Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുജ്ജന്മത്തിലെ പങ്കാളിയാണോ ഇത് ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
ചിലയാളുകളോട് നമുക്ക് വിവരിക്കാനാകാത്ത, ഒരുതരം ആത്മബന്ധം അനുഭവപ്പെടാറുണ്ട്. വലിയ പരിചയമില്ലാത്തവര്‍ ആണെങ്കില്‍ പോലും അവരെ ആഴത്തില്‍ അറിയുന്നത് പോലെ. അത് മുജ്ജന്മബന്ധം കൊണ്ടാകാം എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ ജന്മത്തിലെ നമ്മുടെ ജീവിതപങ്കാളിയെ അല്ലെങ്കില്‍ പ്രണയത്തെ ഈ ജന്മത്തില് കണ്ടുമുട്ടുമ്പോള്‍ പഴയ ബന്ധം നമ്മളില്‍ അനുഭവവേദ്യമാകുമെന്നാണ് പറയുന്നത്. അത്തരത്തില്‍ ചില സൂചനകളിലൂടെ മുജ്ജന്മത്തിലെ പങ്കാളിയെ നമുക്ക് തിരിച്ചറിയാം. അവയെന്തെല്ലാമാണെന്ന് നോക്കാം.

മുന്‍പരിചയം
ആ വ്യക്തിയെ കാണുന്ന നിമിഷം തന്നെ ഒരു മുന്‍പരിചയം തോന്നാം. മുമ്പ് കണ്ടിട്ടില്ലെങ്കില്‍ കൂടിയും നല്ല പരിചയം തോന്നും. ഈയൊരു തോന്നല്‍ കാരണം വളരെ പെട്ടെന്ന് തന്നെ അവരോട് അടുക്കുകയും അവരില്‍ വിശ്വാസവും സുരക്ഷിതത്വവും തോന്നുകയും ചെയ്യും.
ഒരേ ലക്ഷ്യങ്ങള്‍, മൂല്യങ്ങള്‍
ആ വ്യക്തിക്ക് തന്റെ ലക്ഷ്യങ്ങളുമായും മൂല്യങ്ങളുമായും ഇഷ്ടങ്ങളുമായും ഏറെ സാമീപ്യം ഉള്ളതായി തോന്നും. ഒരേ തീരുമാനങ്ങളും കാഴ്ചപ്പാടുകളും ഇവര്‍ക്കുണ്ടായിരിക്കും. രണ്ട് വ്യക്തികള്‍ക്കിടയിലെ പൊരുത്തം എന്നതിനേക്കാള്‍ അനായാസമായി അവരുടെ വാക്കുകളോടും പ്രവൃത്തികളോടും യോജിക്കാന്‍ കഴിയും. ഒരു യാത്രയുടെ തുടര്‍ച്ച പോലെയേ അവരുമായുള്ള ഇടപെടലുകള്‍ അനുഭവപ്പെടുയുള്ളു.
പഴയ ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍
ആ വ്യക്തിയോടൊപ്പം മുജ്ജന്മത്തില് പങ്കുവെച്ച നിമിഷങ്ങള്‍ അവ്യക്തമായി, നൈമിഷികമായി ഓര്‍മ്മയായോ സ്വപ്നമായോ അനുഭവപ്പെടും. ഇവ ചിലപ്പോള്‍ വളരെ വ്യക്തമായിട്ടും കാണാനാകും. എന്നാലത് സ്വപ്നമായേ, അല്ലെങ്കില്‍ തോന്നലുകളായേ അനുഭവപ്പെടുകയുള്ളു. പക്ഷേ ഒരേ സാഹചര്യങ്ങളും അനുഭവങ്ങളും തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നതിന്റെ സൂചനയാണത്.
ആഴത്തിലുള്ള, തീവ്രമായ ബന്ധം
അവരുമായുള്ള ബന്ധം വാക്കുകള്‍ക്ക് അതീതമാണ്. വളരെ ശക്തവും തീവ്രവും ആഴത്തിലുമുള്ള ബന്ധമാണത്. എന്നും കാണുന്നില്ലെങ്കിലും, കണ്ടിട്ട് തന്നെയില്ലെങ്കിലും വാക്കുകളിലൂടെ പോലും അഗാധമായ ബന്ധവും സ്നേഹവും തോന്നും. കാഴ്ചയില്‍ നിമിഷങ്ങള്‍ കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടും. നിശബ്ദമായിരുന്നാലും, വെറുമൊരു സാമീപ്യം കൊണ്ടും ആത്മാക്കള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അനുഭവവേദ്യമാകും.
ബന്ധത്തിലൂടെ വളര്‍ച്ച
ഈ വ്യക്തിമായുള്ള ബന്ധം നമ്മളെ വളര്‍ച്ചയിലേക്ക് നയിക്കുന്നതായിരിക്കും. മാനസികമായും അത്മീയമായും കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മളെ കൈ പിടിച്ചുയര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. തങ്ങളെ തന്നെ തിരിച്ചറിയാനും വ്യക്തിപരമായ വളര്‍ച്ച നേടാനും ഈ ബന്ധം സഹായിക്കും.
സഹാനുഭൂതി
മറ്റാരോടും തോന്നാത്ത സഹാനുഭൂതിയും അനുതാപവും ആയിരിക്കും ഇവര്‍ക്കിടയില്‍ ഉണ്ടായിരിക്കുക. പരസ്പരം തോന്നലുകളും ചിന്തകളും പറയാതെ തന്നെ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കും. ടെലിപതിക് ആയ ബന്ധം വൈകാരികമായ അടുപ്പം വര്‍ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും അത്മീയമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
