Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
Marital Discord : ദാമ്പത്യത്തില്‍ പൊരുത്തം ഏറ്റവും പ്രധാനപ്പെട്ടതാണ്. ദമ്പതിമാര്‍ക്കിടയില്‍ ആഴത്തിലുള്ള, അര്‍ത്ഥവത്തായ ബന്ധം ഉണ്ടാകണമെങ്കില്‍ പങ്കാളികള്‍ക്കിടയില്‍ സ്നേഹത്തോടൊപ്പം പൊരുത്തവും വേണം. പൊരുത്തം ഉണ്ടെങ്കിലേ ദമ്പതിമാര്‍ക്ക് അവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് ദാമ്പത്യത്തില്‍ വളരാനാകൂ.

പക്ഷേ ദമ്പതിമാര്‍ക്കിടയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം. തുടക്കത്തില്‍ അത് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പൊരുത്തക്കേട് മറനീക്കി പുറത്തുവരും. ആ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അടിസ്ഥാനമില്ലാത്ത തര്‍ക്കങ്ങള്‍
തര്‍ക്കങ്ങളും ഭിന്നതയും ദാമ്പത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ വസ്തുതയിലൂന്നി ആശങ്കകളും കാര്യങ്ങളും സംവദിക്കുന്നതിന് പകരം പരസ്പരം ആക്രമിക്കുന്ന തരത്തില്‍ തര്‍ക്കത്തിന്റെ സ്വഭാവം മാറുന്നത് പരസ്പരം ബഹുമാനമില്ലായ്മയുടെയും മനസ്സിലാക്കാത്തതിന്റെയും ലക്ഷണമാണ്.
തമാശകള്‍ പങ്കുവെക്കാതിരിക്കുക
ബന്ധത്തില്‍ നിന്ന് ചിരി മാഞ്ഞുപോകുമ്പോള് പൊരുത്തമില്ലായ്മ വളരുന്നു എന്നതിന്റെ സൂചനയാണിത്. അത് ബന്ധത്തിലും വീട്ടിലും അശുഭകരമായ അന്തരീക്ഷമൊരുക്കാം. പരസ്പരം സംസാരിക്കാനോ പ്രശ്നപരിഹാരത്തിനോ അനുകൂലമായ അന്തരീക്ഷം ഇല്ലാതാകും.
എപ്പോഴും എതിരായി സംസാരിക്കുക
പങ്കാളിക്ക് പിന്തുണ നല്‍കുന്നതിന് പകരം എപ്പോഴും എതിര്‍ക്കുകയും എതിര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നത് പൊരുത്തമില്ലായ്മയുടെ ലക്ഷണമാണ്.
സംസാരം അവഗണിക്കുക
പ്രശ്നപരിഹാരത്തിനോ ഉള്ളിലുള്ള വികാരങ്ങള്‍ പങ്കുവെക്കുന്നതിനോ വേണ്ടി ഒരിക്കലും മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കാതിരിക്കുന്നതും പങ്കാളിയുടെ സംസാരത്തെ അവഗണിക്കുകയും ചെയ്യുന്നത് തമ്മില്‍ അടുപ്പമില്ലായ്മയുടെയും പരസ്പരം മനസ്സിലാക്കാത്തതിന്റെയും ലക്ഷണമാണ്.
ഫലപ്രദമായി സംസാരിക്കാന്‍ കഴിയാതിരിക്കുക
തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങളും ദമ്പതിമാര്‍ക്കിടയില്‍ നല്ലരീതിയിലുള്ള ആശയവിനിമയം നടക്കുന്നില്ല എന്നതിന് തെളിവാണ്. ഇത് നിരാശയിലേക്കും വൈകാരികമായ അകല്‍ച്ചയിലേക്കും നയിക്കും.
വിരുദ്ധമായ ധന കാഴ്ചപ്പാടുകള്‍
പണം ചിലവിടലിലും സമ്പാദിക്കുന്നതിലും ധനകാര്യ മുന്‍ഗണനകളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് ബന്ധത്തില്‍ പിരിമുറുക്കവും സമ്മര്‍ദ്ദവും സൃഷ്ടിക്കും.
വ്യത്യസ്ത ലോകങ്ങള്‍
ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലും മൂല്യങ്ങളിലും ചിന്തകളിലും വ്യത്യസ്തയുണ്ടാകുന്നത് ദമ്പതിമാരെ വിരുദ്ധ ധ്രുവങ്ങളില്‍ എത്തിക്കും.
അരക്ഷിതാവസ്ഥ
വ്യക്തിപരമായ അരക്ഷിതാവസ്ഥകള്‍ അസൂയ, വിശ്വാസമില്ലായ്മ തുടങ്ങിയ പ്രതിസന്ധികളിലേക്ക് ബന്ധത്തെ നയിക്കും. ഇത് വൈകാരിക അടുപ്പം ഇല്ലാതാക്കും.
സൗഹൃദം ഇല്ലാതിരിക്കുക
പങ്കാളികള്‍ക്കിടയില്‍ സൗഹൃദം ഇല്ലാതിരിക്കുന്നത് അവര്‍ക്കിടയില്‍ വൈകാരികമായ അടുപ്പം ഇല്ല എന്നതിന്റെ സൂചനയാണ്. ഇങ്ങനെയുള്ളവര്‍ക്ക് വെല്ലുവിളികളെ ഒരുമിച്ച് തരണം ചെയ്യാനാകില്ല.
സ്നേഹം ഇല്ലാതിരിക്കുക
ബന്ധത്തില്‍ സ്നേഹമോ കരുതലോ ലാളനയോ ഇല്ലെങ്കില്‍ അതും വൈകാരിക അടുപ്പം ഇല്ല എന്നുള്ളതിന്റെ സൂചനയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications