Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സ്‌നേഹം നിറഞ്ഞൊഴുകിയിട്ടും കാര്യമില്ല, പങ്കാളിക്ക് ഈ സ്വഭാവങ്ങളുണ്ടെങ്കില്‍ ബന്ധം സുഖകരമാകില്ല
പ്രണയവും ദാമ്പത്യവുമെല്ലാം ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭൂതികളാണ്. രണ്ടു പുഴകള്‍ സംഗമിക്കുന്നത് പോലെ രണ്ട് ജീവിതങ്ങള്‍ ഒന്നിച്ചൊഴുകാന്‍ തുടങ്ങുന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്ന്. ഇത്തരം പ്രതീക്ഷകളുമായി വളരെ ആവേശത്തോടെയാണ് രണ്ട് വ്യക്തികള്‍ ഒരു ബന്ധത്തിലേക്ക് കടക്കുന്നത്. പക്ഷേ ദാമ്പത്യം ചിലപ്പോഴൊക്കെ പ്രതീക്ഷിച്ചത് പോലെ മധുരതരമാകണമെന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വ്യത്യസ്തരായ വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ചില അഭിപ്രായഭിന്നതകളും പരിഭവങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. എങ്കിലും ഒരു ബന്ധത്തിലേക്ക് കടക്കുമ്പോള്‍ പങ്കാളിയില്‍ അല്ലെങ്കില്‍ ആ ബന്ധത്തിന്റെ പോക്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങള്‍ മുന്നറിയിപ്പുകളാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോകുന്നത് ആരോഗ്യകരമല്ല എന്ന മുന്നറിയിപ്പ്.
അത്തരം മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കേണ്ടത് വ്യക്തികളെന്ന നിലയില്‍ ബന്ധത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെയും മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും വളരെ പ്രധാനമാണ്. ഭാവിയില്‍ ഈ ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കാം എന്ന് സൂചന നല്‍കുന്ന ചില പങ്കാളിയിലോ അല്ലെങ്കില്‍ ബന്ധത്തിലോ ഉള്ള ചില സ്വഭാവങ്ങളും രീതികളും എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇവ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ ബന്ധത്തില്‍ ചില തകരാറുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അത് പരിഹരിക്കാന്‍ മുന്‍കൈ എടുക്കുകയും വേണം.
ബന്ധത്തിന്റെ പോക്ക് ശരിയല്ലെന്ന് വ്യക്തമാക്കുന്ന സൂചനകള്‍
- പങ്കാളികളില്‍ ഒരാള്‍ മറ്റേയാളുടെ തീരുമാനങ്ങളെയോ സൗഹൃദങ്ങളെയോ നിയന്ത്രിക്കാനോ അല്ലെങ്കില്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനോ ശ്രമിക്കുക.
- പങ്കാളിയുടെ അഭിപ്രായങ്ങള്‍, ആവശ്യങ്ങള്‍, വികാരങ്ങള്‍ എന്നിവയെ വില കുറച്ച് കാണുകയും അവഗണിക്കുകയും ചെയ്യുക.
- പങ്കാളിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം.
- പങ്കാളി ചെയ്യുന്ന മിക്ക കാര്യങ്ങളിലും തീരുമാനങ്ങളിലും പ്രവൃത്തികളിലും കുറ്റങ്ങള്‍ കണ്ടുപിടിക്കല്‍. അത് പറഞ്ഞ് വിമര്‍ശിക്കല്‍.
- സ്വന്തം ആവശ്യങ്ങളും തോന്നലുകളും പങ്കാളിയോട് പ്രകടിക്കാന്‍ ധൈര്യമില്ലാതിരിക്കല്‍. കാരണം പ്രകടിപ്പിച്ചാല്‍ പങ്കാളി അപ്പോള്‍ തന്നെ അവഗണിക്കുമെന്ന ഭയം. ഇക്കാരണം കൊണ്ട് ആശയവിനിമയം തന്നെ ഇല്ലാതാകല്‍.
- പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ അടിക്കടി തര്‍ക്കങ്ങള്‍ക്ക് കാരണമാകല്‍.
- നുണ പറച്ചില്‍. പല കാര്യങ്ങളെ കുറിച്ചും തുറന്നുപറയാതെ പങ്കാളിയോട് ഒളിച്ചുകളിക്കുക.
- അമിതമായ അസൂയ. മതിയായ കാരണമില്ലാതെ പങ്കാളിയെ അവിശ്വസിക്കല്‍.
- വാക്കുകൊണ്ടോ ശാരീരികമായോ മാനസികമായോ പങ്കാളിയെ മുറിവേല്‍പ്പിക്കല്‍.
- പ്രതിസന്ധി ഘട്ടങ്ങളില്‍ പങ്കാളിക്ക് മതിയായ പിന്തുണ കൊടുക്കാതിരിക്കല്‍.
- പങ്കാളിയുടെ നേട്ടങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കാതെയും ഇരിക്കല്‍.
- പങ്കാളിയുടെ തെറ്റുകളോ കുറവുകളോ ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തല്‍.
- വൈകാരികമായോ അല്ലാതെയോ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പങ്കാളിയില്‍ സമ്മര്‍ദ്ദം ചെലുത്തല്‍.
- ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ അമിതമായി കാര്യങ്ങള്‍ പങ്കുവെക്കല്‍.
- ബന്ധത്തിനായി നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരുന്നുവെന്ന് ഒരാള്‍ക്ക് മാത്രം തോന്നല്‍. ബന്ധത്തില്‍ രണ്ടുപേരും വിട്ടുവീഴ്ചകള്‍ ചെയ്യണം.
- പങ്കാളിയുടെ അമിത ആശ്രിതത്വം. അല്ലെങ്കില്‍ പങ്കാളികളിലൊരാാള്‍ അമിതമായി ആശ്രയിക്കാന്‍ മറ്റേയാളെ നിര്‍ബന്ധിക്കല്‍.
- ബന്ധം മുന്നോട്ടുപോകാത്ത അവസ്ഥ. അല്ലെങ്കില്‍ ഒരു ദിശയില്ലാതാകുന്ന സ്ഥിതി.
- പങ്കാളികളില്‍ ഒരാള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി.
ഈ പറഞ്ഞ കാര്യങ്ങള്‍ ഒട്ടുമിക്ക ദാമ്പത്യങ്ങളിലും പലപ്പോഴായി അനുഭവപ്പെടുന്നതാണ്. എന്നാല്‍ ഇവയില്‍ ഒന്നോ അതിലധികമോ സ്വഭാവങ്ങളോ രീതികളോ നിരന്തരമായി ബന്ധത്തില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കാര്യമായി എടുക്കണം. എന്നുകരുതി ബന്ധം അവസാനിപ്പിച്ച് പോകണമെന്നല്ല, അവ പരിഹരിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക. പങ്കാളിയുമായി അക്കാര്യം ചര്‍ച്ച ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications