Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
തങ്ങളേക്കാള്‍ പ്രായമുള്ള സ്ത്രീകളിലേക്ക് പുരുഷന്മാര്‍ ആകര്‍ഷിക്കപ്പെടുന്നതിനു പിന്നിലെ 8 കാരണങ്ങള്‍
ഇന്ത്യന്‍ സംസ്‌കാരം പ്രകാരം വിവാഹത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത് അവരേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീകളെയാണ്. എന്നാല്‍ പുരുഷന്മാരോട് ചോദിച്ചാല്‍, തങ്ങളെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത് എന്നായിരിക്കും ഉത്തരം. സത്യമാണ്, ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ പഠനങ്ങളിലും ഇത് ശരിവയ്ക്കുന്നുണ്ട്. തങ്ങളേക്കാള്‍ പ്രായമുള്ള സ്ത്രീകളോട് പുരുഷന്മാര്‍ ആകര്‍ഷിക്കപ്പെടുന്നത് പലപ്പോഴും കാണാറുണ്ട്.
പ്രായമായ സ്ത്രീകളിലേക്ക് തങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതിനും അവരെ പങ്കാളിയോ ഭാര്യയോ ആയി ലഭിക്കാന്‍ ആഗ്രഹിക്കുന്നതിനും ചില കാരണങ്ങളുണ്ടെന്ന് പല പുരുഷന്മാരും സമ്മതിച്ചിട്ടുണ്ട്. തങ്ങളെക്കാള്‍ വയസ്സ് കൂടുതലുള്ള സ്ത്രീകളോട് പുരുഷന്മാര്‍ ആകര്‍ഷിക്കപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. അത്തരം ചില കാരണങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത്.

കാര്യബോധമുള്ളവര്‍
പ്രായക്കൂടുതലുള്ള സ്ത്രീകള്‍ കൂടുതല്‍ പക്വതയുള്ളവരും പരിചയസമ്പന്നരുമാണ്. അത്തരമൊരു സാഹചര്യത്തില്‍, അവര്‍ക്ക് നന്നായി സംസാരിക്കാനും കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും. ഇത് പുരുഷന്മാര്‍ക്ക് വളരെയധികം ഇഷ്ടമാണ്. തങ്ങളെക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളിലേക്ക് പുരുഷന്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്.

അനുഭവപരിചയം
മുതിര്‍ന്ന സ്ത്രീകള്‍ മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് ചെയ്യാറില്ല. അനുഭവപരിചയമുള്ളതിനാല്‍ ആളുകളോട് എങ്ങനെ നന്നായി ഇടപെടണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഇത്തരം സ്ത്രീകള്‍ അനാവശ്യമായ കുശുമ്പോ പരദൂഷണമോ കൊണ്ട് പങ്കാളിയെ നിരാശരാക്കില്ല.

ആത്മവിശ്വാസമുള്ളവര്‍
പ്രായക്കൂടുതലുള്ള സ്ത്രീകള്‍ വളരെ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ വളരെയേറെ ആത്മാഭിമാനം ഉള്ളവരാണ്. കൂടാതെ, തങ്ങളാണ് ശരിയെന്ന് തെളിയിക്കാന്‍ ഇവര്‍ അങ്ങനെ പെട്ടെന്ന് ഒരു തര്‍ക്കത്തിലും ഇടപെടുന്നില്ല. പ്രയാസകരമായ സമയങ്ങള്‍ എങ്ങനെ നേരിടണമെന്ന് അവര്‍ക്കറിയാം.

ലൈംഗിക പക്വത
ഇതിനെല്ലാം പുറമെ ലൈംഗിക പക്വതയും ഒരു വലിയ കാരണമാണ്. തങ്ങളേക്കാള്‍ പ്രായമുള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന പുരുഷന്മാര്‍, അവര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍ ലൈംഗിക പക്വത ഉണ്ടെന്ന് വിശ്വസിക്കുന്നു. പ്രായക്കൂടുതലുള്ള സ്ത്രീകളിലേക്ക് പുരുഷന്‍മാര്‍ ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണം ഇതാണ്. ലൈംഗിക പക്വത ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്.
പ്രായക്കൂടുതലുള്ള പങ്കാളിയാണ് കിടക്കയില്‍ നല്ലതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പഠനങ്ങള്‍ പറയുന്നു. അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ, തങ്ങളേക്കാൾ പ്രായമുള്ള സ്ത്രീയുമായി ബന്ധം പുലർത്തിയ ശേഷം പുരുഷന്മാർക്ക് മാനസികമായും ശാരീരികമായും കൂടുതൽ സംതൃപ്തി ലഭിക്കുന്നതായി കണ്ടെത്തി.

വികാരങ്ങളെ കൈകാര്യം ചെയ്യുന്നവര്‍
പ്രായക്കൂടുതലുള്ള സ്ത്രീകള്‍ മാനസികമായി വളരെ പക്വതയുള്ളവരാണ്. ഒരു ബന്ധത്തിലെ ദുര്‍ബലമായ നിമിഷത്തില്‍, പുരുഷന്മാര്‍ പലപ്പോഴും ഇഷ്ടപ്പെടാത്ത തരത്തില്‍ അനാവശ്യ നാടകങ്ങള്‍ കളിക്കാന്‍ അവര്‍ മുതിരില്ല. അവര്‍ക്ക് അവരുടെ വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം.

പുതിയ അനുഭവങ്ങള്‍
പ്രായമായ സ്ത്രീകളുമായി ഇടപഴകുന്നത് എല്ലാ ദിവസവും പുതിയ അനുഭവങ്ങള്‍ പഠിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതുപോലെയാണ്. അത്തരം പങ്കാളിയുമായുള്ള ഓരോ നിമിഷവും പുരുഷന് പുതിയ അനുഭവങ്ങള്‍ നല്‍കും.

സാമ്പത്തിക ബോധമുള്ളവര്‍
മുതിര്‍ന്ന സ്ത്രീകള്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെ പക്വതയുള്ളവരാണ്. പങ്കാളിയുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍, അവര്‍ പണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ സ്വന്തം ചുമലില്‍ വഹിക്കുന്നു. പുരുഷന്മാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ മറ്റൊരു പ്രത്യേകതയാണിത്.

പക്വത ഉള്ളവര്‍
പ്രായക്കൂടുതലുള്ള സ്ത്രീകള്‍ പക്വതയുള്ളവരും പരിചയസമ്പന്നരുമാണ്. അത്തരം സ്ത്രീകള്‍ പങ്കാളിയെ പരിചരിക്കുന്നതില്‍ മികച്ചവരാണ്. അവരുടെ പക്വത കാരണം ബന്ധത്തെ ഒരു തരത്തിലും ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല. പങ്കാളിക്ക് തനിച്ച് സമയം കൊടുക്കുന്നതിലും അവരെ ബഹുമാനിക്കുന്നതിലും അവള്‍ വിശ്വസിക്കുന്നു. രണ്ട് പങ്കാളികളും വേണ്ടത്ര പക്വത പ്രാപിക്കുമ്പോള്‍, ആ ബന്ധത്തില്‍ പരസ്പര ധാരണയും പരസ്പര ബഹുമാനവും വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications












