിരിക്കും അവരുടേത്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
പ്രണയത്തില്‍ മൂന്നാംസ്ഥാനം ഇടവം രാശിക്കാര്‍ക്കാണ്. വളരെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരാണ് ഇടവം രാശിക്കാര്‍. വൈകാരികമായ അടുപ്പത്തോടൊപ്പം ശാരീരികമായുള്ള അടുപ്പവും പ്രണയിക്കുന്നവര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തും ഇടവം രാശിക്കാര്‍ മാതൃകാപ്രണയികളാകുന്നു. പങ്കാളിയോട് കറകളഞ്ഞ വിധേയത്വവും വിശ്വസ്തതയും പ്രകടിക്കുന്നവരാണ് ഇവര്‍.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
വളരെ തീവ്രവും അഭിലാഷപൂര്‍ണ്ണവുമായ പ്രണയമാണ് ചിങ്ങം രാശിക്കാരുടേത്. പങ്കാളിയോട് വളരെ കരുതലും പ്രണയവും കാണിക്കുന്ന ഇവര്‍ പ്രണയിക്കുമ്പോള്‍ പങ്കാളിക്ക് ഒരുപാട് സര്പ്രൈസകുള് നല്‍കും. പല കാര്യങ്ങളിലും പങ്കാളിയെ അതിശയിപ്പെടുത്തുന്ന രീതിയിലാണ് ഇവര്‍ പെരുമാറുക. അതുപോലെ ഇവരുടെ പ്രണയം പ്രായത്തിനനുസരിച്ച് കെട്ടുപോകില്ല. പ്രണയജീവിതം എപ്പോഴും സജീവമാക്കി നിലനിര്‍ത്താന്‍ ഇവര്‍ ശ്രമിക്കും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
സെന്റിമെന്റുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്ന കര്‍ക്കിടകം രാശിക്കാര്‍ പ്രണയിക്കുന്നവരോട് വളരെ കരുതലുള്ളവര്‍ ആയിരിക്കും. അവര്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷമൊരുക്കാന്‍ ഇവര്‍ എപ്പോഴും ശ്രദ്ധിക്കും. ഹൃദയം തുറന്ന് പ്രണയിക്കുന്നവരാണ് ഇവര്‍. ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളായിരിക്കും ഇവര്‍ക്ക് പങ്കാളിയുമായി ഉണ്ടായിരിക്കുക. കര്‍ക്കിടം രാശിക്കാരാണ് പങ്കാളിയെങ്കില്‍ ഏത് വിഷമവും മാറാനുള്ള അന്തരീക്ഷം അവര്‍ ഒരുക്കും.



Click it and Unblock the Notifications